വയനാട്ടിൽ കഞ്ചാവ് വില്‍പ്പനയ്‌ക്കെത്തി; കൈയോടെ പിടികൂടി പോലീസിന് കൈമാറി നാട്ടുകാര്‍: പിടിയിലായത് യുവതി ഉൾപ്പെടെയുള്ള സംഘം

വയനാട്ടിൽ കഞ്ചാവ് വില്‍പ്പനയ്‌ക്കെത്തിയവരെ നാട്ടുകാര്‍ പിടികൂടി. പനമരം ചങ്ങാടക്കടവിലാണ് സംഭവം നടന്നത്. യുവതി ഉൾപ്പെടെയുള്ള ലഹരി വില്‍പ്പന സംഘത്തെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസിന് കൈമാറി.
സംഭവവുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ വണ്ടൂര്‍ ചന്തുള്ളി അല്‍ അമീന്‍ (30), പച്ചിലക്കാട് കായക്കല്‍ ഷനുബ് (21), പച്ചിലക്കാട് കായക്കല്‍ തസ്ലീന(35) എന്നിവരെ പനമരം പോലീസ് അറസ്റ്റ് ചെയ്തു. മാത്രമല്ല പ്രദേശത്ത് ലഹരി വില്‍പ്പന നടത്താന്‍ ലക്ഷ്യമിട്ട് എത്തിയ സംഘത്തില്‍ നിന്ന് പൊതികളിലാക്കിയ നിലയില്‍ കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.
അതേസമയം പ്രതികൾ സഞ്ചരിച്ച കാറില്‍ നിന്ന് പൊതികളായി സൂക്ഷിച്ച 53 ഗ്രാം കഞ്ചാവാണ് അന്വേഷണ സംഘം കണ്ടെടുത്തത്. എന്നാൽ പനമരത്തും പരിസരപ്രദേശങ്ങളിലുമുള്ള വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് കഞ്ചാവ് വില്‍ക്കുന്ന സംഘമാണിവരെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha


























