നിയമസഭാ കയ്യാങ്കളി കേസില്‍ സിപിഎം കണ്‍വീനര്‍ ഇപി ജയരാജന്‍ ഇന്ന് കോടതിയില്‍ ഹാജരാകും... തിരുവനന്തപുരം ചീഫ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്

നിയമസഭാ കയ്യാങ്കളി കേസില്‍ സിപിഎം കണ്‍വീനര്‍ ഇപി ജയരാജന്‍ ഇന്ന് കോടതിയില്‍ ഹാജരാകും. കേസുമായി ബന്ധപ്പെട്ട കുറ്റപത്രം വായിച്ച് കേള്‍ക്കുന്നതിനാണ് ജയരാജന്‍ കോടതിയില്‍ ഹാജരാകുന്നത്.
കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം ചീഫ് മജിസ്ട്രേറ്റ് കോടതിയാണ് . മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ മുന്‍പ്് ഹാജരായിരുന്നു. തിരുവനന്തപുരം സിജെഎം കോടതിയിലാണ് ഇവര്‍ ഹാജരായത്. എന്നാല്‍ കോടതിയില്‍ ഹാജരായ പ്രതികള്‍ കുറ്റം നിഷേധിക്കുകയാണ് ഉണ്ടായത്.
ഈ ദിവസം അസുഖം ബാധിച്ചത് മൂലം ജയരാജന്‍ കോടതിയില്‍ ഹാജരായിരുന്നില്ല. അസുഖവിവരം അഭിഭാഷകനാണ് കോടതിയില്‍ അറിയിച്ചത്. കേസ് പിന്‍വലിക്കണമെന്ന് സര്‍ക്കാര്‍ മുമ്പ് ഹര്‍ജി നല്‍കിയിട്ടുണ്ടായിരുന്നു.സര്‍ക്കാരിന്റെ ഹര്‍ജിയും പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയും മേല്‍ക്കോടതി തള്ളിയതോടെയാണ് വിചാരണ നടപടികള്‍ വീണ്ടും തുടങ്ങുന്നത്.
2015 മാര്‍ച്ച് 13 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത് . നിയമസഭയില്‍ കെ എം മാണി ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനിടെ ഇടതുപക്ഷ എംഎല്‍എമാര്‍ പ്രതിഷേധവുമായി നടുത്തളത്തില്‍ ഇറങ്ങുകയായിരുന്നു. പിന്നാലെയാണ് ഈ പ്രതിഷേധം കയ്യാങ്കളിയില്‍ കലാശിച്ചത്
"
https://www.facebook.com/Malayalivartha























