വീടുകുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ കൂട്ടുപ്രതിയെ പിടികൂടിയത് 15 വര്‍ഷങ്ങള്‍ക്കു ശേഷം....

വീടുകുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ കൂട്ടുപ്രതിയെ പിടികൂടിയത് 15 വര്‍ഷങ്ങള്‍ക്കു ശേഷം.... കാഞ്ഞാര്‍ പോലീസ് തമിഴ്‌നാട്ടിലെ കാമാക്ഷിപുരത്തുനിന്നാണ് പിടികൂടിയത്. സംഭവം നടന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോഷ്ടാവിനെ പൊക്കിയത്. കേസിലെ മുഖ്യ പ്രതി ഷോളയപ്പ(42)നെയാണ് അറസ്റ്റുചെയ്തത്.
2007-ല്‍ അറക്കുളം ഇന്റര്‍മീഡിയറ്റ് ഭാഗത്ത് തുരുത്തിക്കരയില്‍ ഷിബുവിന്റെ വീട്ടില്‍ നിന്നാണ് പതിനഞ്ചര പവന്‍ സ്വര്‍ണവും 1500 രൂപയും കവര്‍ന്നത്. നാലുപേരുള്‍പ്പെട്ട സംഘമായിരുന്നു കവര്‍ച്ച നടത്തിയത്.
കേസില്‍ പ്രതികളായ കാമാക്ഷിപുരം സ്വദേശികളായ യേശുദാസ്, വടിവേലു, പളനിവേലു എന്നിവര്‍ 2007-ല്‍ത്തന്നെ മറ്റൊരു മോഷണക്കേസില്‍ തമിഴ്‌നാട് പോലീസിന്റെ പിടിയിലായിരുന്നു. ഇവരുടെ മൊഴിയില്‍ നിന്ന് ഷോളയപ്പനും മോഷണത്തിനുണ്ടായിരുന്നുവെന്ന വിവരം കിട്ടിയിട്ടുണ്ടായിരുന്നു.
എന്നാല്‍, കേസന്വേഷണം പലവിധ കാരണങ്ങളാല്‍ മുടങ്ങിപ്പോയി. ഒടുവില്‍ ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന കേസുകളുടെ കൂട്ടത്തിലേക്ക് ഈ കേസുമെത്തി.
എന്നാല്‍, ഇത്തരം കേസുകള്‍ തെളിയിക്കുന്നതിന് പ്രത്യേക ടീമിനെ നിയോഗിച്ചതോടെയാണ് ഒന്നരദശാബ്ദത്തിന് ശേഷം മോഷ്ടാവിനെ പിടികൂടിയത്. കാമാക്ഷിപുരം പോലീസിന്റെ സഹായത്തോടെയാണ് ഇരുവരും ചേര്‍ന്ന് ഷോളയപ്പനെ അറസ്റ്റുചെയ്തത്. കോടതി പ്രതിയെ റിമാന്‍ഡിലാക്കി.
"
https://www.facebook.com/Malayalivartha
























