കൊല്ലത്ത് കടയിലെത്തിയ നേപ്പാൾ സ്വദേശിനിയെ പീഡിപ്പിക്കാൻ ശ്രമം, കട ഉടമയായ മധ്യവയസ്കൻ അറസ്റ്റിൽ

കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയ നേപ്പാൾ സ്വദേശിനിയായ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കട ഉടമയായ മധ്യവയസ്കൻ അറസ്റ്റിൽ. കൊല്ലം വെളിയം വെസ്റ്റ് മൃഗാശുപത്രി ജംക്‌ഷനിൽ സ്റ്റേഷനറി കട നടത്തുന്ന റോഡുവിള പുത്തൻ വീട്ടിൽ അനിരുദ്ധൻ (58) ആണ് അറസ്റ്റിലായത്.
ഇയാളുടെ കടയിൽ നിന്നും സാധനം വാങ്ങാൻ എത്തിയപ്പോൾ വീട്ടമ്മയോടു കടയുടമ അപമര്യാദയായി പെരുമാറുകയും ലൈംഗികമായി ഉപദ്രവിക്കുക എന്ന ഉദ്ദേശത്തോടെ കടന്നുപിടിക്കുകയും ചെയ്തു എന്നാണ് പരാതി. തുടർന്നാണ് വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കേസെടുത്ത് അനിരുദ്ധനെ അറസ്റ്റ് ചെയ്തത്.ഇയാളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പൂയപ്പള്ളി എസ്എച്ച്ഒ എസ്.ടി.ബിജു, എസ്.ഐ. അഭിലാഷ്, എഎസ്‌ഐമാരായ അഭിലാഷ്, ചന്ദ്രകുമാർ, സിപിഒമാരായ മുരുകേശ്, മധു എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha


























