ഭാര്യയുമായി വഴിവിട്ട ബന്ധം, നഗ്നചിത്രങ്ങൾ കാട്ടി ഭീഷണി, ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ കൊന്ന് കനാലിൽ തള്ളിയ ഓട്ടോ ഡ്രൈവറും ഭാര്യയും പിടിയിൽ..., മൃതദേഹം കണ്ടെത്താനായി തിരച്ചിൽ തുടർന്ന് പൊലീസ്...!

ഭാര്യയുമായുള്ള അവിഹിത ബന്ധത്തിന്റെ പേരിൽ തമിഴ്നാട്ടിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവിനെ കൊന്ന് കനാലിൽ തള്ളിയ ഓട്ടോ ഡ്രൈവറും ഭാര്യയും പിടിയിൽ. പ്രദേശത്തെ ഓട്ടോ ഡ്രൈവർ വിനോദ് കുമാർ (34), ഭാര്യ നിത്യ (26), മൃതദേഹം ഓട്ടോയിൽ കടത്താൻ സഹായിച്ച വിനോദ് കുമാറിന്റെ സുഹൃത്ത് രമേശ് (31) എന്നിവരാണ് അറസ്റ്റിലായത്.
കമ്പം നാട്ടുകാൽ തെരുവിൽ പ്രകാശ് (37) ആണ് കൊല്ലപ്പെട്ടത്. മുല്ലപ്പെരിയാറിൽ നിന്നു വൈഗ അണക്കെട്ടിലേക്കു വെള്ളം കൊണ്ടു പോകുന്ന കനാലിൽ തള്ളിയ മൃതദേഹത്തിനായി പൊലീസ് തിരച്ചിൽ തുടരുന്നു. തന്റെ ഭർത്താവിനെ കാണാനില്ലെന്ന് കാട്ടി പ്രകാശിന്റെ ഭാര്യ പോലീസിൽ പരാതി നൽകിയിരുന്നു.
അറസ്റ്റിലാകുമെന്ന് ഉറപ്പായതോടെ വിനോദും നിത്യയും കുറ്റം ഏറ്റുപറയുകയായിരുന്നു. പ്രകാശിന് തന്റെ ഭാര്യ നിത്യയുമായുള്ള വഴിവിട്ട ബന്ധം കണ്ടെത്തിയതോടെ ഇയാളെ വധിക്കാൻ വിനോദ് കുമാർ പദ്ധതിയിടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. തന്റെ നഗ്നചിത്രങ്ങൾ കാട്ടി പ്രകാശ് ഭീഷണിപ്പെടുത്തിയെന്ന് നിത്യ മൊഴി നൽകിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























