Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

അല്‍ക്വയ്ദയുമായി കൂടിക്കാഴ്ച്ച നിരോധിക്കില്ലെന്ന് ശാഠ്യം പിടിച്ച പിണറായി ഇത് കണ്ടോ? PFI നേതാക്കളുടെ തനി നിറം വിദേശത്തുനിന്നും ഫണ്ട് ഒഴുകുന്നതിങ്ങനെ

26 SEPTEMBER 2022 11:48 AM IST
മലയാളി വാര്‍ത്ത

ഭീകര സംഘടനയായ അല്‍ഖ്വയ്ദയുടെ സാമ്പത്തിക സഹായം പോപ്പുലര്‍ ഫ്രണ്ടിനു ലഭിച്ചത് തുര്‍ക്കി വഴി. തുര്‍ക്കിയിലെ അല്‍ക്വയ്ദയുടെ സഹസംഘടനയായ ഫൗണ്ടേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് ഹുമനറ്റേറിയന്‍ റിലീഫ് (ഐ.എച്ച്.എച്ച്) നേതാക്കളുമായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ ഇ.എം അബ്ദുല്‍ റഹ്മാന്‍, പ്രൊഫ:പി കോയ എന്നിവര്‍ ഇസ്താന്‍ബുളില്‍ എത്തി രണ്ടു വര്‍ഷം മുന്‍പ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു സംഘടനകളും 'ഇസ്ലാമിക താല്പര്യങ്ങള്‍' സംരക്ഷിക്കുന്ന വഴികള്‍ ചര്‍ച്ച ചെയ്‌തെന്നും പിഎഫ് ക്കു വന്‍ സാമ്പത്തിക സഹായം ഉറപ്പു ലഭിച്ചു എന്നും കൂടികാഴ്ച്ചയുടെ ദൃശ്യങ്ങള്‍ സഹിതം പ്രമുഖ യൂറോപ്യന്‍ മാധ്യമം 'നോര്‍ഡിക് മോണിറ്റര്‍' വാര്‍ത്ത നല്‍കുകയും ചെയ്തിരുന്നു.

സിറിയ, പലസ്തീന്‍, ജര്‍മ്മനി, ഈസ്‌റ്റേണ്‍ യൂറോപ്പ്, പാകിസ്ഥാന്‍, ലിബിയ, ആഫ്രിക്കന്‍ രാജ്യങ്ങള്‍ മാലി എന്നിവടങ്ങളില്‍ സജീവമായ ഭീകര സംഘടനയായ അല്‍ ക്വയ്ദയുമായി അടുത്ത ബന്ധമുള്ള സംഘടനയാണ് ഐഎച്ച്എച്ച് . റഷ്യയും ഇസ്രയേലും ജര്‍മ്മനിയും ഉള്‍പ്പെടയുള്ള രാജ്യങ്ങള്‍ സംഘടനയുടെ പ്രവര്‍ത്തനം നിരോധിച്ചിട്ടുണ്ട്. നൂറോളം രാജ്യങ്ങളില്‍ സജീവമായ ഐ.എച്ച്.എച് തുര്‍ക്കിക് വേണ്ടി ചാരപ്രവര്‍ത്തനം സംഘടിപ്പിക്കുകയും ആ രാജ്യങ്ങളില്‍ തുര്‍ക്കിക്കു വേണ്ടി ശബ്ദമുയര്‍ത്താനുള്ള സംഘടനകളെയും വ്യക്തികളെയും രാഷ്ട്രീയ നേതാക്കളെയും രൂപപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

യുദ്ധ മേഖലകളില്‍ സന്നദ്ധ സംഘടന പ്രവര്‍ത്തനത്തിന്റെ മറവില്‍ ആയുധം എത്തിക്കയും ഭീകരവാദികള്‍ക്കു സഹായം എത്തിച്ചതിന്റെ പേരിലാണ് റഷ്യ സംഘടനക്ക് എതിരെ രംഗത്തു വന്നത്. ലോക മുസ്ലീങ്ങളുടെ നേതൃ സ്ഥാനത്തു എത്താന്‍ പരിശ്രമിക്കുന്ന തുര്‍ക്കി പ്രസിഡണ്ട് എര്‍ദോഗാന്‍ ഐ.എച്ച്.എച്ചിനു എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുന്നുണ്ട്. ലോക രാജ്യങ്ങളില്‍ തീവ്ര സ്വഭാവമുള്ള സംഘടനകളുമായി തുര്‍ക്കി അടുത്ത ബന്ധം സ്ഥാപിച്ചു വരികയാണ്. ഇതിന്റെ ഭാഗമായാണ് പോപ്പുലര്‍ ഫ്രണ്ടുമായി സംഘടനാ നേതാക്കള്‍ ചര്‍ച്ച നടത്തിയത്. ലോക മുസ്ലീങ്ങളുടെ തലവനായി മാറി തുര്‍ക്കി കേന്ദ്രമാക്കി ഖിലാഫത്തു സ്ഥപിക്കലാണ് എര്‍ദോഗന്റെ ലക്ഷ്യം. ഇതിനായി അല്‍ ക്വയ്ദയുടെ സഹായവും തുര്‍ക്കി പ്രസിഡണ്ട് തേടിയിട്ടുണ്ട്. അല്‍ ക്വയ്ദയെ പുനരുജ്ജീവിപ്പിക്കാന്‍ എല്ലാ സഹായങ്ങളും ചെയ്യുന്നതും എര്‍ദോഗനാണ്.

ഇന്ത്യയില്‍ തുര്‍ക്കിക്കു അനുകൂല അന്തരീക്ഷം സൃഷ്ടിക്കാനും മുസ്ലിം ഏകീകരണം ഉണ്ടാക്കാനും പോപ്പുലര്‍ ഫ്രണ്ടിനെ ഉപയോഗപ്പെടുത്താനാണ് എര്‍ദോഗന്‍ ലക്ഷ്യമിടുന്നത്. എര്‍ദോഗന്റെ ജസ്റ്റിസ് ആന്‍ഡ് ഡെവലൊപ്‌മെന്റ് പാര്‍ട്ടി (എ.കെ.പി) യും തുര്‍ക്കിയിലെ രഹസ്യാന്വേഷണ സര്‍വീസായ എം.ഐ.ടി യും പിന്തുണ കൊടുക്കുന്ന സംഘടനയാണ് ഐ.എച്ച്.എച്ച്. തുര്‍ക്കി രഹസ്യാന്വേഷണ ഏജന്‍സിക്കു വേണ്ടി ചാര പ്രവര്‍ത്തനം നടത്താനും അധികാര കേന്ദ്രങ്ങളില്‍ നുഴഞ്ഞു കയറാനും ലോകത്തെ വിവിധ സംഘടനകളുമായി ബന്ധം ഉണ്ടാക്കി കൊണ്ടിരിക്കയാണ്.

പോപ്പുലര്‍ ഫ്രണ്ടിനെ ഇന്ത്യയിലെ തുര്‍ക്കി താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന സംഘടനയാക്കി വളര്‍ത്തലാണ് ലക്ഷ്യം. സന്നദ്ധ സംഘന പ്രവര്‍ത്തനത്തിന്റെ മറവിലാകും സഹകരണം. തുര്‍ക്കിയുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന വിവിധ ഗ്രൂപ്പുകളെ ഉണ്ടാക്കാന്‍ പോപ്പുലര്‍ ഫ്രണ്ടുമായി സഹകരിക്കാനാണ് ധാരണ. കൂടിക്കാഴ്ചയില്‍ ഐ.എച്ച്.എച്ച് സെക്രട്ടറി ജനറല്‍ ഡാറൂംസ് അയ്ദീന്,വൈസ് പ്രസിഡണ്ട് ഹ്യൂയീസിന്‍ഒരൂക് എന്നിവര്‍ പങ്കെടുത്തു.

കേന്ദ്ര ഏജന്‍സികള്‍ക്കു പുറമേ പൊലീസും കണ്ണൂരില്‍ പോപ്പുലര്‍ കേന്ദ്രങ്ങളില്‍ റെയ്ഡ് തുടങ്ങിയിട്ടുണ്ട്. കണ്ണൂരിലെ പോപ്പുലര്‍ ഫ്രണ്ട് ബന്ധമുള്ള സ്ഥാപനങ്ങളിലാണ് ഇന്നലെ റെയ്ഡ് നടന്നത്. താണയിലുള്ള ബി മാര്‍ട്ടുമായി ബന്ധപ്പെട്ട സ്വകാര്യ സ്ഥാപനങ്ങളിലാണ് ടൗണ്‍ എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം റെയ്ഡ് നടത്തുന്നത്. ഈ സ്ഥാപനത്തിന്റെ ചില പാര്‍ട്ണര്‍മാര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് റെയ്ഡ്.

മട്ടന്നൂരിലെ മറ്റ് സ്ഥലങ്ങളിലും പോലീസ് റെയ്ഡ് നടത്തുമെന്നാണ് സൂചന. കണ്ണൂര്‍ എസിപിയുടെ നിര്‍ദ്ദേശപ്രകാരമാണ് റെയ്ഡ്. ബിസിനസിന് ആവശ്യമായ പണത്തിന്റെ ഉറവിടം, പണം തീവ്രവാദ പ്രവര്‍ത്തനത്തിനായി വിനിയോഗിക്കുന്നുണ്ടോ, എന്നീ കാര്യങ്ങള്‍ കണ്ടെത്തുന്നതിനായാണ് റെയ്ഡ് നടത്തുന്നത്.പരിശോധനയില്‍ ലാപ്‌ടോപ്, ഫോണ്‍ എന്നിവ പിടിച്ചെടുത്തു.

കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ കണ്ണൂരില്‍ വ്യാപകമായ അക്രമങ്ങളാണ് മതതീവ്രവാദികള്‍ അഴിച്ചുവിട്ടത്.കണ്ണൂരില്‍ ഭീകര പ്രവര്‍ത്തനത്തിന് പോപ്പുലര്‍ ഫ്രണ്ട് പദ്ധതിയിടുന്നുവെന്നതിന്റെ സൂചനയായാണ് ഇതിനെ കണക്കാക്കുന്നത്. ഇതിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള സ്ഥാപനങ്ങള്‍ കണ്ടെത്തി നിര്‍ണ്ണായക രേഖകള്‍ കണ്ടെത്താനാണ് റെയ്ഡ്.

ഹര്‍ത്താല്‍ ദിനത്തില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ നടന്ന അക്രമങ്ങളില്‍ 157 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 170 പേരെ അറസ്റ്റ് ചെയ്തു. 368 പേരെയാണ് കരുതല്‍ തടങ്കലില്‍വെച്ചത്. കണ്ണൂര്‍ സിറ്റിയിലാണ് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 28 കേസുകളാണ് കണ്ണൂരിലുള്ളത്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പേരെ കരുതല്‍ തടങ്കലില്‍ വെച്ചത്. 118 പേരെയാണ് തടങ്കലില്‍വെച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (1 hour ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (4 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (4 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (4 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (5 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (5 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (5 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (5 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (6 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (6 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (6 hours ago)

IRAN നോവായി കൊച്ചുമകൾ  (7 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (7 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (7 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (7 hours ago)

Malayali Vartha Recommends