Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

സത്താറും, റൗഫും കേന്ദ്രത്തിന്റെ റഡാറില്‍ ഒരുത്തനെയും വിടില്ല ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി; രണ്ടാം റെയ്ഡ് ഉടന്‍ കേരളത്തിലേയ്ക്ക് പാഞ്ഞ് എന്‍ഐഎ

26 SEPTEMBER 2022 11:52 AM IST
മലയാളി വാര്‍ത്ത

തീവ്രവാദ കേസില്‍ ഒളിവില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ എന്‍ഐഎ. സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താര്‍, സെക്രട്ടറി സിഎ റൗഫ് എന്നിവര്‍ക്കെതിരെയാണ് കൊച്ചി എന്‍ഐഎ കോടതിയില്‍ ഹര്‍ജി നല്‍കുക. റെയ്ഡിനിടയില്‍ ഒളിവില്‍പോയ ഇരുവരും ചേര്‍ന്നാണ് സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതെന്നും എന്‍ഐഎ വ്യക്തമാക്കുന്നു.

തീവ്രവാദ പ്രവര്‍ത്തനത്തിന് കേരളത്തില്‍ റജിസ്റ്റര്‍ ചെയ്ത കേസിലെ മൂന്നാം പ്രതിയാണ് ഒളിവില്‍ കഴിയുന്ന പിഎഫ്‌ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താര്‍. കേസിലെ 12 ആം പ്രതിയാണ് സംസ്ഥാന സെക്രട്ടറി സിഎ റൗഫ്. ഇരുവരും കഴിഞ്ഞ ദിവസത്തെ മിന്നല്‍ പരിശോധനയ്ക്കിടയില്‍ ഒളിവില്‍പോകുകയായിരുന്നു. രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഗൂഢാലോന നടത്തിയതിലും സമൂഹമാധ്യമങ്ങള്‍ വഴി ഭീകരണ സംഘടനകളിലേക്ക് യുവാക്കളെ ആകര്‍ഷിച്ചതിലും ഇരുവര്‍ക്കും പങ്കുണ്ടെന്നാണ് എന്‍ഐഎ വ്യക്തമാക്കുന്നത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ് അബ്ദുള്‍ സത്താര്‍, റൗഫ് പാലക്കാട് പട്ടാന്പി സ്വദേശിയും.

നേതാക്കള്‍ കൂട്ടത്തോടെ അറസ്റ്റിലായപ്പോള്‍ കേരളത്തിലെ സംഘടനാ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്നതിനാണ് നേതാക്കള്‍ ഒളിവില്‍പോയതെന്നും ഒളിവിലുരുന്നാണ് എന്‍ഐഎ റെയ്ഡിനെതിരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തതെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. എന്‍ഐഎ ഓഫീസില്‍ പ്രതികള്‍ കീഴടങ്ങാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് അറസ്റ്റ് വാറണ്ടും ലുക്ക് ഒട്ട് നോട്ടീസും പുറപ്പെടുവിക്കാന്‍ എന്‍ഐഎ ശ്രമം തുടങ്ങിയത്.

സംസ്ഥാനത്തെ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളുടെ പരിശോധനാ ഫലം ലഭിച്ചാല്‍ ഉടന്‍ കോടതിയില്‍ അപേക്ഷ നല്‍കും. കേസില്‍ എന്‍ഐഎ കസ്റ്റഡിയിലുള്ള 11 പേരുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഈമാസം 30 വരെയാണ് പ്രതികളെ ചോദ്യം ചെയ്യലിനായി വിട്ട് നല്‍കിയിട്ടുള്ളത്. വരും ദിവസം വിവിധ ജില്ലകളില്‍ പ്രതികളുമായി തെളിവെടുപ്പും ഉണ്ടാകും. എന്‍ഐഎ റെയ്ഡിനെതിരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിന് ഇരു നേതാക്കള്‍ക്കെതിരെ പോലീസും നിയമനടപടി തുടങ്ങിയിട്ടുണ്ട്.

പോപ്പുലര്‍ഫ്രണ്ടിനെതിരെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം മുറുകിയിരിക്കെ കണ്ണൂര്‍ ജില്ലയില്‍ നടന്ന ചില രാഷ്ട്രീയ കൊലപാതക കേസുകളും പുനഃ പരിശോധിക്കുന്നു. സംസ്ഥാനത്തെ ചില ഉന്നത നേതാക്കള്‍ പോപ്പുലര്‍ഫ്രണ്ട് ഹിറ്റ്‌ലിസ്റ്റിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രരഹസ്യാന്വേഷണവിഭാഗവും സംസ്ഥാന പൊലിസും അന്വേഷണമാരംഭിച്ചത്.

ക്ഷേത്രസംരക്ഷണ സമിതി നേതാവ് പുന്നാട് അശ്വിനികുമാര്‍, സി.പി. എം പ്രവര്‍ത്തകനായ ഇരിട്ടിയിലെ സജീവന്‍, എ.ബി.വി.പി നേതാവ് കണ്ണവം ശ്യാമപ്രസാദ് തുടങ്ങിയ കൊലപാതക കേസുകളാണ് പുനഃപരിശോധനടത്തുന്നത്. തീവ്രവാദ സാന്നിധ്യം ഇത്തരം കൊലപാതകങ്ങളിലുണ്ടോയെന്ന കാര്യമാണ് അന്വേഷിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ അക്രമം നടന്ന ജില്ലകളിലൊന്നാണ് കണ്ണൂര്‍.

ഹര്‍ത്താലുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സിറ്റി പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രം എണ്‍പതുകേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.വധശ്രമം, സ്‌ഫോടക വസ്തുക്കള്‍ കൈക്കാര്യം ചെയ്യല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, ചരക്കുലോറിയുടെ താക്കോല്‍ ഊരി കടന്നുകളയല്‍, വാഹനങ്ങളും കടകളും അടിച്ചുതകര്‍ക്കല്‍, മര്‍ദ്ദനം, ഭീഷണി, ഗൂഢാലോചന തുടങ്ങിയ സംഭവങ്ങള്‍ക്കാണ് കേസെടുത്തത്.

പോപ്പുലര്‍ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താലിനിടെയുണ്ടായ അക്രമങ്ങള്‍ സിറിയയിലും ഇറാഖിലുമൊക്കെ നടക്കുന്ന ഗറില്ലാ മോഡലാണെന്ന റിപ്പോര്‍ട്ട് സംസ്ഥാന രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ടു നല്‍കിയിട്ടുണ്ട്. സമീപക്കാലത്ത് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയ ഹര്‍ത്താലിനെക്കാള്‍ ഏറ്റവും കൂടുതല്‍ ആക്രമണം നടന്ന ഹര്‍ത്താലുകളിലൊന്നാണിതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.. കെ. എസ്. ആര്‍.ടി.സി ബസുകള്‍ക്ക് നേരെ ഗറില്ലാമോഡല്‍ അക്രമമാണ് നടന്നതെന്നാണ് വിലയിരുത്തല്‍.

സാധാരണ ഹര്‍ത്താലുകളില്‍ നിന്നും ഒഴിവാക്കപ്പെടുന്ന ഇരുചക്രവാഹനങ്ങള്‍, ആംബുലന്‍സുകള്‍ എന്നിവയും അക്രമിക്കപ്പെട്ടു. കണ്ണൂര്‍ ജില്ലയിലെ ചില പി. എഫ്. ഐ സ്വാധീനകേന്ദ്രങ്ങളില്‍ തമ്പടിച്ചാണ് ആക്രമണങ്ങള്‍ അരങ്ങേറിയിട്ടുള്ളതെന്നും പൊലിസ് കണ്ടെത്തിയിട്ടുണ്ട്.
ആള്‍ക്കൂട്ടങ്ങള്‍ക്കിടെയില്‍ നിന്നും രണ്ടോ മൂന്നോ പേരെത്തി ആക്രമണം നടരത്തിയശേഷം രക്ഷപ്പെടുകയായിരുന്നു.

നാറാത്ത് എന്‍. ഐ. എ കേസുമായി ബന്ധപ്പെട്ടു പൊലിസ് കണ്ടെത്തിയ അക്രമരീതികളും കഴിഞ്ഞ ഹര്‍ത്താലില്‍ നടന്ന ഗറില്ലാ അക്രമങ്ങളും തമ്മില്‍ സാമ്യമുണ്ടെന്നാണ് പൊലിസിന്റെ കണ്ടെത്തല്‍.തങ്ങള്‍ക്കെതിരെ യു. എ. പി. എ ചുമത്താതിരിക്കാനുള്ള ആസൂത്രിത നീക്കങ്ങളാണ് പെട്രോള്‍ ബോംബുകള്‍ പ്രയോഗിച്ചതിന് പിന്നിലെന്നാണ് പൊലിസ് വിലയിരുത്തല്‍.

നേരത്തെ ആസൂത്രണം ചെയ്തതു കൊണ്ടാണ് പെട്രോള്‍ ബോംബുനിര്‍മ്മിച്ചതെന്നു പ്രാഥമിക അന്വേഷണത്തില്‍ തന്നെ കണ്ടെത്തിയിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ ശക്തികേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന പ്രവര്‍ത്തകര്‍ ഇരുചക്രവാഹനങ്ങളിലാണ് അക്രമണത്തിന് പുറപ്പെട്ടതെന്നും ആക്രമണ ശേഷം തങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന പ്രവര്‍ത്തകര്‍ ഇരുചക്രവാഹനങ്ങളിലാണ് ആക്രമണത്തിന് പുറപ്പെട്ടതെന്നും ആക്രമണശേഷം തങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍ ഇവര്‍ തിരികെയെത്തുന്നതായും പൊലിസ് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (1 hour ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (4 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (4 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (4 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (5 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (5 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (5 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (5 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (6 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (6 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (6 hours ago)

IRAN നോവായി കൊച്ചുമകൾ  (7 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (7 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (7 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (7 hours ago)

Malayali Vartha Recommends