Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

നദ്ദ കേരളത്തില്‍ കയ്യിട്ട് വാരല്‍ പൊക്കി ബിജെപിയില്‍ ശുദ്ധികലശം; സുരേന്ദ്രനും പണികിട്ടും തൃപ്തിയാകാതെ മോദിയും അമിത്ഷായും

26 SEPTEMBER 2022 12:03 PM IST
മലയാളി വാര്‍ത്ത

കേരളാ ബിജെപിയിലെ അഴിച്ചു പണി ഏറെ നാളായി കേന്ദ്രത്തിന്റെ പരിഗണനയില്‍ ഇരിക്കുന്നൊരു കാര്യമാണ്. അതിനുവേണ്ടിയുള്ള പ്ലാനുകള്‍ മോദിയുടെയും അമിത്ഷായുടേയും നദ്ദയുടെയും നേതൃത്വത്തില്‍ അണിയറയില്‍ ഒരുങ്ങുകയാണ്. ഇതിനിടയിലാണ് പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ കൂടുതല്‍ പൊട്ടിത്തെറികളും അഴിമതി കഥകളും പുറത്തു വരുന്നത്. നദ്ദയുടെ സന്ദര്‍ശന വേളയില്‍ തന്നെ ഇത്തരത്തിലുള്ള പൊട്ടിത്തെറികള്‍ ഉയരുന്നത്. നേതൃമാറ്റം കൂടുതല്‍ വേഗത്തിലാക്കും എന്നാണ് കണക്കുകൂട്ടല്‍.

കേരളത്തിലെ ബിജെപിയില്‍ അടിമുടി ഗ്രൂപ്പിസമാണ്. വി മുരളീധരന്‍ വിഭാഗം നേതാക്കളും പി കെ കൃഷ്ണദാസ് അനുകൂലികളും രണ്ടു ചേരിയില്‍ നിന്നും പോരടിക്കുന്ന സ്ഥിരം ശൈലിയ്ക്ക് ഇപ്പോഴും ഒരു മാറ്റവുമില്ല. അതേസമയം കെ സുരേന്ദ്രന്‍ പക്ഷം അണികളുടെ വികാരം കണക്കിലെടുക്കാതെ തോന്നിയതു പോലെ മുന്നോട്ടു പോകുന്നുവെന്ന പരാതിയാണ് ബിജെപി അണികള്‍ക്കുള്ളത്. കേരളത്തില്‍ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയമാണ് നേതാക്കളുടേതെന്നും ഇവര്‍ വിമര്‍ശനം ഉയര്‍ത്തുന്നു.

ഇതിനിടെ കേരളത്തിലെ പാര്‍ട്ടിയുടെ ദയനീയാവസ്ഥ കണ്ടാണ് ദേശീയ നേതാക്കള്‍ കേരളത്തിലേക്ക് സന്ദര്‍ശനം നടത്തുന്നത്. എന്നാല്‍, ദേശീയ നേതാക്കളുടെ സന്ദര്‍ശനവും പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പുകളിക്ക് ഊര്‍ജ്ജം പകരുകയാണ് ചെയ്യുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ ഇന്നലെയാണ് കേരളത്തില്‍ എത്തിയത്. ഇന്ന് അദ്ദേഹം തിരുവനന്തപുരം അടക്കം സന്ദര്‍ശിക്കാന്‍ ഇരിക്കവേ ബിജെപി സംസ്ഥാന നേതാക്കള്‍ക്കെതിരെ തിരുവനന്തപുരം നഗരത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.

സേവ് ബിജെപി ഫോറത്തിന്റെ പേരില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ പ്രധാനമായി കുറ്റപ്പെടുത്തുന്നത് ബിജെപി സംസ്ഥാന നേതാക്കളുടെ അനധികൃത സ്വത്ത് സമ്പാദനത്തെ കുറിച്ച് അന്വേഷിക്കണമെന്നാണ്. ഇനിയും പൂര്‍ത്തിയാക്കാതെ മുടന്തി നീങ്ങുന്ന ബിജെപി സംസ്ഥാന ഓഫീസ് നിര്‍മ്മാണത്തിലെ അഴിമതി അന്വേഷിക്കണമെന്നു പോസ്റ്ററില്‍ ആവശ്യപ്പെടുന്നു. ബിജെപി സംസ്ഥാന കാര്യാലയം പണിയുന്നതിന്റെ മറവില്‍ സ്വന്തമായി വീടു നിര്‍മ്മാണം നടത്തിയ ബിജെപി സംസ്ഥാന നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നും നേതാക്കളുടെ അനധികൃത സ്വത്ത് സമ്പാദനത്തെ കുറിച്ചും അന്വേഷിക്കണം പോസ്റ്ററില്‍ ആവശ്യപ്പെടുന്നു.

തിരുവനന്തപുരം ജില്ലാ ഓഫീസ് ഉദ്ഘാടനത്തില്‍ ദേശീയ പ്രസിഡന്റ് ജെ പി നദ്ദ ഇന്ന് വരാനിരിക്കേയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് എന്നതാണ് ശ്രദ്ധേയം. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസ് ഇരിക്കുന്ന തൈക്കാട്, പുതിയ ജില്ലാ കമ്മറ്റി ഓഫീസാ മേട്ടുക്കട തുടങ്ങിയ സ്ഥലങ്ങളിലാണ് പോസ്റ്ററുകള്‍ വന്നിരിക്കുന്നത്. പാര്‍ട്ടിയിലെ അതൃപ്തരായ ഒരു വിഭാഗമാണ് സേവ് ബിജെപി ഫോറത്തിന്റെ പേരില്‍ പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്ന്ത എന്നാണ് സൂചനകള്‍.

ഓഫീസ് ഉദ്ഘാടനത്തിനായി വെച്ചിരിക്കുന്ന ഫ്‌ളക്‌സുകളിലും പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലുമായാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. ഇന്നാണ് തിരുവനന്തപുരത്ത് പുതിയ ജില്ലാ കമ്മറ്റി ഓഫീസ് ജെ പി നദ്ദ ഉദ്ഘാടനം ചെയ്തിരിക്കുന്നത്. കേരളത്തില്‍ ബിജെപിക്ക് പ്രതീക്ഷിച്ച വളര്‍ച്ചയുണ്ടാകാത്തതില്‍ പ്രധാനമന്ത്രിയടക്കമുള്ള കേന്ദ്ര നേതാക്കള്‍ക്ക് വലിയ അതൃപ്കിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ദേശിയ അദ്ധ്യക്ഷന്‍ കേരളത്തില്‍ എത്തിയിരിക്കുന്നത്.

എത്ര ശ്രമിച്ചിട്ടും രക്ഷപ്പെടാത്ത കേരളത്തിലെ പാര്‍ട്ടിയുടെ ദയനീവാസ്ഥ നേരിട്ടറിയാനാണ് ദേശീയ അധ്യക്ഷന്‍ തിരക്കിട്ട് സംസ്ഥാനത്ത് എത്തിയിരിക്കുന്നത്. അടുത്തിടെ കേരളത്തിലെത്തിയ പ്രധാനമന്ത്രിക്ക് സംസ്ഥാന ഘടകത്തെ കുറിച്ച് കിട്ടിയതും നല്ല റിപ്പോര്‍ട്ടുകളല്ല. വിശ്വാസ്യതയുള്ള നേതൃത്വം ഇല്ലെന്നതാണ് പാര്‍ട്ടി നേരിടുന്ന പ്രധാനവെല്ലുവിളിയെന്നാണ് ഒരു വിഭാഗം പ്രധാനമന്ത്രിയെ ധരിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി കടുത്ത അതൃപ്തി വ്യക്തമാക്കിയതിന് പിന്നാലെ കൂടിയാണ് നദ്ദയുടെ സന്ദര്‍ശനം.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൈയിലുണ്ടായിരുന്ന സീറ്റ് പോയി. എപ്ലസ് എന്ന വിലയിരുത്തിയ മണ്ഡലങ്ങളിലെ ജനപിന്തുണയും കുറയുന്നു. സംസ്ഥാന അധ്യക്ഷനും മകനും വിവാദങ്ങളില്‍പെട്ടു. കെ സുരേന്ദ്രന്റെ മകന്റെ നിയമനവുമായി ബന്ധപ്പെട്ട് വെളിപ്പെട്ട വിവരങ്ങളിലും ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (1 hour ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (4 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (4 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (4 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (5 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (5 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (5 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (6 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (6 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (6 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (6 hours ago)

IRAN നോവായി കൊച്ചുമകൾ  (7 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (7 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (7 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (7 hours ago)

Malayali Vartha Recommends