ഒളിവില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരെ എന്‍ ഐ എ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും

തീവ്രവാദക്കേസില്‍ ഒളിവില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരെ എന്‍ ഐ എ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. മൂന്നാം പ്രതി അബ്ദുള്‍ സത്താര്‍, പന്ത്രണ്ടാം പ്രതി സി എ റൗഫ് എന്നിവര്‍ക്കെതിരെയാണ് നോട്ടീസ് പുറപ്പെടുവിക്കുക.
പ്രതികള്‍ രാജ്യം വിടാനുള്ള സാദ്ധ്യതയടക്കം മുന്നില്‍ക്കണ്ടുകൊണ്ടാണ് എന്‍ ഐ എയുടെ നീക്കം. പി എഫ് ഐ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് കൊല്ലം സ്വദേശിയായ അബ്ദുള്‍ സത്താര്‍. പട്ടാമ്പി സ്വദേശിയായ റൗഫ് പി എഫ് ഐ സംസ്ഥാന സെക്രട്ടറിയാണ്.
ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത് അബ്ദുള്‍ സത്താറും റൗഫുമാണെന്നാണ് എന്‍ ഐ എയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നിലവില്‍ പി എഫ് ഐ സംസ്ഥാന ജില്ലാ നേതാക്കളടക്കം കേസില്‍ പതിമൂന്ന് പ്രതികളാണ് ഉള്ളത്. ഇവരില്‍ പതിനൊന്ന് പേരെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളില്‍ നിന്ന് പ്രതികള്‍ ചില പ്രത്യേക വിഭാഗങ്ങളുടെ ഉന്നത നേതാക്കളെ ലക്ഷ്യമിട്ടിരുന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. വരും ദിവസങ്ങളിലും എന്‍ ഐ എ പരിശോധന തുടരും.
https://www.facebook.com/Malayalivartha

























