ഈ രാക്ഷസന്മാരെ പിഴുതെറിയും; കളിക്കല്ലേ ഇത് ആള് വേറെയാണ് ; തുറന്നടിച്ച് സുരേഷ് ഗോപി; രാജ്യത്ത് നിന്നും പറഞ്ഞയക്കുന്ന ഒരാളുടെ പേര് പറ, ഞാന്‍ സംരക്ഷിച്ചോളാമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി

പൗരത്വ ഭേദഗതി നിയമം വീണ്ടും ചർച്ചയാക്കി സുരേഷ് ഗോപി. പൗരത്വ ഭേദഗതി നിയമത്തിലും കാർഷിക നിയമങ്ങളിലും നിലപാട് ആവർത്തിക്കുകയാണ് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ഇനി മുതൽ കാർഷിക നിയമം തിരിച്ച് കൊണ്ടുവരാൻ ജനം ആവശ്യപ്പെടുമെന്ന് സുരേഷ് ഗോപി നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
നിലവിൽ പൗരത്വ ഭേദഗതി നിയമത്തെ എതിർത്തവർക്ക് പോലും ഇപ്പോൾ അതിന്റെ ആവശ്യകത മനസ്സിലായിട്ടുണ്ടെന്നാണ് സുരേഷ് ഗോപി പറയുന്നത്. മാത്രമല്ല തന്റെ പാർട്ടി വിഭാഗീയത ഉണ്ടാക്കുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെയാണ്.
ഇപ്പോഴും ഭാരതീയന്റെ ചില ആവശ്യമില്ലാത്ത ദുഷ്ടലാക്കോട് കൂടിയ രാഷ്ട്രീയത്തിലെ ചില രാക്ഷസന്മാര്‍ വിഭാഗീയത മുഴപ്പിച്ച് നിര്‍ത്തുന്നു. എന്നാൽ അത് അവര്‍ക്ക് ഈ രാജ്യത്തെ തുരന്നെടുക്കാന്‍ വേണ്ടി, ഭരണം നിലനിര്‍ത്താന്‍ വേണ്ടി, ഭരണം തിരിച്ച് പിടിക്കാന്‍ വേണ്ടിയുളള ചില പ്രകടനങ്ങളാണ്. അതുകൊണ്ട് അതില്‍ വഴിപ്പെട്ട് പോകുന്നത് നാനാ ജാതി മതസ്ഥര്‍ക്ക് ഇടയിലുളള സൗഹൃദവും സ്‌നേഹവുമാണ്.
https://www.facebook.com/Malayalivartha


























