ഒറ്റക്കെങ്കിൽ ഒറ്റയ്ക്ക്; ജയിപ്പിച്ചിട്ട് തന്നെ കാര്യം; ഞാനുണ്ട് നാളെ കളി കാണാൻ; ആരൊക്കെ കൂടെയുണ്ട്? വെല്ലുവിളിച്ച് ഡോ സുൽഫി നൂഹു

ഒറ്റക്കെങ്കിൽ ഒറ്റയ്ക്ക്.ജയിപ്പിച്ചിട്ട് തന്നെ കാര്യം. ഞാനുണ്ട് നാളെ കളി കാണാൻ. ആരൊക്കെ കൂടെയുണ്ട്. നിർണ്ണായകമായ കുറിപ്പ് പങ്കു വച്ച് ഡോ സുൽഫി നൂഹു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ഞാനുണ്ട് ഞാനുണ്ട് നാളെ കളി കാണാൻ. ആരൊക്കെ കൂടെയുണ്ട്. തനിച്ചാണ്!
ഭാര്യയോടും പിള്ളേരോടും ചോദിച്ചു. ഒരാളിന് പരീക്ഷ, മറ്റേയാൾ ബാസ്കറ്റ് ബോളാണെങ്കിൽ വരാമത്രേ. റോജി ആദ്യമേ ഹസിച്ചു തള്ളി. കൂടെ ഒരു ഭീഷണിയും. ബുധനാഴ്ച വൈകുന്നേരം ആറുമണിക്ക് അപ്പോയിൻമെന്റ് നിർത്താൻ നേരത്തെ ബുക്ക് ചെയ്തവരെ തിരിച്ചു വിളിച്ചു പറയുന്ന ചുമതല ഏറ്റെടുക്കണമത്രേ!
നിരാശനായി, അടുത്ത കൂട്ടുകാരെ തിരക്കി. തിരക്കോട് തിരക്ക്. അല്പം പുറത്തുള്ള സർക്കിളിലും പരതി നോക്കി കിംഫലം ഒറ്റക്കെങ്കിൽ ഒറ്റയ്ക്ക്. ജയിപ്പിച്ചിട്ട് തന്നെ കാര്യം.
https://www.facebook.com/Malayalivartha


























