Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

കേരളത്തിലെ ബിജെപിയിൽ നിർണ്ണായക നീക്കം; മധ്യകേരളത്തിലെ കത്തോലിക്കാ സഭ വൈദികരുമായി നിർണ്ണായകമായ ചർച്ച നടത്തി ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ; ചർച്ച ബിജെപി രൂപീകരിക്കുന്ന ക്രൈസ്തവ പാർട്ടിയ്ക്കു പിൻതുണ തേടിയെന്നു സൂചന; ചർച്ച നടത്തിയത് കോട്ടയം കാരിത്താസ് ആശുപത്രിയിൽ വച്ച്

27 SEPTEMBER 2022 04:31 PM IST
മലയാളി വാര്‍ത്ത

കേരളത്തിൽ എന്തു വിധേയനയും ഭരണം പിടിക്കാനും സ്വാധീനം ഉറപ്പിക്കാനുമായി ക്രൈസ്ത സഭകളുമായി കൈകോർക്കാൻ നിർണ്ണായക നീക്കവുമായി ബിജെപി. കഴിഞ്ഞ ദിവസം കോട്ടയത്ത് എത്തിയ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ ക്ലാനായ കത്തോലിക്കാ സഭ വൈദികരുമായി ഒരു മണിക്കൂർ നീണ്ട ചർച്ചയാണ് നടത്തിയത്.

ഈ ചർച്ചയിൽ ബി.ജെ.പി കേരളത്തിൽ രൂപീകരിക്കുന്ന ക്രൈസ്തവ സംഘടനയിലെ ക്ലാനായ കത്തോലിക്കാ സഭയുടെ പങ്കാളിത്തം ചർച്ചയായതായാണ് സൂചന. കോട്ടയം കാരിത്താസ് ആശുപത്രിയിൽ നടന്ന ചർച്ചയിൽ ചങ്ങനാശേരി അതിരൂപതാ ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം , കോട്ടയം അതിരൂപതാ അധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് എന്നിവരും കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി അധ്യക്ഷൻ മൈക്കിൾ വെട്ടിക്കാട്ടും പങ്കെടുത്തതായാണ് ലഭിക്കുന്ന വിവരം.

കഴിഞ്ഞ ദിവസം കോട്ടയത്ത് എത്തിയ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, രാത്രി എട്ടു മണിയോടെയാണ് കാരിത്താസ് ആശുപത്രിയിൽ എത്തിയത്. ബിജെപി ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തിന് എത്തിയ ജെപി നദ്ദയുടെ പ്രോഗ്രാം ഷെഡ്യൂളിലൊരിടത്തും ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുമായുള്ള ചർച്ചയുണ്ടായിരുന്നില്ല. എന്നാൽ, സഭയുടെ മേലധ്യക്ഷൻമാരുമായി രാത്രി പെട്ടന്ന് നിശ്ചയിച്ച ചർച്ചയായിരുന്നു. ഈ ചർച്ചയിൽ ജെപി നദ്ദ പങ്കെടുക്കുകയും, ഇവർക്കൊപ്പം ഒന്നിച്ച് ഭക്ഷണം കഴിക്കുകയുമായിരുന്നു.

നിലവിൽ കേരളത്തിൽ ബിജെപി നേതൃത്വത്തിൽ ക്രൈസ്തവ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ബിജെപി സർക്കാർ കേന്ദ്രത്തിൽ രണ്ടാം ടേം കൂടി പൂർത്തിയാക്കിയതോടെ ക്രൈസ്തവ സഭകളുടെ അടക്കം വരുമാനത്തെ ഇത് സാരമായി ബാധിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിൽ സഭകൾ ബിജെപിയ്ക്ക് ഏതാണ്ട് വഴങ്ങുന്ന സാഹചര്യമാണ് ഉള്ളത്. ഇത് മുതലെടുത്താൻ ബിജെപി ജില്ലാ നേതൃത്വം സഭകളുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയത്. മുൻ കേരള കോൺഗ്രസ് നേതാവാണ് കൂടിക്കാഴ്ചയിൽ സഭയ്ക്കും ബിജെപിയ്ക്കും ഇടയിൽ ഇടയിൽ മധ്യസ്ഥനായി പ്രവർത്തിച്ചതെന്ന സൂചനയും പുറത്തു വന്നിട്ടുണ്ട്.

കോട്ടയത്ത് എത്തിയ ബിജെപി അധ്യക്ഷൻ കോടിമത വിൻസർ കാസിൽ ഹോട്ടലിലാണ് താമസിച്ചിരുന്നത്. രാത്രിയിൽ ഇവിടെ ക്യാമ്പ് ചെയ്തിരുന്ന ഇദ്ദേഹത്തിന് ഇസഡ് പ്ലസ് സുരക്ഷയാണ് ഒരുക്കിയിരുന്നതും. എന്നാൽ, ഇദ്ദേഹത്തിന്റെ പ്രോഗ്രാം ചാർട്ടിൽ ഇല്ലാതിരുന്ന പരിപാടിയാണ് കാരിത്താസ് ആശുപത്രിയോട് ചേർന്ന് ഒരുക്കിയത്.

ഒരു മണിക്കൂറോളം ബിഷപ്പുമാരുമായി സംസാരിച്ച ഇദ്ദേഹം എൻഐഎ റെയ്ഡ് അടക്കമുള്ള കാര്യങ്ങൾ സഭയുമായി പങ്കു വച്ച്. രാജ്യത്തിന്റെ തീവ്രവാദ ഭീഷണി ഉയരുന്ന സാഹചര്യത്തിൽ സഭ ബിജെപിയും കേന്ദ്ര സർക്കാരുമായി സഹകരിക്കേണ്ടതിന്റെ ആവശ്യകതയമാണ് ജെപി നദ്ദ പ്രധാനമായും ഉയർത്തിയതെന്നാണ് സൂചന.

എന്നാൽ, കാരിത്താസ് ആശുപത്രിയിൽ നടന്ന ചടങ്ങിൽ പങ്കെടുക്കുന്നതിനു വേണ്ടിയാണ് ദേശീയ അധ്യക്ഷൻ ഇവിടെ എത്തിയതെന്ന വിശദീകരണമാണ് സഭയും, ബിജെപി ജില്ലാ നേതൃത്വവും നൽകുന്നത്. രാഷ്ട്രീയ വിഷയങ്ങൾ ഒന്നും ചർച്ചയായില്ലെന്നും 45 മിനിറ്റ് മാത്രമാണ് ഇദ്ദേഹം ഇവിടെ ചിലവഴിച്ചതെന്നും സഭയും ബിജെപിയും വ്യക്തമാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (5 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (8 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (8 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (8 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (9 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (9 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (9 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (10 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (10 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (10 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (10 hours ago)

IRAN നോവായി കൊച്ചുമകൾ  (11 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (11 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (11 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (11 hours ago)

Malayali Vartha Recommends