സങ്കടം അടക്കാനാവാതെ..... കാസര്‍കോട് ഭാര്യയോടൊപ്പം റബര്‍ ടാപ്പിങ് നടത്തുന്നതിനിടെ അബദ്ധത്തില്‍ കത്തി ഭര്‍ത്താവിന്റെ നെഞ്ചില്‍ തുളച്ചു കയറി... ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

സങ്കടം അടക്കാനാവാതെ..... കാസര്‍കോട് ഭാര്യയോടൊപ്പം റബര്‍ ടാപ്പിങ് നടത്തുന്നതിനിടെ അബദ്ധത്തില്‍ കത്തി ഭര്‍ത്താവിന്റെ നെഞ്ചില്‍ തുളച്ചു കയറി... ഉടന്ട ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പള്ളത്തിങ്കാല്‍ പറയംപള്ളം കെ.ജെ.ജോസഫ് അപ്പച്ചന്‍ (66) ആണ് മരിച്ചത്. പാട്ടത്തിനെടുത്ത റബര്‍ തോട്ടത്തില്‍ ഇന്നലെ പുലര്‍ച്ചെ 4ന് ടാപ്പിങ് ചെയ്യുന്നതിനിടയില്‍ കാല്‍ വഴുതി വീണ് കയ്യിലുണ്ടായിരുന്ന കത്തി ദേഹത്തു കയറിയായിരുന്നു അപകടം ഉണ്ടായത്.
ഭര്‍ത്താവിന്റെ നിലവിളി കേട്ട് നോക്കിയ ഭാര്യ കണ്ടത് ജോസഫ് രക്തത്തില്‍ കുളിച്ചു കിടക്കുന്നതായിരുന്നു. ഉടന്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജിവന്‍ നഷ്ടമായി.
https://www.facebook.com/Malayalivartha


























