Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

പമ്പയാറ്റിൽ ജലനിരപ്പ് ക്രമാതീതമായി താഴുന്നു; ഒരു മാസം മുൻപ് കരകവിഞ്ഞ വെള്ളം അടിത്തട്ടു തെളിയുന്ന നിലയിലേക്ക്, നദികളിലെ ചെളിയും മണ്ണും നീക്കം ചെയ്യുന്ന ജലസേചന വകുപ്പിന്റെ പ്രവർത്തിയിൽ നദിയിൽ നിന്നു കോരി ആറ്റുതീരത്ത് ഇട്ടിരുന്ന മണ്ണും ചെളിയും കൂടിയായപ്പോൾ ആറ്റിലേക്ക് ഇറങ്ങാനും കഴിയാത്ത അവസ്ഥ

28 SEPTEMBER 2022 08:57 AM IST
മലയാളി വാര്‍ത്ത

പമ്പയാറ്റിൽ ജലനിരപ്പ് ക്രമാതീതമായി താഴുന്നതായി റിപ്പോർട്ട്. ഇതുമൂലം കരയ്ക്കടുക്കാനാകാതെ പള്ളിയോടങ്ങൾ. ഒരു മാസം മുൻപ് വരെ കരകവിഞ്ഞ വെള്ളമാണ് ഇപ്പോൾ അടിത്തട്ടു തെളിയുന്ന നിലയിലേക്ക് എത്തിച്ചേർന്നിരിക്കുന്നത്. അതോടൊപ്പം തന്നെ നദികളിലെ ചെളിയും മണ്ണും നീക്കം ചെയ്യുന്ന ജലസേചന വകുപ്പിന്റെ പ്രവർത്തിയിൽ നദിയിൽ നിന്നു കോരി ആറ്റുതീരത്ത് ഇട്ടിരുന്ന മണ്ണും ചെളിയും കൂടിയായപ്പോൾ ആറ്റിലേക്ക് ഇറങ്ങാനും കഴിയാത്ത അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്. പമ്പാതീരത്ത് ആറന്മുള, ചെറുകോൽ അയിരൂർ പഞ്ചായത്തുകളിൽ പലയിടത്തും സ്വന്തം ചെലവിൽ കടവുകൾ വൃത്തിയാക്കിയാണ് പള്ളിയോടങ്ങൾ ഇറക്കിയിരിക്കുന്നത്. കൂടത്തെ വള്ളസദ്യ വഴിപാട് ഉള്ള ദിവസങ്ങളിൽ കരകളിൽ നിന്നു പള്ളിയോടങ്ങൾ ക്ഷേത്രക്കടവിൽ തുഴഞ്ഞെത്തണം.

അതേസമയം കടവിലെത്തി പള്ളിയോടം തിരിക്കുന്നതും ഇപ്പോൾ അതീവദുഷ്കരമാണ്. തിരിക്കുന്നതിനിടെ പലപ്പോഴും മൺപുറ്റിൽ വന്നു കയറുകയാണ് ചെയ്യുക. പിന്നീട് ആളുകൾ‌ ഇറങ്ങി തള്ളിയോ കെട്ടിവലിച്ചോ ഇറക്കേണ്ടിവരുന്നു. 50–60 മീറ്ററോളം വീതിയിൽ വെള്ളം ഒഴുകിയിരുന്ന പമ്പയാറ്റിൽ ഇപ്പോൾ പത്തടിയെങ്കിലും ആഴത്തിൽ വെള്ളമൊഴുകുന്നത് കഷ്ടിച്ച് 10 മീറ്റർ വീതിയിൽ മാത്രമാണ് ഉള്ളത്. ഈ ഭാഗത്തു കൂടിയാണ് പള്ളിയോടങ്ങൾ‌ തുഴഞ്ഞ് ക്ഷേത്രകടവിലേക്ക് എത്തുന്നത്. കരയിൽ നിന്ന് പള്ളിയോടങ്ങളിൽ കയറാനും ഇറങ്ങാനും ഇതോടെ ഏറെ ബുദ്ധിമുട്ടുകയാണ്. അടുത്ത മാസം 9 വരെയാണ് വള്ളസദ്യകൾ ഉള്ളത്.

എന്നാൽ ഇപ്പോഴത്തെ നിലയിൽ ജലനിരപ്പ് ഇനിയും താഴാനാണ് സാധ്യത. അതോടെ പള്ളിയോടങ്ങൾക്ക് ക്ഷേത്രക്കടവിൽ തുഴഞ്ഞെത്തുന്നതിന് ഏറെ ബുദ്ധിമുട്ടേണ്ടിവരുമെന്നു കരക്കാർ ചൂണ്ടിക്കാണിച്ചു. ആറ്റിലെ ചെളിയും മണലും കോരി ജലസേചന വകുപ്പ് കരയ്ക്കിട്ടിരിക്കുന്നത് നീക്കം ചെയ്യാത്തതും ഏറെ പ്രയാസമുണ്ടാക്കുകയും ചെയ്യുന്നുണ്ട്. ഇടശ്ശേരിമല കിഴക്ക് പള്ളിയോട കരക്കാർ ഇന്നലെ തെങ്ങിൻകുറ്റിയും പനങ്കീറും ഇട്ടാണ് ആറ്റുതീരത്തെത്തിച്ചിരുന്നത്. മണ്ണുമാന്തി യന്ത്രം കൊണ്ടുവന്ന സ്വന്തം ചെലവിൽ കടവിലെ ചെളി നീക്കം ചെയ്തെങ്കിൽ മാത്രമേ പള്ളിയോടം മാലിപ്പുരയിൽ കയറ്റിവയ്ക്കാൻ കഴിയുകയുള്ളു.

അതേസമയം അയിരൂർ പുതിയകാവ് ദേവീക്ഷേത്രകടവ്, ചെറുകോൽപുഴ കൺ‌വൻഷൻ നഗർ, ആറന്മുള ക്ഷേത്രക്കടവ്, ആഞ്ഞിലിമൂട്ടിൽ കടവ് തുടങ്ങിയ കടവുകളിലെല്ലാം തന്നെ മൺപുറ്റും പ്രശ്നം സൃഷ്ടിക്കുന്നുമുണ്ട്. മുൻകാലങ്ങളിൽ ഇവ ജലോത്സവത്തിനു മുൻപ് നീക്കം ചെയ്യുമായിരുന്നു. എന്നാൽ ഇത്തവണ ചെയ്തില്ല. എന്നുമാത്രമല്ല നദിയിൽ നിന്നു കോരിയ മണ്ണും ചെളിയും കടവുകളിൽ നിറഞ്ഞു കിടക്കുകയാണ് ചെയ്യുന്നത്. വെള്ളപ്പൊക്കത്തെ നിയന്ത്രിക്കാൻ പോലും നദികളിലും അഴിമുഖത്തും തണ്ണീർമുക്കം ബണ്ടിലും നടപ്പാക്കിയ പ്രവർത്തനങ്ങളാണ് മഴ മാറിയപ്പോൾ ജലക്ഷാമത്തിലേക്കു നയിച്ചിരിക്കുന്നത്. ചെളിയും മണലും നീക്കിയതോടെ വെള്ളം നല്ല ശക്തിയിൽ വേനൽക്കാലത്തും ഒഴുകിപോകുകയാണ്. ഇത് നദീശോഷണത്തിനും തീരങ്ങളിലെ ജലക്ഷാമത്തിനും കാരണമാകാനും സാധ്യതയുമുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (6 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (9 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (9 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (10 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (10 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (10 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (11 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (11 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (11 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (11 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (11 hours ago)

IRAN നോവായി കൊച്ചുമകൾ  (12 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (12 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (12 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (13 hours ago)

Malayali Vartha Recommends