ഇരിട്ടി ആറളം ഫാമില്‍ യുവാവിനെ കാട്ടാന ചവിട്ടി... ആനയുടെ ചിന്നം വിളിയും ബഹളവും കേട്ട് സമീപത്തെ വീട്ടുകാര്‍ വനം വകുപ്പിനെയറിയിച്ചതോടെ അവര്‍ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

ഇരിട്ടി ആറളം ഫാമില്‍ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. പുനരധിവാസ മേഖല ഒന്‍പതാം ബ്ലോക്കിലെ വളയംചാല്‍ പൂക്കുണ്ട് കോളനിയിലെ വാസു(37)വാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 9.30 നാണ് സംഭവം നടന്നത്.
അയല്‍പക്കത്തുള്ള വീട്ടില്‍ പോയി തിരികെ വരികയായിരുന്ന വാസുവിനെ മതില്‍ തകര്‍ന്ന ഭാഗത്തു നിന്നും എത്തിയ കാട്ടാന ഓടിച്ചിട്ട് ചവിട്ടിക്കൊല്ലുകയായിരുന്നു. ആനയുടെ ചിന്നം വിളിയും ബഹളവും കേട്ട് സമീപത്തെ വീട്ടുകാര്‍ വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു
.
പരുക്കേറ്റ വാസുവിനെ വനം വകുപ്പിന്റെ റാപ്പിഡ് റസ്‌പോണ്‍ ടീം പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല
https://www.facebook.com/Malayalivartha


























