കേരളത്തിലെ ഉന്നത രാഷ്ട്രീയ നേതാക്കളെയും സാമൂഹ്യ നേതാക്കളെയും വധിക്കാൻ പോപ്പുലർ ഫ്രണ്ട് ഹിറ്റ് ലിസ്റ്റ് തയ്യാറാക്കി; എൻഐ എ നടത്തിയ അന്വേഷണത്തിൽ തെളിവുകൾ കണ്ടെത്തി; ഞെട്ടിക്കുന്ന വിവരം പുറത്ത്

കേരളത്തിലെ ഉന്നത രാഷ്ട്രീയ നേതാക്കളെയും സാമൂഹ്യ നേതാക്കളെയും വധിക്കാൻ പോപ്പുലർ ഫ്രണ്ട് ഹിറ്റ് ലിസ്റ്റ് തയ്യാറാക്കി. എൻഐ എ നടത്തിയ അന്വേഷണത്തിൽ തെളിവുകൾ കണ്ടെത്തിയെന്നും വിവരങ്ങൾ പുറത്ത് വരികയാണ്. ഹിറ്റ് ലിസ്റ്റ് കണ്ടെടുത്തതായി എൻ ഐ എ തന്നെ വ്യക്തമാക്കി.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്‌ഐ) അനുബന്ധ സംഘടനകളെയും ഇന്ത്യയില്‍ നിരോധിച്ച വിവരം നാം അറിഞ്ഞതാണ് . 5 വര്‍ഷത്തേക്ക് ഈ സംഘടനകളെ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറങ്ങി. രാജ്യസുരക്ഷ, ക്രമസമാധാനം തകര്‍ക്കല്‍ എന്നിവ കണക്കിലെടുത്താണ് നടപടി സ്വീകരിച്ചത്.
പോപ്പുലര്‍ ഫ്രണ്ടിനും 8 അനുബന്ധ സംഘടനകള്‍ക്കും ഈ നിരോധനം ബാധകമാണ്. സംഘടനകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതു കുറ്റകരമായി കണക്കാക്കും. ഇന്നും അറസ്റ്റുകൾ തുടരുകയാണ്. മലപ്പുറത്ത് ആറു പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിലായിരിക്കുകയാണ്. തിരൂർ പെരുമ്പടപ്പ് മേഖലകളിലാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്.
ഈ വാർത്തയ്ക്കു പിന്നാലെ മറ്റൊരു വെളിപ്പെടുത്തൽ കൂടെ എൻ ഐ എ നടത്തിയിരിക്കുകയാണ്. കേരളത്തിലെ ഉന്നത രാഷ്ട്രീയ-സാമൂഹ്യ നേതാക്കളെ വധിക്കാൻ പോപ്പുലർ ഫ്രണ്ട് ലിസ്റ്റ് തയ്യാറാക്കിയെന്നാണ് എൻഐഎ പറഞ്ഞത്.
കേരളത്തിലെ ഉന്നത രാഷ്ട്രീയ നേതാക്കളെയും സാമൂഹ്യ നേതാക്കളെയും വധിക്കാൻ പോപ്പുലർ ഫ്രണ്ട് ഹിറ്റ് ലിസ്റ്റ് തയ്യാറാക്കി. എൻഐ എ നടത്തിയ അന്വേഷണത്തിൽ തെളിവുകൾ കണ്ടെത്തിയെന്നും വിവരങ്ങൾ പുറത്ത് വരികയാണ്. ഹിറ്റ് ലിസ്റ്റ് കണ്ടെടുത്തതായി എൻ ഐ എ തന്നെ വ്യക്തമാക്കി.
അതേസമയം ഭീകരവാദ സംഘടനകളുമായുള്ള പോപ്പുലർ ഫ്രണ്ടിന്റെ ബന്ധം വിജ്ഞാപനത്തിൽ പറഞ്ഞിട്ടുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി. ഭീകരവാദ സംഘടനകളുമായുള്ള ബന്ധത്തിന്റെ പേരിൽ നിയമവിരുദ്ധ സംഘടനയാകുമ്പോൾ ഭീകരവാദ സംഘടനയായി തന്നെ പരിഗണിക്കപ്പെടുമെന്നും വ്യക്തമാക്കിയിരിക്കുകയാണ് .സിമിയുടെ വകഭേദം എന്നത് സിമിക്ക് മേലുള്ള എല്ലാ നിയന്ത്രണങ്ങളുംപോപ്പുലർ ഫ്രണ്ടിനും ബാധകമാക്കുമെന്നും കേന്ദ്രം അറിയിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha






















