നിലവിളിച്ച് കൂട്ടുകാര്‍....കണ്ണൂര്‍ ആലച്ചേരിയില്‍ നീന്തല്‍ പരിശീലനത്തിനിടയില്‍ യുവാവ് മുങ്ങി മരിച്ചു...

നിലവിളിച്ച് കൂട്ടുകാര്‍....കണ്ണൂര്‍ ആലച്ചേരിയില്‍ നീന്തല്‍ പരിശീലനത്തിനിടയില്‍ യുവാവ് മുങ്ങി മരിച്ചു... ആലച്ചേരി എടക്കോട്ട വരിക്കോളില്‍ സദാനന്ദന്റെയും ബിന്ദുവിന്റെയും മകന്‍ സിബിന്‍ (23) ആണ് മരിച്ചത്.
ഇന്ന് രാവിലെ പുത്തലത്തെ കോളയാട് പഞ്ചായത്ത് കുളത്തില്‍ നീന്തല്‍ പരിശീലനത്തിന് ഇടയിലാണ് അപകടം നടന്നത്. നീന്തല്‍ തീരെ വശമില്ലാത്ത സിബിന്‍ കൂട്ടുകാര്‍ ട്യൂബ് എടുക്കാനായി പോയ സമയത്താണ് അപകടത്തില്‍ പെട്ടതെന്ന് കൂടെയുള്ളവര്‍ പറയുന്നു. ഇവരുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് മൃതദേഹം പുറത്തെടുത്തത്.
അതേസമയം കാസര്‍കോട് പയസ്വിനിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട കൊല്ലം, തിരുവനന്തപുരം സ്വദേശികളായ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. തമിഴ്നാട്ടില്‍ ശ്രീപെരുമ്പത്തൂരിലെ സിപാരോ ടൂള്‍സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരായിരുന്ന കൊല്ലം ചിറക്കര സ്വദേശി വി.വിജിത്ത് (23), തിരുവനന്തപുരം കടയ്ക്കാവൂര്‍ കീഴാറ്റിങ്ങല്‍ കോട്ടപ്പുറം വീട്ടിലെ ആര്‍.രഞ്ജു (24) എന്നിവരാണ് മരിച്ചത്.
ഒപ്പം ജോലിചെയ്യുന്ന കാസര്‍ഗോഡ് കൊളത്തൂര്‍ കല്ലളിയിലെ ശ്രീവിഷ്ണുവിന്റെ വീട്ടില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം എത്തിയതായിരുന്നു. കഴിഞ്ഞ 25 ന് ഗോവയിലേക്ക് യാത്രപോയിരുന്ന ജീവനക്കാരുടെ സംഘം ചൊവ്വാഴ്ച രാത്രി കാസര്‍ഗോഡ് തങ്ങിയതായിരുന്നു. ബുധനാഴ്ച രാവിലെ റാണിപുരം വിനോദസഞ്ചാരകേന്ദ്രത്തിലേക്ക് പോകുന്ന വഴിയാണ് ശ്രീവിഷ്ണുവിന്റെ വീട്ടിലെത്തിയത്. തൊട്ടടുത്തുള്ള മഹാലക്ഷ്മിപുരം തൂക്കുപാലത്തിനു സമീപത്തായി പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇവര്‍. അടുത്തുള്ള റഗുലേറ്ററിന്റെ ഷട്ടറുകള്‍ തുറന്നിരുന്നതുമൂലം കൂടുതല്‍ വെള്ളവും ചെളിയുമുള്ള കാര്യം അറിയാതെയാണ് പുഴയിലിറങ്ങിയത്.
https://www.facebook.com/Malayalivartha


























