സ്‌കൂട്ടറില്‍ കോളേജിലേക്ക് പോകാൻ റോഡിലിറങ്ങി; മകള്‍ പോകുന്നത് നോക്കി വീടിന്റെ മുറ്റത്ത് നിന്ന അമ്മ കണ്ടത് മകളുടെ ദേഹത്ത് ലോറി കയറുന്നത്; അമ്മയുടെ കൺമുന്നിൽ ചരക്കുലോറിയിടിച്ച് ദാരുണാന്ത്യം; ഹെല്‍മെറ്റ് ധരിച്ചിരുന്നെങ്കിലും ആന്തരികാവയവങ്ങള്‍ക്കുണ്ടായ പരിക്കാണ് മരണത്തിനിടയാക്കിയത്

വിയൂരിൽ അമ്മ നോക്കിനില്‍ക്കേ കോളജ് വിദ്യാർത്ഥിനി ചരക്കുലോറി ഇടിച്ച് മരിച്ചു. സ്‌കൂട്ടറില്‍ കോളേജിലേക്ക് പോകാനിറങ്ങിയ വിദ്യാര്‍ത്ഥിനി അമ്മ നോക്കിനില്‍ക്കേ ചരക്കുലോറി ഇടിക്കുകയായിരുന്നു. അപകടത്തിൽ വിയ്യൂര്‍ മമ്പാട് പരേതനായ രാമകൃഷ്ണന്റെയും സുനിതയുടെയും മകള്‍ റെനിഷ (22) ആണ് മരിച്ചത്.
മരിച്ച റെനിഷ അരണാട്ടുകര ജോണ്‍മത്തായി സെന്ററിലെ എം.ബി.എ. വിദ്യാര്‍ത്ഥിനിയാണ്. ഇന്നലെ രാവിലെ എട്ടേകാലോടെ വീടിനു മുമ്പിലാണ് അപകടമുണ്ടായത്. ഇന്നലെ വീട്ടില്‍ നിന്ന് റോഡിലേക്ക് ഇറങ്ങിയ ഉടനെ സ്‌കൂട്ടറില്‍ ലോറി ഇടിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
അതേസമയം ഇടിയേറ്റു വീണ റെനിഷയുടെ ദേഹത്ത് ലോറി കയറി. അപകടത്തിൽ സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു. എന്നാൽ ഹെല്‍മെറ്റ് ധരിച്ചിരുന്നെങ്കിലും ആന്തരികാവയവങ്ങള്‍ക്കുണ്ടായ പരിക്കാണ് മരണത്തിനിടയാക്കിയത്.
മാത്രമല്ല മകള്‍ പോകുന്നത് നോക്കി വീടിന്റെ മുറ്റത്ത് നില്‍ക്കുകയായിരുന്നു അമ്മ സുനിത. അപകടം കണ്ടതോടെ സുനിത തന്നെയാണ് അപകടവിവരം നാട്ടുകാരെ അറിയിച്ച് റെനിഷയെ ആശുപത്രിയിലെത്തിച്ചത്. കൂടാതെ ഒന്നരവര്‍ഷം മുന്‍പ് കോവിഡ് ബാധിച്ചായിരുന്നു അച്ഛന്റെ മരണം. ഇതോടെ വീടുകളില്‍ ട്യൂഷന്‍ എടുത്ത് പഠനത്തിനായി വരുമാനം കണ്ടെത്തുകയായിരുന്നു റെനിഷ.
മാത്രമല്ല വീടിനോട് ചേര്‍ന്ന് അമ്മ സുനിത ബ്യൂട്ടി പാര്‍ലര്‍ നടത്തുന്നുണ്ട്. നര്‍ത്തകി കൂടിയാണ് റെനിഷ. സഹോദരി: രേഷ്‌ന. പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം ഗവ. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം ഇന്ന് 11.30-ന് പാറമേക്കാവ് ശാന്തിഘട്ടില്‍ നടക്കും.
https://www.facebook.com/Malayalivartha


























