ഹൃസ്വചിത്രത്തില്‍ അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞു ഹോട്ടലിലേക്ക് വിളിച്ചു വരുത്തി; യുവതിയെ ബലാത്സംഗം ചെയ്തു; കോട്ടയം സ്വദേശി പിടിയില്‍

ഹൃസ്വചിത്രത്തില്‍ അഭിനയിപ്പിക്കാമെന്ന വാഗ്ദാനത്തിൽ യുവതിയെ ബലാത്സംഗം ചെയ്ത പ്രതി അറസ്റ്ററിൽ. സംഭവത്തിൽ കോട്ടയം ജില്ലയിൽ പെരുമ്പായിക്കാട് വില്ലേജിൽ പാറൻ പുഴ മുറിയിൽ നടുവിലേ മാലിയിൽ വീട്ടിൽ ശരത് ബാബു (23) വിനെയാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് കായംകുളം പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അതേസമയം സംഭവത്തിൽ ആലപ്പുഴ കരുനാഗപ്പള്ളി സ്വദേശിയായ യുവതിയാണ് ബലാത്സംഗത്തിന് ഇരയായത്. ഹൃസ്വചിത്രത്തില്‍ അഭിനയിക്കാൻ അവസരം നൽകാമെന്നും അതിലേക്കുള്ള സ്ക്രിപ്റ്റ് പറഞ്ഞ് കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ കായംകുളത്തെ ലോഡ്ജിൽ വിളിച്ചു വരുത്തുകയായിരുന്നു.
തുടർന്ന് കഴിഞ്ഞ നാലാം തിയതി രാവിലെ 11 മണിയോടെയാണ് യുവതിയെ കായംകുളത്തെ ലോഡ്ജിൽ വിളിച്ചു വരുത്തിയത്. ഇതിനു പിന്നാലെ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. മാത്രമല്ല കരുനാഗപ്പള്ളി പോലീസ് രജിസ്റ്റർ ചെയ്ത കേസ് കായംകുളം പോലീസിന് കൈമാറുകയായിരുന്നു. പ്രതിയെ കോട്ടയത്ത് നിന്നുമാണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha

























