നർത്തകിയുടെ ഗർഭത്തിന് കോടിയേരി പുത്രൻ കോടികൾ എണ്ണിക്കൊടുത്തു... പുല്ല് തീർത്തു കിട്ടി... കേരളത്തിൽ മാത്രമല്ല, മുബൈയിലുമുണ്ട് പിടിപാട്

ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസ് ഒത്തുതീർപ്പായി അല്ലെങ്കിൽ ഒത്തുതീർപ്പാക്കി എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ പ്രകാരം മനസ്സിലാക്കാൻ സാധിക്കുന്നത്. ബിഹാർ സ്വദേശിനി നൽകിയ ലൈംഗിക പീഡനക്കേസ് ബോംബെ ഹൈക്കോടതിയിലാണ് ഒത്തുതീർപ്പായത്. 80 ലക്ഷം രൂപയാണ് യുവതിക്ക് ബിനോയ് കൈമാറിയത്. ജസ്റ്റിസുമാരായ ആർ പി മൊഹിത് ദേരെ, എസ് എം മോദക് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഇരുവരുടെയും ഒത്തുതീർപ്പു വ്യവസ്ഥകൾ അംഗീകരിച്ചത്.
ഈ തുക കുട്ടിയുടെ ജീവിതച്ചെലവിനും പഠനത്തിനുമായി ചെലവഴിക്കും. എന്നാൽ ഒത്തു തീർപ്പു കരാറിൽ പറയുന്ന തുക 80 ലക്ഷം ആണെങ്കിലും അതിൽ അധികം കൊടുത്തിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം. കുട്ടിയുടെ പിതൃത്വം സംബന്ധിച്ച കാര്യങ്ങൾ ഒന്നും ഈ കരാറിൽ പറയുന്നില്ല എന്നതാണ് വിരോധാഭാസം. പണം കൈമാറിയതിന് പിന്നാലെയാണ് കോടതി കേസ് ഒത്തുതീർപ്പാക്കിയത്. ഇതടെ തൽക്കാലം രക്ഷപെട്ടിരിക്കുകയാണ് കോടിയേരി പുത്രൻ.
നേതാവിന്റെ മകന്‍ ബാർ നര്‍ത്തകിയായ യുവതിയെ പ്രണയിച്ച് വര്‍ഷങ്ങളോളം കൂടെപ്പാര്‍പ്പിച്ച് കുട്ടിയെ ജനിപ്പിച്ചു എന്ന ആരോപണം നൈസായി മുക്കുകയാണ് സൈബർ വിങ്ങിലെ പോരാളികൾ ചെയ്യുന്നത്. ബുദ്ധിയും ചിന്തയും പണയപ്പെടുത്തിയവർക്ക് അതൊക്കെ പൂജ്യമായ ബന്ധവും വിശുദ്ധ പീഢനവുമാണ്. ബിനോയി കോടിയേരിക്കെതിരെ പീഡനക്കേസ് പുറത്തു വന്നതു മുതല്‍ ഇന്നേവരെ ഒരു സിപിഎം നേതാവും പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി പദത്തിലിരിക്കാന്‍ കോടിയേരി യോഗ്യനാണോ എന്നു ചോദിച്ചിട്ടില്ല.
കോടിയേരിയുടെ മകനെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് പറയാന്‍ ജനാധിപത്യ മഹിളാ ഫെഡറേഷനോ ഡിവൈഎഫ്‌ഐക്കോ ഒന്നും ധൈര്യമുണ്ടായില്ല. ഇക്കാലം വരെ ബിഹാര്‍കാരി നര്‍ത്തകി കള്ളക്കഥ പറഞ്ഞു പണം ചോദിക്കുകയാണെന്നാണ് ബിനോയി കോടിയേരിയും കോടിയേരി കുടുംബവും പറഞ്ഞു പരത്തിയിരുന്നത്.
പീഡനം മുതല്‍ വഞ്ചന വരെ ഉള്‍പ്പെടുന്ന വലിയൊരു കേസുകെട്ടിലെ പ്രതിയായിരുന്നു ഇന്നലെ വരെ ബിനോയി കോടിയേരി. കുട്ടി തന്റെതാണെന്നും തങ്ങള്‍ പരസ്പരം ധാരണയിലെത്തി കേസ് ഒത്തുതീര്‍പ്പാക്കുകയാണെന്നുമാണ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. ബിനോയ്‌ക്കെതിരെയുള്ള കേസുകൾ എല്ലാം പിൻവലിച്ചതായും നിയമനടപടികൾ അവസാനിച്ചതായും യുവതി അറിയിച്ചു.
2019 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതായും ബന്ധത്തിൽ എട്ടു വയസ്സുള്ള ആൺകുട്ടിയുണ്ടെന്നും ആരോപിച്ച് യുവതി പരാതി നൽകുകയായിരുന്നു. മുംബൈ ഓഷിവാര പോലീസിലാണ് പരാതി നൽകിയിരുന്നത്. കുട്ടിയെ വളർത്താനുള്ള പണം ആവശ്യപ്പെട്ടായിരുന്നു പരാതി.
ഒരു ഭാര്യയും കുട്ടിയുമുണ്ടായിരിക്കെ താന്‍ അവിവാഹിതനാണെന്ന പറഞ്ഞ് ബിനോയി പ്രസ്തുത യുവതിയെ ഒപ്പം പാര്‍പ്പിക്കുകയും കുട്ടിയെ ജനിപ്പിക്കുകയും ചെയ്തു. കുട്ടിയുടെ പാസ് പോര്‍ട്ടില്‍ വരെ കുട്ടിയുടെ അച്ഛന്‍ ബിനോയി കൊടിയേരി എന്ന പേര് പോലും കൂട്ടിച്ചേര്‍ക്കുകയും ചെയ്തിരുന്നു. യുവതി ബിനോയിക്കൊപ്പം കുട്ടിയുമായി തിരുവനന്തപുരത്ത് കോടിയേരിയുടെ കുടുംബ വീട്ടിലേക്ക് വരുന്ന സാഹചര്യമുണ്ടായപ്പോള്‍ കുട്ടയും അതിന്റെ അമ്മയും വ്യാജമാണെന്ന് കോടിയേരിയുടെ ഭാര്യ വെളിപ്പെടുത്തി.
സംശയം തീര്‍ക്കാന്‍ കോടിയേരി ബാലകൃഷണന്‍ ഭാര്യയെ മുംബൈയിലേക്ക് അയയ്ക്കുകയും കാര്യം കണ്ട് ബോധ്യപ്പെടുകയും ചെയ്തു. മടങ്ങി വന്ന് മിസിസ് കോടിയേരി തനിക്ക് ഹിന്ദി അറിയാത്തതിനാല്‍ കുട്ടിയെ കണ്ടു മടങ്ങിയതേയുള്ളുവെന്നും അമ്മയോടു സംസാരിക്കാന്‍ പറ്റിയില്ലെന്നും പറഞ്ഞ് തടിയൂരി.
പിന്നീടാണ് മുംബൈ കോടതിയില്‍ പ്രസ്തുത ബാര്‍ നര്‍ത്തകി ബിനോയി കോടിയേരിക്കെതിരെ പീഢനക്കേസ് ഫയല്‍ ചെയ്തത്. എന്നാൽ പിന്നാലെ പരാതി വ്യാജമാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബിനോയ് ഹർജി നൽകിയപ്പോൾ ബോംബെ ഹൈക്കോടതി ഡിഎൻഎ പരിശോധനയ്‌ക്ക് നിർദ്ദേശിച്ചു. 2019 ജൂലായ് 29 ന് ബൈക്കുളയിലെ ആശുപത്രിയിൽ ഡിഎൻഎ പരിശോധനയ്ക്കായി ബിനോയ് കോടിയേരിയുടെ രക്ത സാമ്പിൾ ശേഖരിച്ചു. സീൽ ചെയ്ത കവറിൽ ഫലം കോടതിയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഫലം എന്താണെന്ന് പുറത്തുവന്നിരുന്നില്ല.
മഹാമാരിക്ക് ശേഷം കോടതിയുടെ പ്രവർത്തനം സാധാരണനിലയിലേക്ക് എത്തിയപ്പോൾ ഡിഎൻഎ പരിശോധനാഫലം പുറത്തു വിടണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിലെത്തി. ഇതിന് പിന്നാലെയാണ് ഫലം പുറത്ത് വിടുന്നതിന് മുൻപ് തന്നെ കേസ് ഒത്തുതീർപ്പാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചത്. ഡിഎന്‍എ പരിശോധനയ്ക്ക് കോടതി ഉത്തരവിട്ടിട്ട് രണ്ടു വര്‍ഷം പിന്നിടുമ്പോഴും കുട്ടിയുടെ പിതൃത്വ പരിശോധനാ ഫലം പുറത്തു വരാത്ത വിധം പാര്‍ട്ടി മുംബൈയിലും സ്വാധീനം ചെലുത്തി എന്നു വേണം മനസ്സിലാക്കാൻ.
ഇതിനിടെയാണ് സംഗതി വഷളാകുന്ന സാഹചര്യം വന്നപ്പോള്‍ കുട്ടിയുടെ പിതാവ് താനാണെന്ന് ബിനോയി കൊടിയേരിയുടെ അറിയിപ്പ് പുറത്തുവന്നിരിക്കുന്നത്. കേസ് അവസാനിച്ചതോടെ ഇനി ഡിഎൻഎ പരിശോധാ ഫലവും തുറക്കേണ്ടതില്ല. കേസിൽ ബിനോയ് കുറ്റക്കാരനെന്ന് കാണിച്ച് ഓഷിവാര പൊലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. വിചാരണ നടപടികൾ പുരോഗമിക്കവേയാണ് ഹൈക്കോടതിയിൽ ഇരുവരും ഒത്ത് തീർപ്പിലെത്തിയത്.
ഒത്തുതീര്‍പ്പ് വ്യവസ്ഥകളെക്കുറിച്ച് ഇപ്പോള്‍ പരസ്യമായി പറയാനാകില്ലെന്ന് ബിനോയ് കോടിയേരി പ്രതികരിച്ചു. അവിടെയാണ് കോടികളുടെ ഇടപാടുകളുടെ ബാക്കി കാര്യം പുറത്തുവരാനിരിക്കുന്നത്. പരാതിക്കാരിയായ യുവതിക്ക് ജീവനാംശം നല്‍കാന്‍ നേരത്തെ തന്നെ കോടതിക്ക് പുറത്ത് സിപിഎം നീക്കം നടന്നിരുന്നു. ഈ നീക്കം ഫലം കണ്ടതോടെയാണ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇരുകൂട്ടരും കൂടി കോടതിയില്‍ അപേക്ഷ നല്‍കിയത്.
മുന്‍പും വിവാദപരമായ പീഡനക്കേസുകള്‍ കോടിയേരിയുടെ മക്കള്‍ക്കെതിരെ ഉയര്‍ന്നതും സിപിഎമ്മിലെ ഉന്നതയായ വനിതാ നേതാവ് കേസ് ഒതുക്കിത്തീര്‍ക്കാന്‍ കളത്തിലിറങ്ങിയതുമൊക്കെ കാലം മറന്നുപോയ കഥകളാണ്. കോടിയേരി ബാലകൃഷ്ണന്റെ വിവാഹിതനായ മകന്‍ ബിനോയി കോടിയേരി കച്ചവടത്തിനെന്ന പേരില്‍ ദുബായില്‍ പോവുകയും അവിടെ നിശാബാറിലെ കാബറെ നര്‍ത്തകിയെ കണ്ട് പ്രലോഭനനത്തില്‍ പെടുകയും അവള്‍ക്ക് നോട്ടുകെട്ടുകളും ആടയാഭരണങ്ങളും വേണ്ടും വിധം സമ്മാനിച്ച് അവളെ പ്രലോഭിപ്പിക്കുകയും അവിഹിത ബന്ധം സ്ഥാപിക്കുകയും ചെയ്തു. ഇത്തരത്തില്‍ ബിനോയി നര്‍ത്തകിയെ പ്രലോഭിപ്പിക്കാന്‍ കൊടുത്ത നോട്ടുകെട്ടുകളും പാര്‍ട്ടി ഫണ്ടു തന്നെയല്ലേ എന്ന ചോദ്യം അന്നും ഇന്നും പ്രസക്തമാണ്.
https://www.facebook.com/Malayalivartha

























