തീവ്രവാദ തലസ്ഥാനം? ഈരാറ്റുപേട്ടയില്‍ ഇനി കേന്ദ്രസേന തമ്പടിക്കും? പിസി പറഞ്ഞത് ശരി

ഈരാറ്റുപേട്ടയെക്കുറിച്ച് ജനപക്ഷം നേതാവും മുന്‍ എംഎല്‍എയും ചീഫ് വിപ്പുമായ പിസി ജോര്‍ജ് പറഞ്ഞുകൊണ്ടിരിക്കുന്നത് എത്രയോ ശരിയെന്ന് കാലം തെളിയിക്കുകയാണ്. മതസൗഹാര്‍ദതയുടെ നാടായിരുന്ന ഈരാറ്റുപേട്ടയില്‍ മുസ്ലീം തീവ്രവാദം വേരുറപ്പിച്ചെന്നും ഇത് നാടിന് ദോഷം ചെയ്യുമെന്നും പിസി ജോര്‍ജ് പത്തു വര്‍ഷമായി പറഞ്ഞുകൊണ്ടിരിക്കുന്നു. ഈരാറ്റുപേട്ടയിലെ ഭൂരിപക്ഷം മുസ്ലീങ്ങളും സമാധാനകാംക്ഷികളാണെന്നും കേവലം ഒരു ന്യൂനപക്ഷം പേര്‍ ഭീകരവാദത്തിലേക്കും വര്‍ഗീയതയിലേക്കും വഴിതെറ്റിപ്പോകുന്നുവെന്നും ജോര്‍ജ് പറഞ്ഞപ്പോള്‍ എന്തൊരു ഹാലിളക്കമായിരുന്നു.
പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരിക്കെ ഒരു വലിയ സത്യം പുറത്തുവരികയാണ്. കഴിഞ്ഞയാഴ്ച നടന്ന സംസ്ഥാന വ്യാപക റെയ്ഡില്‍ മുസ്ലീം മുന്നോക്ക മേഖലയായ മലപ്പുറം ജില്ലയേക്കാള്‍ അറസ്റ്റു നടന്ന സ്ഥലമാണ് ഈരാറ്റുപേട്ട. പോപ്പുലര്‍ ഫ്രണ്ടുകാരായ ഇരുന്നൂറിലേറെ പേര്‍ക്കെതിരെയാണ് ഈരാറ്റുപേട്ടയില്‍ കേസെടുത്തിരിക്കുന്നത്. ഇക്കാര്യം മനസിലാക്കിയശേഷവും ഈരാറ്റുപേട്ടയിലും വാഗമണിലും സംസ്ഥാന ആഭ്യന്തരവകുപ്പ് കാര്യമായ നിരീക്ഷണമോ നടപടികളോ നടത്തിയിട്ടില്ല. ഇന്നോ ഇന്നലയോ തുടങ്ങിയതല്ല കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ദേശവിരുദ്ധ ശക്തികളുടെ അതിരില്ലാത്ത വഴിവിട്ട പോക്ക്. വാഗമണില്‍ നിരോധിത തീവ്രവാദ സംഘടനയായ സിമി 15 വര്‍ഷം മുന്‍പു നടത്തിയ സായുധ ക്യാമ്പില്‍ തുടങ്ങുന്നു ഈരാറ്റുപേട്ട കേന്ദ്രീകരിച്ച ഭീകരപ്രവര്‍ത്തനം. ഈരാറ്റുപേട്ട സ്വദേശികളായ ഷിദുലി, ഷാദുലി എന്നീ ചെറുപ്പക്കാര്‍ ഉള്‍പ്പെടെ 35 പേരാണ് വാഗമണ്‍ മലനിരകളില്‍ ഒളിവില്‍ പാര്‍ത്ത് സായുധപരിശീലനവും ദേശവിരുദ്ധ ക്യാമ്പും നടത്തിയത്.
നിരോധിത സംഘടനയായ സിമി വാഗമണ്ണിലെ കോഹാലമേട്ടില്‍ തങ്ങള്‍പാറയില്‍ 2007 ഡിസംബര്‍ 10 മുതല്‍ 22 വരെയാണ് ആയുധ പരിശീലന ക്യാമ്പ് നടത്തിയത്. ബോംബ് നിര്‍മ്മാണം, തോക്കുപയോഗം, കാട്ടിലൂടെയുള്ള ബൈക്കോടിക്കല്‍, വടംകെട്ടി മലകളുടെ ഇരുവശത്തേക്കും സഞ്ചാരം എന്നിവയില്‍ പരിശീലനം നല്‍കിയതായി എന്‍ഐഎ കണ്ടെത്തിയിരുന്നു.
രാജ്യത്തെ ചില തീവ്രവാദ സ്‌ഫോടനങ്ങളിലെ പ്രതികളും ക്യാമ്പില്‍ പങ്കെടുത്തിരുന്നു. മറ്റ് ക്യാമ്പുകളില്‍നിന്ന് പരിശീലനം ലഭിച്ച 50 പേരെയാണ് ഇവിടെ പങ്കെടുപ്പിച്ചത്. ഇവര്‍ക്ക് സുരക്ഷയും ഇതര സഹായവും എത്തിക്കാന്‍ ഈരാറ്റുപേട്ടയില്‍ അന്‍പതു പേരുടെ സംഘം തമ്പടിച്ചിരുന്നതായി പോലീസ് പറയുന്നു. പാനായിക്കുളം സിമി രഹസ്യയോഗ കേസിലെ പ്രതി ഈരാറ്റുപേട്ട സ്വദേശി പി എ ഷാദുലിയെയാണ് ക്യാമ്പിന്റെ നടത്തിപ്പിനായി നിശ്ചയിച്ചിരുന്നത്. 15 വര്‍ഷമായി ഷിദുലിയും ഷാദുലിയും വിവിധ കേസുകളിലായി ജയിലില്‍ കഴിയുകയാണ്.ബംഗളൂരു, അഹമ്മദാബാദ്, സൂറത്ത്, വാരാണസി എന്നിവിടങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളിലും ഈ പ്രതികളുടെ പങ്ക് കണ്ടെത്തിയിരുന്നു. വാഗമണിലെ ക്യാമ്പിലേക്ക് ഈരാറ്റുപേട്ടയിലെ ഹോട്ടലില്‍ നിന്നാണ് വിഭവസമൃദ്ധമായ ഭക്ഷണം എത്തിച്ചിരുന്നതെന്നും വിവിധ സംസ്ഥാനങ്ങളിലെ സിമി തീവ്രവാദികള്‍ ഈരാറ്റുപേട്ടയിലെ ഏതാനും വീടുകളില്‍ എത്തിയിരുന്നതായും കണ്ടെത്തിയിരുന്നു.
ഈ സാഹചര്യത്തില്‍ കേന്ദ്രം അവിടെ പിടിമുറുക്കാന്‍ പോകുകയാണെന്നാണ് വിവരം. പ്രശ്‌ന മേഘലയായിട്ടും ഈരാറ്റുപേട്ടയില്‍ റിസര്‍വ് സേനില്ലാത്തത്, വലിയ സുരക്ഷാ പ്രശ്‌നമാണ് ഉയര്‍ത്തുന്നത്. നിലവില്‍ കോട്ടയത്താണ് റിസര്‍വ് സേന ഉള്ളത്. നിലവിലെ പ്രശ്‌ന പരിഹാരത്തിന് അത് മതിയാകില്ല. കേന്ദ്ര സേനയെ ഇറക്കിയില്ലെങ്കില്‍ ശെരിയാകില്ലെന്ന വിലയിരുത്തലിലാണ് ഈരാറ്റുപേട്ടയിലും റിസര്‍വ് സേനയെ ഇറക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്
പൊതുവെ ക്രൈസ്തവര്‍ക്ക് ഭൂരിപക്ഷമുള്ള ജില്ലയാണ് കോട്ടയത്തെ പാലായും അരുവിത്തുറയും കാഞ്ഞിരപ്പള്ളിയും എരുമേലിയും. എന്നാല്‍ ഒരു പതിറ്റാണ്ടായി ഇതേ പ്രദേശങ്ങളില്‍ എസ്ഡിപിഐയും പിഡിപിയും പോപ്പുലര്‍ ഫ്രണ്ടും ശക്തമാണ്. ഈരാറ്റുപേട്ട നഗരസഭ ആരു ഭരിക്കണമെന്ന് എസ്ഡിപിഐ തീരുമാനിക്കേണ്ട സാഹചര്യമാണ്. അടുത്തയിടെ ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ നടത്തിയ ഭീകര സമ്മേളനത്തില്‍ 10 വയസുള്ള കുട്ടിയെ തോളിലേറ്റി ഭീതിപ്പെടുത്തുന്ന മുദ്രാവാക്യം വിളിപ്പിച്ചതിലും വിളിച്ചതിലും ഈരാറ്റുപേട്ടയില്‍ നിന്നുള്ള നിരവധി പേരുണ്ടായിരുന്നു. ഏതാനും ഇരാറ്റുപേട്ടക്കാര്‍ കേസില്‍ പ്രതികളുമാണ്. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് സെന്റ് മേരീസ് പള്ളിയില്‍ നടത്തയ ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ ഹാലിളകി പാലാ ബിഷപ്‌സ് ഹൗസിനു മുന്നിലേക്കു പ്രകടനം നടത്തുകയും ഗതാഗതം തടസപ്പെടുത്തുകയും ചെയ്ത സംഘത്തില്‍ ഈരാറ്റുപേട്ടയില്‍നിന്നുള്ള പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുണ്ടായിരുന്നു.
ഈരാറ്റുപേട്ടയിലെ പ്രമുഖരായ ഏതാനും വ്യാപാരികളാണ് ഇവിടെ വാഹനങ്ങളില്‍ മുന്നൂറിലേറെ പേരെ എത്തിച്ചതെന്ന് കണ്ടെത്തിയിരുന്നത്. മാത്രവുമല്ല പോപ്പുലര്‍ ഫ്രണ്ടിനും എസ്ഡിപിഐയ്ക്കും കേരളത്തിലും പുറത്തും ഏറ്റവുമധികം സാമ്പത്തിക സഹായം എത്തിക്കുന്നത് ഈരാറ്റുപേട്ടയില്‍ ബ്രാന്‍ഡ് കമ്പനി നടത്തുന്ന ബിസിനസ് പ്രമുഖനാണ്. ലാഭവവിഹിതത്തിന്റെ നിശ്ചിത ശതമാനം വിധ്വംസക ശക്തികളുടെ പ്രവര്‍ത്തനത്തിന് ഇവര്‍ പതിവായി നല്‍കുകയും ചെയ്യുന്നു. അടുത്തയിടെ പെരുമ്പാവൂരില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ റെയ്ഡ് നടത്തിയപ്പോഴും പ്രതിഷേധ പ്രകടനത്തിന് ആളെ എത്തിച്ചതില്‍ ഇവര്‍ക്ക് പങ്കാളിത്തമുണ്ടെന്ന് പോലീസ് പറയുന്നു.
ഇനിയും ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം നടത്തിയാല്‍ പാലാ ബിഷപ്‌സ് ഹൗസിലേക്ക കടന്നു കയറി ബിഷപ്പിനെ ബന്ധിയാക്കാനും ആക്രമിക്കാനും പോപ്പുലര്‍ ഫ്രണ്ട് പദ്ധതിയിട്ടിരുന്നതായി പോലീസ് പറയുന്നു. പാലാ ബിഷപ്‌സ് ഹൗസിന്റെ ഗൂഗില്‍ മാപ്പും ഫോട്ടോകളും ഇവിടേക്ക് എത്താനുള്ള വഴികളും റെയ്ഡില്‍ കണ്ടെത്തിയിരുന്നു. പാലാ ബിഷപ്പിനെതിരെ പോലീസിലും കോടതിയിലും പോപ്പുലര്‍ ഫ്രണ്ട് കേസ് കൊടുത്തിരുന്നു. അന്നു കേസ് കൊടുത്തവരിലെ പ്രമുഖര്‍ കഴിഞ്ഞ ദിവസങ്ങളിലായി പോലീസ് കസ്റ്റഡിയിലുണ്ട്.
കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ അറസ്റ്റു ചെയ്തതിനു പിന്നാലെ കോട്ടയം ജില്ലയില്‍ ഏറ്റവും പ്രകോപനപരമായ ജാഥയും പ്രതിഷേധവും നടന്നത് ഈരാറ്റുപേട്ടയിലായിരുന്നു. റെയ്ഡിലും അറസ്റ്റിലും പ്രതിഷേധിച്ചു നടന്ന ഹര്‍ത്താലില്‍ അഞ്ഞൂറോളം പേരാണ് ഈരാറ്റുപേട്ടയില്‍ തമ്പടിച്ച വാഹനങ്ങള്‍ തടയുകയും പോലീസിനെതിരെ ആക്രോശം മുഴക്കുകയും ചെയ്തത്. ട്രാഫിക് നിയമങ്ങള്‍ പാലിക്കാതെയും ഹെല്‍മറ്റ് വയ്ക്കാതെയും കോവിഡില്‍ മാസ്‌ക് ധരിക്കാതെയും കാലങ്ങളായി പോലീസിനെ വെല്ലുവിളിക്കുന്നതില്‍ ഈരാറ്റുപേട്ടയിലെ പോപ്പുലര്‍ ഫ്രണ്ട് പോലീസിനു ഭീഷണിയാണ്. വാഗമണ്‍ ആസ്ഥാനമായി കേന്ദ്ര സംസ്ഥാന സുരക്ഷാ വിഭാഗങ്ങള്‍ പ്രത്യേകം ക്യാമ്പും നിരീക്ഷണ കേന്ദ്രവും തുറക്കണമെന്നും ഈരാറ്റുപേട്ട എപ്പോഴും നിരീക്ഷണത്തിലായിക്കണമെന്നും മുന്‍പു തന്നെ നിര്‍ദേശമുണ്ട്. വാഗമണില്‍ ഇതിലേക്കു വേണ്ട സ്ഥല സൗകര്യം ഏറെയുണ്ടായിട്ടും പോലീസ് സ്‌പെഷല്‍ ബ്രാഞ്ചും ഇന്റലിജന്‍സ് വിഭാഗവും തുടരെ റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടും ഇടതുപക്ഷ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടിയെടുത്തിട്ടില്ല.
https://www.facebook.com/Malayalivartha

























