ഉത്തർപ്രദേശിലെ അയോധ്യയിൽ സ്കൂൾ ഉച്ചഭക്ഷണം ഉപ്പും ചോറും; 2019 ൽ ഉച്ചഭക്ഷണം ഉപ്പും റൊട്ടിയും എന്ന് റിപ്പോർട്ട് ചെയ്‌ത റിപ്പോർട്ടർ പവൻ ജസ്വാളിനെ സർക്കാരിനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി കേസെടുത്താണ് യോഗി സർക്കാർ നേരിട്ടത്; എന്നാൽ അതിനു ശേഷം ഒരു മാറ്റമുണ്ടായി; വിശപ്പിനു തീ പിടിക്കുമ്പോൾ വരൂ, സരയു തീരത്തെ വീണ കാണു, വിശപ്പടക്കൂ; വിമർശനവുമായി അരുൺ കുമാർ

ഉത്തർപ്രദേശിലെ അയോധ്യയിൽ സ്കൂൾ ഉച്ചഭക്ഷണം ഉപ്പും ചോറും.NDTV റിപ്പോർട്ട്. 2019 ൽ ഉച്ചഭക്ഷണം ഉപ്പും റൊട്ടിയും എന്ന് റിപ്പോർട്ട് ചെയ്‌ത റിപ്പോർട്ടർ പവൻ ജസ്വാളിനെ സർക്കാരിനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി കേസെടുത്താണ് യോഗി സർക്കാർ നേരിട്ടത്. എന്നാൽ അതിനു ശേഷം ഒരു മാറ്റമുണ്ടായി. നിർണ്ണായകമായ ഒരു കാര്യം ചൂണ്ടിക്കാണിച്ച് അരുൺ കുമാർ രംഗത്ത്. അദ്ദേഹം പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ഉത്തർപ്രദേശിലെ അയോധ്യയിൽ സ്കൂൾ ഉച്ചഭക്ഷണം ഉപ്പും ചോറും.NDTV റിപ്പോർട്ട്. 2019 ൽ ഉച്ചഭക്ഷണം ഉപ്പും റൊട്ടിയും എന്ന് റിപ്പോർട്ട് ചെയ്‌ത റിപ്പോർട്ടർ പവൻ ജസ്വാളിനെ സർക്കാരിനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി കേസെടുത്താണ് യോഗി സർക്കാർ നേരിട്ടത്. അതിനു ശേഷം ഒരു മാറ്റമുണ്ടായി, ഉപ്പും റൊട്ടിയും മാറി, ഉപ്പും ചോറും വന്നു.
കുറ്റം പറയരുത് കുഞ്ഞുങ്ങൾക്ക് പോഷകാഹാരം നൽകാൻ കഴിഞ്ഞില്ലെങ്കിലും സരയൂ തീരത്തെ ലതാ മങ്കേഷ്ക്കർ ചൗക്കിൽ 8 കോടി ചിലവിൽ നാൽപതടിയിൽ വലിയ ഒരു വീണാ ശിൽപം വെള്ളതാമര മധ്യത്തിൽ പണിതു വച്ചിട്ടുണ്ട്. അവിടെ ഉപ്പും' ചോറും ,ഇവിടെ വീണയും താമരയും. സംരഭത്തിന് ഒരു ടാഗ് ലൈൻ ഇതാ: വിശപ്പിനു തീ പിടിക്കുമ്പോൾ വരൂ, സരയു തീരത്തെ വീണ കാണു, വിശപ്പടക്കൂ.
https://www.facebook.com/Malayalivartha

























