Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

കേരളത്തിലെ 5 ആര്‍എസ്എസ് നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ

01 OCTOBER 2022 11:41 AM IST
മലയാളി വാര്‍ത്ത

നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ)യില്‍ നിന്ന് ആര്‍എസ്എസ് നേതാക്കള്‍ക്ക് ഭീഷണിയുണ്ടാകുമെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി. ഇതേത്തുടര്‍ന്ന്, കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേരളത്തില്‍ നിന്നുള്ള അഞ്ച് ആര്‍എസ്എസ് നേതാക്കള്‍ക്ക് ശനിയാഴ്ച 'വൈ' കാറ്റഗറി സുരക്ഷ അനുവദിച്ചു.

പിഎഫ്‌ഐ നിരോധിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിന് ശേഷം കേരളത്തിലെ ആര്‍എസ്എസ് നേതാക്കള്‍ക്ക് ഭീഷണിയുണ്ടാകുമെന്ന് ദേശീയ അന്വേഷണ ഏജന്‍സി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചിരുന്നു.

എന്‍ഐഎയുടെയും ഇന്റലിജന്‍സ് ബ്യൂറോയുടെയും (ഐബി) റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ അഞ്ച് ആര്‍എസ്എസ് നേതാക്കള്‍ക്ക് 'വൈ' കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്ര മന്ത്രാലയം തീരുമാനിക്കുകയായിരുന്നു. ആര്‍എസ്എസ് നേതാക്കളുടെ സുരക്ഷ ഉറപ്പാക്കാന്‍ അര്‍ധസൈനിക വിഭാഗത്തിന്റെ കമാന്‍ഡോകളെ വിന്യസിക്കും.

എന്‍ഐഎ നടത്തിയ റെയ്ഡില്‍ കേരളത്തിലെ പിഎഫ്‌ഐ അംഗം മുഹമ്മദ് ബഷീറിന്റെ വീട്ടില്‍ നിന്ന് അഞ്ച് ആര്‍എസ്എസ് നേതാക്കളുടെ പേരുകളുള്ള പട്ടിക കണ്ടെത്തിയിരുന്നു.

സുരക്ഷാ ഭീഷണിയും തീവ്രവാദ ബന്ധങ്ങളും ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ ബുധനാഴ്ച തീവ്ര സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്‌ഐ) അതിന്റെ സഹ സംഘടനകളേയും അഞ്ച് വര്‍ഷത്തേക്ക് നിരോധിച്ച് കൊണ്ട് ഉത്തരവ് ഇറക്കിയിരുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (പ്രിവന്‍ഷന്‍) ആക്ട് (യുഎപിഎ) പ്രകാരം മൊത്തം ഒമ്പത് സംഘടനകളെ 'നിയമവിരുദ്ധം' എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തമിഴ്‌നാട്ടിലെ മലയോര ടൂറിസ കേന്ദ്രമായ വട്ടക്കനാലില്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി കേന്ദ്ര അന്വേഷണ ഏജന്‍സി. ഇവിടെയെത്തുന്ന വിദേശീയരെ പ്രത്യേകിച്ച് ജൂതന്മാരെ ലക്ഷ്യമിട്ട് അന്‍സാര്‍ ഉല്‍ ഖിലാഫ കേരളയാണ് ആക്രമണം ആസൂത്രണം ചെയ്തത്. ഈ സംഘടനയ്ക്ക് പിഎഫ്‌ഐയുമായി അടുത്ത ബന്ധമാണുള്ളത് എന്‍ഐഎ വ്യക്തമാക്കി.

സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി സമൂഹമാധ്യമങ്ങള്‍ വഴിയാണ് പിഎഫ്‌ഐ യുവാക്കളെ റിക്രൂട്ട് ചെയ്തിരുന്നത്. ഇങ്ങനെ റിക്രൂട്ട് ചെയ്യപ്പെട്ട അന്‍സാര്‍ ഉല്‍ ഖിലാഫ കേരളയാണ് വട്ടക്കനാലില്‍ ആക്രമത്തിന് പദ്ധതിയിട്ടത്. 15 യുവാക്കളും അവരുടെ സഹായികളുമായിരുന്നു സംഘത്തില്‍. സഹായികളില്‍ കൂടുതലും പിഎഫ്‌ഐ അംഗങ്ങളോ ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ആകൃഷ്ടരായവരോ ആയിരുന്നു. ഹൈക്കോടതി ജഡ്ജിമാര്‍, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍, അഹമ്മദീയ വിഭാഗത്തിലുള്ള മുസ്ലീങ്ങള്‍ തുടങ്ങിയവരെയും ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നു, ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഉന്നത വ്യക്തികളെയും പ്രധാന സ്ഥലങ്ങളെയും ആക്രമിക്കാനും സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ഗൂഢാലോചനയും ഇവര്‍ നടത്തി. കൂടാതെ മുസ്ലിം യുവാക്കളെ ഐഎസ് ആശയം പ്രചരിപ്പിക്കുന്നതിന് റിക്രൂട്ട് ചെയ്യുകയും അവരെ അതിന് പ്രേരിപ്പിക്കുകയും ചെയ്തു. എന്നാല്‍, അന്വേഷണ ഏജന്‍സികളുടെ പരിശ്രമത്തിന്റെ ഫലമായി ഈ സംഘത്തെ തകര്‍ത്തു. ആക്രമണത്തിന്റെ ഗൂഢാലോചനയ്ക്കിടെ 2016 ഒക്ടോബര്‍ രണ്ടിന് സംഘത്തിലെ അഞ്ച് പേരെ കണ്ണൂരില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. മന്‍സീദ്, സ്വാലിത് മുഹമ്മദ്,റഷിദ് അലി സഫ്‌വാന്‍, ജാസ്മിന്‍ എന്നിവരാണ് അറസ്റ്റിലായത്. പിന്നാലെ ഇവരുടെ വീടുകളില്‍ നടത്തിയ പരിശോധനയില്‍ ഡിജിറ്റല്‍ ഉപകരണങ്ങളടക്കം നിരവധി വസ്തുക്കള്‍ കണ്ടെടുത്തു.

ഫെയ്‌സ് ബുക്ക്, ടെലഗ്രാം വഴിയാണ് ഇവര്‍ രാജ്യത്തിനകത്തും പുറത്തുമുള്ളവരോട് ആശയവിനിമയം നടത്തിയിരുന്നത്. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി യുഎഇയില്‍ നിന്ന് ഫണ്ട് ലഭിച്ചിരുന്നതായി സ്വാലിത് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. തമിഴ്‌നാട്ടിലെ വട്ടക്കനാല്‍, കേരളത്തിലെ കോഴിക്കോട് എന്നിവിടങ്ങളിലും കൊച്ചിയില്‍ സംഘടിപ്പിച്ച ജമാഅത്തെ ഇസ്ലാമിയുടെ പരിപാടിയിലും ആക്രമണം നടത്താനായിരുന്നു ഇവരുടെ പദ്ധതി, എന്‍ഐഎ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (1 hour ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (1 hour ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (1 hour ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (1 hour ago)

'എല്ലാം പൂര്‍ത്തിയാകുന്ന പോലെ'; പ്രിയ സുഹൃത്തും നടനുമായ സലിംകുമാറിന്റെ വേര്‍പാടില്‍ ഓര്‍മകളുമായി വി.ഡി. സതീശന്‍  (2 hours ago)

മുഖ്യമന്ത്രി വിജയ്-സംഗീത വിവാഹമോചന ഹര്‍ജി ഓഗസ്റ്റിലേക്ക് മാറ്റി  (2 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം. 18 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്  (3 hours ago)

പെണ്ണുങ്ങൾ KSRTC-യിൽ ഇരച്ച് കയറി..ബസിൽ കൂട്ട അടി.. 'പൂച്ചെണ്ടും ലഡുവും കിട്ടി ടിക്കറ്റിന് പൈസയും വാങ്ങി..!C M-നെ ചതിച്ചു..!  (3 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍; പ്രിയദര്‍ശിനി പദ്ധതിയെ അഭിനന്ദിച്ച് കെജ്‌രിവാള്‍  (3 hours ago)

കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കേയ്‌ക്കെതിരെ ആക്രമണം  (3 hours ago)

തമിഴ്‌നാട്ടില്‍ മൂന്നുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍  (3 hours ago)

കോട്ടയം, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (4 hours ago)

മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി അവരെ വീടുകളിൽ പോയി അന്വേഷിക്കാനും, ഭക്ഷണം, മരുന്ന് തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കാനുമുള്ള വിപുലമായ ഒരു പരിചരണ സംവിധാനം കേരളത്തിൽ യാഥാർഥ്യമാക്കും; മുതിർന്നവരെ സംരക്ഷിക്  (4 hours ago)

ആർ എസ് എസ് തീരുമാനങ്ങൾ നടപ്പിലാക്കൻ മുഖ്യമന്ത്രി ശ്രമിക്കുന്നു; ഇതിനെതിരെ പോരാടുമെന്ന് എസ് ഡി പി ഐ  (4 hours ago)

ബിജെപി കൗൺസിലർ ആർ സുഗതൻ രാജി വയ്ക്കണം; സുഗതന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയിലേക്ക് ശക്തമായ സമരവുമായി എൽ ഡി എഫ്  (4 hours ago)

Malayali Vartha Recommends