കോടിയേരിയെ കൊലപാതകി എന്ന് വിശേഷിപ്പിച്ച് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ്, മുല്ലപ്പള്ളി രാമചന്ദ്രന്റെ മുന്‍ ഗണ്‍മാനെതിരെ ഡിജിപിക്ക് പരാതി

കോടിയേരി ബാലകൃഷ്ണനെ അധിക്ഷേപിച്ച് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് പങ്കുവെച്ച മുല്ലപ്പള്ളി രാമചന്ദ്രന്റെ മുന്‍ ഗണ്‍മാനെതിരെ ഡിജിപിക്ക് പരാതി. മുന്‍ ഗണ്‍ മാന്‍ ഉറൂബിനെതിരെയാണ് സിപിഐഎം ആനക്കോട് ബ്രാഞ്ച് സെക്രട്ടറി പരാതി നല്‍കിയിരിക്കുന്നത്. കോടിയേരിയെ കൊലപാതകി എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഉറൂബ് പോസ്റ്റ് പങ്കുവെച്ചത്.ഇതിനെതിരെയാണ് ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്.
ചികിത്സയിലായിരിക്കെ കഴിഞ്ഞ ദിവസം ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു കോടിയേരിയുടെ അന്ത്യം. ദീര്‍ഘനാളായി അര്‍ബുധ ബാധിതനായിരുന്നു. ചെന്നൈയില്‍ നിന്ന് മൃതദേഹവുമായി എയര്‍ ആംബുലന്‍സ് കണ്ണൂരിലേക്ക് പുറപ്പെട്ടുകഴിഞ്ഞു.എംവി ജയരാജന്റെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങും.തുറന്ന വാഹനത്തില്‍ വാലാപ യാത്രയായി തലശേരി ടൗണ്‍ ഹാളിലേക്ക് കൊണ്ടുപോകും.
വിലാപയാത്ര കടന്നുപോകന്ന വഴിയില്‍ 14 കേന്ദ്രങ്ങളില്‍ അന്ത്യാഭിവാദ്യം അര്‍പ്പിക്കും. തിങ്കളാഴ്ച രാവിലെ വീട്ടിലും പതിനൊന്ന് മണി മുതൽ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദർശനമുണ്ടാകും. കൂടുൽ പ്രവർത്തകർ എത്താൻ സാധ്യതയുള്ളതിനാൽ പൊതുദർശനത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ വീട്ടിലും പൊതുദർശനമുണ്ടാകും. പൊതുദര്‍ശനങ്ങള്‍ക്ക് ശേഷം നാളെ മൂന്ന് മണിക്ക് പയ്യാമ്പലത്താണ് സംസ്‌കാരം.
https://www.facebook.com/Malayalivartha


























