Widgets Magazine
28
Oct / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൻ ത ചുഴലിക്കാറ്റിനെ തുടർന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ സംസ്ഥാനങ്ങളിൽ ഓറഞ്ച് മുന്നറിയിപ്പ് നൽകി: അതീവ ജാഗ്രത; ചുഴലിക്കാറ്റ് കരകയറിയാൽ കേരളത്തിൽ ഉൾപ്പെടെ സംഭവിക്കുന്നത്...


12 വർഷം തെരുവിൽ യാചിച്ചു; കണ്ടെത്തിയത് ലക്ഷങ്ങൾ! സ്ത്രീക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ എന്ന് സൂചന: ചികിത്സയ്ക്ക് വേണ്ടിയുള്ള ഏർപ്പാടുകളൊരുക്കി അധികൃതർ...


പരിപാടിയിൽ പങ്കെടുക്കരുതെന്ന നിർദേശം പാർട്ടി തന്നിട്ടില്ല; രേഖാമൂലമോ വിളിച്ചറിയിക്കുകയോ ചെയ്തിട്ടില്ല: ബിജെപിയെ വെട്ടിലാക്കി പ്രമീള ശശിധരൻ: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കടുത്ത നടപടി എടുക്കുന്നത് തിരിച്ചടിയാകുമെന്ന് ഒരു വിഭാഗം: ബിജെപി ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചാല്‍ സംരക്ഷിക്കുമെന്ന് പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി...


സ്വർണ വില കുറഞ്ഞു..ഒക്ടോബർ 25 ശനിയാഴ്ച വില വർധിച്ചതിന് ശേഷമാണ് ഇന്ന് വില കുറഞ്ഞിരിക്കുന്നത്... സ്വർണം വാങ്ങാൻ ആവേശമാവുന്നു..


സ്കൂട്ടർ ഇന്നോവ കാറുമായി കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ആര്യാട് സ്വദേശി ബിന്ദുമോന്റെ കൊലപാതകത്തിൽ പ്രതിയായ സുഹൃത്ത് പോലീസ് പിടിയിൽ: മദ്യലഹരിയിൽ ബിന്ദുമോനെ തട്ടിയെന്ന് മുത്തുകുമാർ; ഭാര്യ വിദേശത്തേയ്ക്ക് പോയതോടെ മക്കളുമായി വാടക വീട്ടിൽ കഴിഞ്ഞ പ്രതി, ബിന്ദുമോനെ കൊലപ്പെടുത്തിയത് വ്യക്തമായ പ്ലാനിംഗോടെ:- ദിവസങ്ങള്‍ക്ക് മുമ്പേ പായിപ്പാട്ടുള്ള ബന്ധുവീട്ടിലേക്ക് കുട്ടികളെ മാറ്റി:- ചങ്ങനാശേരിയിലെ വാടക വീട്ടിലേക്ക് വിളിച്ചുവരുത്തിയതാണോ, മറ്റെവിടെയെങ്കിലും വച്ച് കൊല നടത്തി മൃതദേഹം വീട്ടിലെത്തിച്ച് കുഴിച്ചുമൂടിയതാണോ എന്ന് സംശയിച്ച് പോലീസ്

02 OCTOBER 2022 03:41 PM IST
മലയാളി വാര്‍ത്ത

ആര്യാട് സ്വദേശി കിഴക്കേ തയ്യില്‍ പുരുഷന്റെ മകന്‍ ബിന്ദുമോനെ സുഹൃത്തിന്റെ വീടിനു പിന്നിലെ ചാര്‍ത്തില്‍ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ബിന്ദുമോന്റെ സുഹൃത്ത് ആലപ്പുഴ പാതിരപ്പള്ളി സ്വദേശി മുത്തുകുമാറിനെ (51) പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കലവൂരിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. മുത്തുകുമാർ താമസിക്കുന്ന വാടക വീടിനോട് ചേർന്ന ഷെഡിൽ കുഴിച്ചിട്ട നിലയിൽ ഇന്നലെയാണ് ബിന്ദുമോന്റെ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ട്. ഷെഡിൽ ഒരു മനുഷ്യന്റെ വലിപ്പത്തിൽ പുതുതായി കോൺക്രീറ്റ് ഇട്ടിരുന്നതും അതല്പം ഉയർന്ന നിലയിലായിരുന്നതും ശ്രദ്ധയിൽപ്പെട്ടതാണ് പൊലീസിന് സംശയമുണ്ടാക്കിയത്. മൂന്നടിയോളം ആഴത്തിൽ കുഴിച്ച് മൃതദേഹം ചരിച്ചിട്ട നിലയിലായിരുന്നു. ആലപ്പുഴയിൽ നിന്ന് ബിന്ദുമോനെ, മുത്തുകുമാർ ചങ്ങനാശേരിയിലെ വാടക വീട്ടിലേക്ക് വിളിച്ചുവരുത്തിയതാണോ, മറ്റെവിടെയെങ്കിലും വച്ച് കൊല നടത്തി മൃതദേഹം വീട്ടിലെത്തിച്ച് കുഴിച്ചുമൂടിയതാണോ എന്നതിനെക്കുറിച്ച് വ്യക്തത വന്നിട്ടില്ല.

ഇക്കഴിഞ്ഞ ഇരുപത്താറാം തീയതി മുതൽ ബിന്ദുമോനെ കാണാനില്ലായിരുന്നു. ചമ്പക്കുളത്ത് ബന്ധുവിന്റെ മരണം അറിഞ്ഞ് പോയതാണെന്നാണ് ആദ്യം കരുതിയത്. ബിന്ദുമോനെ കാണാതായതോടെ 28ന് ബന്ധുക്കള്‍ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് ബിന്ദുമോന്റെ ബൈക്ക് വെള്ളിയാഴ്ച പുതുപ്പള്ളിയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെ ഇയാൾ കോട്ടയം ജില്ലയിലെത്തിയെന്ന് ഉറപ്പായി.

ബിന്ദുമോന്റെ ഫോണ്‍വിവരങ്ങള്‍ പരിശോധിച്ച പോലീസ്, ഇയാള്‍ അവസാനം വിളിച്ചത് സുഹൃത്തായ മുത്തുകുമാര്‍ എന്നയാളിനെയാണെന്ന് കണ്ടെത്തി. ലൊക്കേഷന്‍ പ്രകാരം തിരുവല്ലയില്‍ ഫോണ്‍ ഓഫായിരുന്നു. പിന്നീട് പൂവത്തും ഇയാളുടെ ഫോണ്‍ ലൊക്കേഷന്‍ തിരിച്ചറിഞ്ഞു. മുത്തുകുമാര്‍ ഇവിടെയാണ് താമസിക്കുന്നതെന്ന് മനസ്സിലായി. ആലപ്പുഴ നോര്‍ത്ത് പോലീസ് മുത്തുകുമാറിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും ഇയാള്‍ ഹാജരായില്ല. ഇത് കൂടുതല്‍ സംശയം ജനിപ്പിച്ചു. ഇതോടെയാണ് മുത്തുകുമാറിനെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയത്.


ബിന്ദുമോനെ 'ഞാൻ തട്ടി'യെന്ന രീതിയിൽ ഇയാൾ മദ്യലഹരിയിൽ ചിലരോട് പറഞ്ഞിരുന്നതായും പൊലീസിന് വിവരം കിട്ടിയിരുന്നു.വീടുകളുടെ ടൈൽ, സ്റ്റീൽ വർക്കുകൾ ചെയ്യുന്ന ബിന്ദുമോന് നിർമ്മാണ തൊഴിലാളിയായ മുത്തുകുമാറുമായി ഏറെനാളത്തെ അടുപ്പമുണ്ട്. ആലപ്പുഴയിലെ വീടു വിറ്റ ശേഷം മുത്തുകുമാർ പൂവത്തിന് സമീപത്തെ ഭാര്യവീട്ടിലായിരുന്നു താമസം. നാലുമാസം മുൻപ് ഭാര്യ വിദേശത്ത് പോയതോടെ മൂന്ന് മക്കളുമൊത്ത് എ.സി കോളനിയിലുള്ള വീട്ടിൽ വാടകയ്ക്ക് എത്തി. ദിവസങ്ങള്‍ക്കു മുമ്പേ പായിപ്പാട്ടുള്ള ബന്ധുവീട്ടിലേക്ക് മുത്തുകുമാര്‍ കുട്ടികളെ മാറ്റിയെന്നാണ് പോലീസ് സംശയിക്കുന്നത്.

എ.സി.കോളനിയിലുള്ള ഭാര്യാസഹോദരന്മാരുടെ വീട്ടില്‍ കുട്ടികളെ ആക്കാതെ പായിപ്പാട്ടെ ബന്ധുവീട്ടില്‍ കുട്ടികളെ ആക്കിയത് എന്തിനെന്ന് ഇയാള്‍ക്ക് വിശദീകരിക്കാന്‍ കഴിഞ്ഞില്ലെന്നാണ് അറിയുന്നത്. ഇത് സംശയമുന ഇയാളിലേക്ക് എളുപ്പം നീളാനിടയാക്കി. വാകത്താനത്ത് തോട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബൈക്കാണ് കേസില്‍ നിര്‍ണായകമായത്. ഈ ബൈക്ക്, കാണാതായ ബിന്ദുമോന്റേതാണെന്ന് പോലീസ് കണ്ടെത്തി.

ആലപ്പുഴയുമായി ബന്ധപ്പെട്ട് ബിന്ദുമോന്റെ തിരോധാന വിവരങ്ങളും ശേഖരിച്ചു. ബൈക്ക് ഇവിടെ വരാന്‍ കാരണം മുത്തുവുമായുള്ള സൗഹൃദമെന്ന് കണ്ടെത്തി. മൃതദേഹം കുഴിച്ചിട്ടതെന്ന് സംശയിച്ച വീട് പോലീസ് രഹസ്യമായെത്തി നിയന്ത്രണത്തിലാക്കി. ഇത് അടച്ചിട്ടിരിക്കുകയായിരുന്നു. മൃതദേഹം ഇവിടെയെന്ന് പോലീസ് ഏതാണ്ട് ഉറപ്പിച്ചു. ശനിയാഴ്ച ശാസ്ത്രീയ തെളിവെടുപ്പ് വിദഗ്ധരും പോലീസ് നായയും സ്ഥലത്തെത്തി.

ചങ്ങനാശ്ശേരി തഹസീല്‍ദാര്‍ വിജയസേനന്റെ മേല്‍നോട്ടത്തില്‍ വീടിനുപുറകിലെ ചാര്‍ത്തിലെ സാധനങ്ങള്‍ മാറ്റി, കോണ്‍ക്രീറ്റുഭാഗം പൊളിച്ച് പ്ലാസ്റ്റര്‍ചെയ്ത ഭാഗം വീണ്ടും പൊട്ടിച്ചു. മണ്ണുമാറ്റിയതോടെ മൃതദേഹത്തിന്റെ കൈകള്‍ ആദ്യം പുറത്തുകണ്ടു. ശനിയാഴ്ച 11.30-ഓടെ ചങ്ങനാശ്ശേരി ഡിവൈ.എസ്.പി. സനല്‍കുമാറിന്റെ നേതൃത്വത്തിലെത്തിയ സംഘം തഹസില്‍ദാര്‍ വിജയസേനന്റെ സാന്നിധ്യത്തില്‍ വീടിനുള്ളിലെ കോണ്‍ക്രീറ്റ് പൊളിച്ച് മൃതദേഹം പുറത്തെടുത്തു. മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു. ബിന്ദുമോൻ അവിവാഹിതനാണ്. പിതാവ് പുരുഷൻ, അമ്മ കമല. സഹോദരങ്ങൾ: ഷൺമുഖൻ, സജി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദിക്ക് സ്‌നാനം ചെയ്യുന്നതിനായി വ്യാജ യമുനാനദി നിര്‍മ്മിച്ചതായി ആരോപണം  (4 hours ago)

കുമ്പളയില്‍ പ്ലൈവുഡ് ഫാക്ടറിയില്‍ വന്‍ പൊട്ടിത്തെറി  (4 hours ago)

പി.എം ശ്രീ വിഷയത്തില്‍ സി.പി.ഐയെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി  (4 hours ago)

ദില്ലി ആസിഡ് ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ അച്ഛനെ കസ്റ്റഡിയിലെടുത്തു  (4 hours ago)

തൃശ്ശൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും  (4 hours ago)

തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള സ്‌കൂളുകള്‍ക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി  (5 hours ago)

അടിമാലിയിലെ മണ്ണിടിച്ചിലിന് കാരണം അശാസ്ത്രീയ മണ്ണെടുപ്പെന്ന് പരാതി  (6 hours ago)

90,000 രൂപയ്ക്ക് മുക്കുപണ്ടം പണയം വയ്ക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍  (6 hours ago)

സംവിധായകന്‍ രഞ്ജിത്തിനെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി  (6 hours ago)

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (7 hours ago)

സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ഥിയെ കൊലപ്പെടുത്തി ഫഌറ്റിലിട്ട് കത്തിച്ചു  (7 hours ago)

പിഎം ശ്രീ വിവാദത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ബുധനാഴ്ച്ച യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു  (8 hours ago)

പി .എം ശ്രീ പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പുവച്ചതില്‍ പ്രതിഷേധിച്ച് കെ എസ് യു നടത്തിയ പ്രതിഷേധം സംഘര്‍ഷഭരിതം  (9 hours ago)

തന്റെയും മകന്റെയും അഭിനയരംഗത്തെ അവസരം നഷ്ടപ്പെട്ടതിന് കാരണം വെളിപ്പെടുത്തി നടി  (9 hours ago)

വുമൻസ് അണ്ടർ 19 ട്വൻ്റി 20യിൽ കപ്പ് കേരളത്തിന്, ജയം ഛത്തീസ്ഗഢിനെ തകർത്ത്  (9 hours ago)

Malayali Vartha Recommends