Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

സുധാകരാ എണ്ണിക്കോ... നേതാക്കള്‍ മുങ്ങിയപ്പോള്‍ പ്രവര്‍ത്തകര്‍ ശശി തരൂരിന് ഗംഭീര സ്വീകരണമൊരുക്കി; നേതാക്കളുടേയും പ്രവര്‍ത്തകരുടേയും വോട്ടിന് ഒരേ വിലയെന്ന് തരൂര്‍; ഖാര്‍ഗ്ഗേയെ പരസ്യമായി പിന്തുണച്ച സുധാകരന്റെ നടപടിയില്‍ തരൂരിന്

05 OCTOBER 2022 08:28 AM IST
മലയാളി വാര്‍ത്ത

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂര്‍ വരുന്നുവെന്നറിഞ്ഞ് കെപിസിസി പ്രസിഡന്റ് സുധാകരനടക്കമുള്ള നേതാക്കള്‍ മുങ്ങിയിരുന്നു. എന്നാല്‍ ശശി തരൂരിന് കെ പി സി സി ആസ്ഥാനത്ത് ഉജ്ജ്വല സ്വീകരണം. തരൂര്‍ കെ പി സി സിയിലെത്തിയപ്പോള്‍ സ്വീകരിക്കാന്‍ നേതാക്കളാരും ഉണ്ടായിരുന്നില്ലെങ്കിലും പ്രവര്‍ത്തകരുടെ വലിയ നിര തന്നെ സ്വീകരണം നല്‍കി.

താഴെതട്ടിലെ പ്രവര്‍ത്തകര്‍ ആണ് തരൂരിനെ ആവേശപൂര്‍വ്വം സ്വീകരിച്ചത്. കെ പി സി സി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ മാത്രമായിരുന്നു സ്ഥലത്തുണ്ടായിരുന്നത്. മുതിര്‍ന്ന നേതാക്കളാരും അവിടെ ഉണ്ടാകാതിരുന്നതിലടക്കം പ്രതികരണവും നടത്തിയ ശേഷമാണ് തരൂര്‍ മടങ്ങിയത്. സ്വീകരിക്കാന്‍ നേതാക്കളാരും ഇവിടെ ഉണ്ടാകില്ല, പക്ഷെ സാധാരണ പ്രവര്‍ത്തകര്‍ ഉണ്ട്, അവരാണ് പാര്‍ട്ടിയുടെ ശക്തിയെന്നതും തരൂര്‍ ഓര്‍മ്മിപ്പിച്ചു.

മാറ്റം വേണം എന്നാണ് രാജ്യത്തു നിന്നും കിട്ടുന്ന പ്രതികരണം. മുതിര്‍ന്ന നേതാക്കള്‍ ഇവിടെ പക്ഷം പിടിക്കുകയാണ്. പക്ഷെ നേതാക്കള്‍ പറയുന്നത് പ്രവര്‍ത്തകര്‍ കേള്‍ക്കും എന്ന് കരുതുന്നില്ലെന്നാണ് തനിക്ക് മനസിലാകുന്നതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പില്‍ എല്ലാവരുടെയും വോട്ടിന് ഒരേ വിലതന്നെയാണ്. മുതിര്‍ന്ന നേതാക്കളുടെ വോട്ടിന്റെ വില തന്നെ ആണ് പ്രവര്‍ത്തകരുടെ വോട്ടിനും ഉണ്ടാകുക. ഔദ്യോഗിക സ്ഥാനാര്‍ഥി ഇല്ലെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കിയതാണ്. എന്നിട്ടും മുതിര്‍ന്ന നേതാക്കള്‍ ഇങ്ങനെ കാണിക്കുന്നത് ശരിയല്ലെന്നും തരൂര്‍ ചൂണ്ടികാട്ടി.

അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം നടക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ എ ഐ സി സി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെക്ക് കെ പി സി സി പ്രസിഡണ്ട് കെ സുധാകരന്‍ പരസ്യപിന്തുണ പ്രഖ്യാപിച്ചതില്‍ ശശി തരൂര്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

മുതിര്‍ന്ന നേതാക്കളുടെ പിന്തുണ പ്രതീക്ഷിക്കുന്നില്ലെന്നും യുവാക്കളിലാണ് പ്രതീക്ഷയെന്നും കേരളത്തില്‍ സ്ഥാനാര്‍ത്ഥി പര്യടനത്തിനായെത്തിയ തരൂര്‍ വ്യക്തമാക്കി. വോട്ടുറപ്പിക്കാന്‍ സ്വന്തം സംസ്ഥാനമായ കേരളത്തില്‍ തരൂര്‍ എത്തുമ്പോഴാണ് ഇവിടുത്തെ മുതിര്‍ന്ന നേതാക്കള്‍ കൂട്ടത്തോടെ ഖാര്‍ഗെക്ക് പിന്തുണ പ്രഖ്യാപിച്ചതില്‍ പ്രതികരണം നടത്തിയത്. ആദ്യം മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത കെ പി സി സി അധ്യക്ഷന്‍ പിന്നാലെ നിലപാട് മാറ്റിയതാണ് തരൂരിനെ ചൊടിപ്പിച്ചത്.

എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെക്ക് കെപിസിസി പ്രസിഡണ്ട് കെ.സുധാകരന്‍ പരസ്യപിന്തുണ പ്രഖ്യാപിച്ചതില്‍ സ്ഥാനാര്‍ത്ഥിയായ ശശി തരൂര്‍ കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയത്. മുതിര്‍ന്നവരുടെ പിന്തുണ പ്രതീക്ഷിക്കുന്നില്ലെന്നും യുവാക്കളിലാണ് പ്രതീക്ഷയെന്നും കേരളത്തില്‍ പര്യടനത്തിനായെത്തിയ തരൂര്‍ പറഞ്ഞു. അതേ സമയം പിസിസി അധ്യക്ഷന്മാര്‍ പരസ്യനിലപാട് എടുക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മിറ്റി മാര്‍ഗ്ഗ നിര്‍ദ്ദേശം വരും മുമ്പാണ് കെ.സുധാകരന്റെ പ്രസ്താവനയെന്നാണ് കെപിസിസി വിശദീകരണം.

കേരളത്തില്‍ വോട്ടുറപ്പിക്കാന്‍ തരൂര്‍ എത്തുമ്പോഴാണ് സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ കൂട്ടത്തോടെ ഖാര്‍ഗെക്ക് പിന്തുണ പ്രഖ്യാപിക്കുന്നത്. ആദ്യം തരൂരിന് മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത കെപിസിസി അധ്യക്ഷന്റെ നിലപാട് മാറ്റമാണ് വലിയ വിവാദമായത്. ഹൈക്കമാന്‍ഡ് ഇടപടെലാണ് പിന്നിലെന്ന് തരൂരിനെ അനുകൂലിക്കുന്നവര്‍ കരുതുന്നു. എഐസിസിക്ക് ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഇല്ലെന്ന് പറയുമ്പോഴും പാര്‍ട്ടി ദേശീയ നേതൃത്വം ഖാര്‍ഗെക്കായി സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നാണ് വിലയിരുത്തല്‍.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശം തെറ്റിച്ചുള്ള സുധാകരന്റെ പരസ്യനിലപാടില്‍ തരൂരിന് അതൃപ്തിയുണ്ട്. മാര്‍ഗ്ഗനിര്‍ദ്ദേശത്തിന് മുമ്പാണ് കെ.സുധാകരന്‍ പ്രസ്താവന ഇറക്കിയതെന്നാണ് കെപിസിസി മറുപടി. അങ്ങിനെ എങ്കില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം വന്ന സാഹചര്യത്തില്‍ സുധാകരന്‍ നിഷ്പക്ഷ സമീപനമാണെന്ന് തിരുത്തിപ്പറയേണ്ടേ എന്ന് തരൂര്‍ അനുകൂലികള്‍ ചോദിക്കുന്നു.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (1 hour ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (1 hour ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (3 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (3 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (4 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (4 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (5 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (5 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (5 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (8 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (8 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (8 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (9 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (9 hours ago)

Malayali Vartha Recommends