Widgets Magazine
12
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും നമ്മുടെ കേരള പോലീസ്.. എയര്‍ഫോഴ്‌സിന്റെ സണ്‍ഗ്ലാസ് മോഷ്ടാവിനെ കേരളാ പോലീസ് പിടികൂടിയത് അതിവേഗം... കേസ് തെളിയിക്കാന്‍ പോലീസിന് വേണ്ടി വന്നത് വെറും 4 മണിക്കൂര്‍..


അന്വേഷണം ആരംഭിച്ച് എന്‍ഐഎ..റിപ്പബ്ലിക്, ദീപാവലി ദിനങ്ങളിലായിരുന്നു ആക്രമണത്തിന് പദ്ധതി..ഭീകരർ ജനുവരിയില്‍ ഡല്‍ഹി സന്ദര്‍ശിച്ചതായും അന്വേഷണ സംഘം..


പ്രതിക്കൊപ്പമുള്ള പോലീസുകാർ അതീവ ശ്രദ്ധാലുക്കളാണ്..ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് പിന്നാലെ ക്യാമറയുമായി നടക്കുകയാണ് സർക്കാർ..


രാജ്യത്തെ നടുക്കിയ ആ ദൃശ്യങ്ങൾ... സ്റ്റേഷന് സമീപത്തെ തിരക്കേറിയ റോഡിലൂടെ പതിയെ കാര്‍ നീങ്ങുന്നതും പെട്ടെന്ന് പൊട്ടിത്തെറിക്കുന്നതുമായ, 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങൾ..


സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്.. ഇന്ന് പവന് 240 രൂപ കുറഞ്ഞ് 92,040 രൂപയിലാണ് വ്യാപാരം നടക്കുന്നത്.. ഗ്രാമിന് 11,505 രൂപയാണ് വില..

ഇനിയാണ് വിപ്ലവം... രാജ്യത്തെ ഇന്റര്‍നെറ്റ് യുഗം മാറ്റി മറിയ്ക്കാന്‍ ഇന്നു മുതല്‍ ജിയോ 5 ജി സേവനങ്ങള്‍; ദില്ലി, മുംബൈ, കൊല്‍ക്കത്ത, വാരാണസി എന്നിവിടങ്ങളില്‍ ആദ്യം; രാജ്യത്ത് മൊബൈല്‍ വിപ്ലവം ഉണ്ടാക്കിയതുപോലെ 5 ജി വിപ്ലവത്തിന് ജിയോ

05 OCTOBER 2022 08:33 AM IST
മലയാളി വാര്‍ത്ത

മൊബൈല്‍ ഫോണുകള്‍ പണമുള്ളവന് മാത്രം സ്വപ്നം കാണാവുന്ന ഒന്നായിരുന്നപ്പോള്‍ ജിയോയാണ് 500 രൂപയ്ക്ക് ഫോണും സൗജന്യ കോളുകളും ഇന്റര്‍നെറ്റും നല്‍കി വിപ്ലവം സൃഷ്ടിച്ചത്. ഇന്ന് മൊബൈല്‍ ഫോണില്ലാത്തവര്‍ ചുരുക്കമാണ്. ഇപ്പോഴിതാ മറ്റൊരു വിപ്ലവത്തിന് ജിയോ തുടക്കം കുറിയ്ക്കുന്നു.

രാജ്യത്ത് ജിയോ 5 ജി സേവനങ്ങള്‍ക്ക് ഇന്ന് മുതല്‍ തുടക്കമാകും. ദില്ലി, മുംബൈ, കൊല്‍ക്കത്ത, വരാണസി എന്നിവടങ്ങളിലാകും പരീക്ഷണ അടിസ്ഥാനത്തില്‍ സര്‍വീസ് ആരംഭിക്കുക.ആദ്യ ഘട്ടത്തില്‍ ഈ നഗരങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കള്‍ക്ക് മാത്രമാകും ജിയോയുടെ ട്രൂ 5 ജി സേവനം ലഭ്യമാകുക. ഇവരില്‍ നിന്ന് ഉപയോഗ അനുഭവങ്ങള്‍ കമ്പനി തേടും.

തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കള്‍ക്ക് ജിയോ വെല്‍ക്കം ഓഫര്‍ അവതരിപ്പിച്ചിട്ടുണ്ട്. സെക്കന്റില്‍ ഒരു ജിബി സ്പീഡില്‍ ഈ ഉപഭോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് ഡാറ്റ നല്‍കും. ഇവരുടെ നിലവിലെ സിം മാറ്റാതെ തന്നെ ഫൈവ് ജിയിലേക്ക് അപ്ഗ്രേഡ് ചെയ്ത് നല്‍കും. ഘട്ടം ഘട്ടമായി ട്രയല്‍ റണ്‍ കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും.

2023 ഡിസംബറോടെ ജിയോ മിതമായ നിരക്കില്‍ 5 ജി സേവനങ്ങള്‍ ആരംഭിക്കുമെന്നും രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കും വ്യാപിപ്പിക്കുമെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി പറഞ്ഞു. മൊബൈല്‍ ഫോണുകളില്‍ അതിവേഗ ഇന്റര്‍നെറ്റിന്റെ യുഗത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ചയാണ് 5 ജി ടെലിഫോണ്‍ സേവനങ്ങള്‍ രാജ്യത്ത് ആരംഭിച്ചത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, റോബോട്ടിക്സ്, ബ്ലോക്ക് ചെയിന്‍, മെറ്റാവേര്‍സ് തുടങ്ങിയ 21-ാം നൂറ്റാണ്ടിലെ മറ്റ് സാങ്കേതികവിദ്യകള്‍ അണ്‍ലോക്ക് ചെയ്യാന്‍ 5 ജി സാങ്കേതികവിദ്യയ്ക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസ് ഇനി ഏഷ്യന്‍ മൊബൈല്‍ കോണ്‍ഗ്രസും ഗ്ലോബല്‍ മൊബൈല്‍ കോണ്‍ഗ്രസും ആയി മാറുമെന്ന് അംബാനി പറഞ്ഞു. ഏറ്റവും ഉയര്‍ന്ന നിലവാരമുള്ളതും താങ്ങാനാവുന്നതുമായ നിരക്കുകള്‍ ജിയോ വാഗ്ദാനം ചെയ്യുമെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ ഉപയോക്താക്കള്‍ 5 ജി പ്ലാനുകള്‍ക്ക് വലിയ തുക നല്‍കേണ്ടതില്ലെന്നും അവ താങ്ങാവുന്ന വിലയില്‍ അവതരിപ്പിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ ഇതിനകം തന്നെ അറിയിച്ചിട്ടുണ്ട്.

2035 ഓടെ ഇന്ത്യയില്‍ 5ജി യുടെ സാമ്പത്തിക സ്വാധീനം 450 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ജൂലായ് അവസാനം ഏഴുദിവസങ്ങളിലായി 40 റൗണ്ടുകളിലേക്ക് നീണ്ട ലേലത്തിലൂടെയാണ് 5 ജി സ്പെക്ട്രം വിതരണംചെയ്തത്. ലേലത്തുക 1.5 ലക്ഷം കോടി രൂപവരെ ഉയര്‍ന്നിരുന്നു. 51.2 ജിഗാഹെര്‍ട്സ് സ്പെക്ട്രമാണ് ലേലത്തില്‍ പോയത്.

അതേസമയം ഇന്ത്യയിലെ ആപ്പിള്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഉടന്‍ തന്നെ 5ജി സേവനങ്ങള്‍ ആസ്വദിക്കാനാകുമെന്ന് റിപ്പോര്‍ട്ട്. ഐഫോണ്‍ മോഡലുകളുള്ള എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്കാണ് 5ജി ലഭ്യമായി തുടങ്ങുക.

ഇന്ത്യയില്‍ ആപ്പിള്‍ 5ജി സേവനങ്ങള്‍ പരീക്ഷിക്കുകയാണ് ഇപ്പോള്‍. രാജ്യത്തെ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഉടന്‍ തന്നെ എയര്‍ടെല്ലിന്റെ 5ജി നെറ്റ്വര്‍ക്കുകള്‍ ഉപയോഗിക്കാനാവുമെന്ന് എയര്‍ടെല്ലിന്റെ ചീഫ് ടെക്നോളജി ഓഫീസര്‍ രണ്‍ദീപ് സെഖോണാണ് അറിയിച്ചത്. റിലയന്‍സ് ജിയോയുടെ 5ജി സേവനങ്ങള്‍ ദീപാവലി സമയത്ത് ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് ലഭ്യമാകും.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുട്ടക്കറിയുടെ പേരിലുണ്ടായ തര്‍ക്കം: ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ച യുവാക്കള്‍ അറസ്റ്റില്‍  (55 minutes ago)

കെസി വേണുഗോപാലിനെതിരെ സൈബര്‍ ആക്രമണം  (2 hours ago)

ഇനി യുഡിഎഫിന്റെ രാഷ്ട്രീയ കാലമെന്ന് വി ഡി സതീശന്‍  (2 hours ago)

നടന്‍ അജിത് കുമാറിന്റേയും നടി രമ്യാ കൃഷ്ണന്റേയും വീടുകള്‍ക്ക് നേരെ ബോംബ് ഭീഷണി  (2 hours ago)

ഒരേസമയം ആറ് കുട്ടികളെ വരവേല്‍ക്കാന്‍ തയ്യാറായി യുവാവും ആറ് ഭാര്യമാരും  (2 hours ago)

ഭീകരര്‍ വാങ്ങിയ ചുവന്ന ഇക്കോസ്‌പോര്‍ട്ട് കാര്‍ കണ്ടെത്തി  (3 hours ago)

പിഎം ശ്രീ പദ്ധതി തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് കേരളം  (3 hours ago)

ഹോക്കൈഡോ ദ്വീപില്‍ ഭക്ഷണവുമായെത്തിയ ഉദ്യോഗസ്ഥന്റെ കാറിന് നേരെ ആക്രമണം  (3 hours ago)

KERALA POLICE കേസ് തെളിയിക്കാന്‍ വെറും 4 മണിക്കൂര്‍  (3 hours ago)

DELHI നിർണായക വിവരം ലഭിച്ചെന്ന് NIA  (3 hours ago)

SABARIMALA നേതാക്കൾക്കെല്ലാം ഹൃദയസ്തംഭനം ഉണ്ടാവാൻ പോകുന്ന വാർത്ത  (3 hours ago)

ചെങ്കോട്ടയിലെ സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി  (5 hours ago)

DELHI പുതിയ വിഡിയോ പുറത്ത്  (5 hours ago)

ഏലൂര്‍ നഗരസഭയില്‍ ഇത്തവണ അങ്കത്തിനിറങ്ങുന്നത് മഞ്ഞുമ്മല്‍ ബോയ്‌സ് സുഭാഷ്  (5 hours ago)

കൂടിയും കുറഞ്ഞും സ്വർണവില:  (5 hours ago)

Malayali Vartha Recommends