ശശി തരൂര്‍ തോറ്റാല്‍ കോണ്‍ഗ്രസ് വിടുമോ? സാധ്യതയേറെയാണ്! വിശ്വപ്രസിദ്ധനായ അദ്ധ്യക്ഷൻ കോൺഗ്രസിന്?

കേരളത്തിലെ കോണ്‍ഗ്രസും ഇന്ത്യയിലെ കോണ്‍ഗ്രസും ഒരിക്കലും രക്ഷപ്പെടില്ല. അങ്ങള മരിച്ചാലും വേണ്ടില്ല നാത്തൂന്റെ കണ്ണുനീരു കാണുന്നതാണ് കേരളത്തിലെ കോണ്‍ഗ്രസുകാരുടെ പെരുത്ത സന്തോഷം. മലയാളിയായ ശശി തരൂര്‍ എങ്ങാനും കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജയിച്ചുപോകുമോ എന്ന ഭയമാണ് കേരളത്തിലെ ഏറെ കോണ്‍ഗ്രസുകാര്‍ക്കും. പ്രായം 80 കടന്നിരിക്കുന്ന കര്‍ണാടക്കാരന്‍ മല്ലികാര്‍ജുന്‍ ഖഗ്‌ഡെ ജയിച്ചാല്‍ കേരളത്തിന് എന്ത് നേട്ടം കോണ്‍ഗ്രസിന് എന്തു നേട്ടം എന്ന ന്യായമായ ചോദ്യം ബാക്കി നില്‍ക്കുന്നു.
ശശി തരൂരിനെപ്പോലെ വിശ്വപ്രസിദ്ധനോ ആശയസമ്പന്നനോ എഴുത്തുകാരനോ വാഗ്മിയോ ഒന്നുമല്ല ഖഗ്‌ഡെ. ഈ ഗെഗ്‌ഡെ ജയിച്ചാല്‍ നൂറ് കോണ്‍ഗ്രസുകാരെ ഒപ്പം നിറുത്താനോ തിരികെ അധികാരത്തില്‍ എത്താനുള്ള ശക്തി വീണ്ടെടുക്കാനോ സാധിക്കില്ലെന്ന് സോണിയാ ഗാന്ധിക്കും അറിയാം, കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്കും അറിയാം.
സീതാറാം കേസരെയെപ്പോലെ ഒരു നേട്ടവുമില്ലാത്ത ഒരു പ്രസിഡന്റായിരിക്കും മല്ലികാര്‍ജുന്‍ എന്ന തിരിച്ചറിവുണ്ടായിരിക്കെ ശശി തരൂരിന് അകത്തും പുറത്തും പണി കൊടുക്കുകയാണ് ഏറെ കോണ്‍ഗ്രസുകാരും. എന്തായാലും വടക്കേ ഇന്ത്യയില്‍ കോണ്‍ഗ്രസ് വട്ടപ്പൂജ്യമാണ്. വടക്കേ ഇന്ത്യയില്‍ നിന്് കൊള്ളാവുന്ന സ്ഥാനാര്‍ഥിയും നേതാവും കോണ്‍ഗ്രസില്‍ ഇപ്പോഴില്ല. ആ നിലയില്‍ തെക്കേ ഇന്ത്യക്കാരായ രണ്ടു പേര്‍ സ്ഥാനാര്‍ഥികളായിരിക്കെ ഉള്ളതില്‍ കൊള്ളാവുന്നവനെ സ്ഥാനാര്‍ഥിയാക്കുകയല്ലേ ബുദ്ധി.
ശശി തരൂര്‍ തമിഴ് നാട്ടുകാരനായിരുന്നെങ്കില്‍ തമിഴ് നാട്ടിലെ മുഴുവന്‍ കോണ്‍ഗ്രസുകാരും ശശി തരൂരിനെ പിന്‍തുണച്ച് ഒപ്പം നില്‍ക്കുമായിരുന്നു. എനിക്കു മുകളില്‍ ഒരാള്‍ സ്വന്തം നാട്ടില്‍ നേതാവാകരുതെന്ന സ്വാര്‍ഥചിന്തയാണ് കേരത്തിലെ ഗ്രൂപ്പുരാഷ്ട്രീയത്തിന്റെ അടിസ്ഥാനം. നിലവില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസില്‍ പിളര്‍പ്പോ പൊട്ടിത്തെറിയോ ഒക്കെ സംഭവിക്കാം. ഒരു പക്ഷെ ഇതേ ശശി തരൂര്‍തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോയേക്കാം.
എംപി സ്ഥാനം ഉപേക്ഷിച്ച് തരൂര്‍ അടുത്ത പണി നോക്കി പോയാല്‍ കോണ്‍ഗ്രസിനാണ് നഷ്ടം. നിലവിലെ സാഹചര്യത്തില്‍ മല്ലികാര്‍ജുന്‍ കോണ്‍ഗ്രസിനെ നയിക്കാനോ അധികാരത്തില്‍ തിരികെ എത്തിക്കാനോ ശക്തനല്ല. അതിനുള്ള പ്രായവും ഊര്‍ജവുമൊക്കെ നഷ്ടപ്പെട്ട നേതാവാണ് മല്ലികാര്‍ജുന്‍.
വോട്ടു തേടി കെപിസിസി ആസ്ഥാനത്ത് എത്തിയ ശശി തരൂര്‍ എന്ന തിരുവനന്തപുരം എപിയെ വെറുതെക്കാരെ കൈകാര്യം ചെയ്യുന്നതുപോലെയാണ് കെപിസിസി പ്രസിഡന്റ് മുതലുള്ള നേതാക്കള്‍ കൈകാര്യം ചെയ്തത്. സ്ഥാനാര്‍ഥി എത്തുന്നതിന് തൊട്ടുമുന്‍പ് കെ. സുധാകരന്‍ ഓഫീസില്‍ നിന്ന് മുങ്ങി. ശശി തരൂരിന്റെ കണ്ണില്‍പ്പെടാതിരാക്കാന്‍ നേതാക്കളേറെയും നെട്ടോട്ടത്തിലാണ്. തരൂര്‍ വിളിച്ചാല്‍ ഒരാളും ഫോണെടുക്കുന്നുമില്ല.
യുഎന്‍ അണ്ടര്‍ സെക്രട്ടറി പദവിയില്‍വരെയെത്തിയ ശശി തരൂരിനെ ഒരു പഞ്ചായത്ത് മെംബര്‍ക്കു നല്‍കുന്ന പരിഗണനപോലും കോണ്‍ഗ്രസ് ആസ്ഥാനത്ത് കൊടുത്തില്ല. ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരിച്ചയാളാണ് ഈ ശശി തരൂര്‍ എന്നതും കോണ്‍ഗ്രസ് മറന്നു.
ഉള്ളതുപഞ്ഞാല്‍ ശശി തരൂരിനോട് കേരളത്തിലെ ഏറെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഭയവും അസൂയയുമാണ്. മാത്രവുമല്ല കോണ്‍ഗ്രസിലെ പതിവു ശൈലിയില്‍ ജീവിക്കുന്നയാളുമല്ല ശശി. പുസ്തകങ്ങളിലൂടെ കോണ്‍ഗ്രസിനെ വായിച്ചറിഞ്ഞ തരൂര്‍ 2009ലാണ് കോണ്‍ഗ്രസിലേക്ക് കടന്നുവന്നത്. അതും നേരിട്ട് എംപിയായാണ് തരൂര്‍ കളത്തിലിറങ്ങിയത്.
ദേശീയഗാനം ആലപിച്ചപ്പോള്‍ കൈ നെഞ്ചോട് ചേര്‍ത്തു പിടിച്ചും കേന്ദ്രമന്ത്രിയായിരിക്കെ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ചും വിമാനത്തിലെ ഇക്കണോമി ക്ലാസിനെ കന്നുകാലി ക്ലാസെന്നു വിളിച്ചും തരൂര്‍ സ്വയം വിവാദ കുരുക്കില്‍പ്പെട്ടിട്ടുണ്ട്. എന്നിരിക്കെയും ശശി തരൂര്‍ കോണ്‍ഗ്രസില്‍ ഇനി അവശേഷിക്കുന്ന അപൂര്‍വമൊരു ബ്രാന്‍ഡ് നെയിമാണ്.
2012ല്‍ കേന്ദ്രമാനവ വിഭവശേഷി മന്ത്രി മാത്രമല്ല എക്കാലവും ബിജെപിയുടെ കടുത്ത വിമര്‍ശകനുമാ്. ഒപ്പം പിണറായി വിജയന്റെ കടുത്ത ആരാധകനുമാണ്. ഗാന്ധി കുടുംബത്തിന്റെ ആരാധകന്‍ മാത്രമല്ല രാഹൂല്‍ ഗാന്ധിയുടെ ഈ പോക്കുകൊണ്ടൊന്നും പാര്‍ട്ടി പച്ചപിടിക്കില്ലെന്ന് തുറന്നു പറഞ്ഞയാളുമാണ് ശശി തരൂര്‍.
രാഹുല്‍ ഗാന്ധി അധ്യക്ഷസ്ഥാനം ഒഴിഞ്ഞതോടെ കോണ്‍ഗ്രസില്‍ ഉടലെടുത്ത പ്രതിസന്ധി തരൂര്‍ ഉള്‍പ്പെടെയുളള തിരുത്തല്‍ വാദികള്‍ അല്ലെങ്കില്‍ ജി 23 ഗ്രൂപ്പിന്റെ വരവോടെ ഇരട്ടിച്ചു. രാഹുല്‍ ഗാന്ധിക്ക് ഉള്ളുകൊണ്ട് ശശിയോടു താല്‍പര്യമില്ലാത്തതും ജി 23 ലിസ്റ്റില്‍ വന്നതോടെയാണ്.
നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മാന്യമായി തോല്‍ക്കുന്നതിനു പിന്നാലെ ശശി തരൂര്‍ കോണ്‍ഗ്രസ് വിടുമോ എംപി സ്ഥാനം ഒഴിയുമോ രാജ്യം വിടുമോ എന്നതേ ഇനി അറിയേണ്ടതുള്ളു. കേരളത്തിലെ നശിച്ച ഗ്രൂപ്പ് രാഷ്ട്രീയത്തിന് അറുതി വരാത്തിടത്തോളം കാലം കേരളത്തിലും കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്താന്‍ ഒരു സാഹചര്യവുമില്ല.
https://www.facebook.com/Malayalivartha
























