Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കെ. ഇ. ഇസ്മായിലും ദിവാകരനും കരിഞ്ഞുണങ്ങി... ദേശീയ സമ്മേളനത്തില്‍ ദിവാകരന് വിലക്ക്....

06 OCTOBER 2022 07:27 PM IST
മലയാളി വാര്‍ത്ത

വിഭാഗീയതയുടെ എല്ലാ രൂപവു ഭാവവും പുറത്തെടുത്താണ് സിപി ഐ സംസ്ഥാന സമ്മേളനം നടന്നത്. ബ്രാഞ്ച് സമ്മേളനം മുതല്‍ പാര്‍ട്ടിയുടെ വിഭാഗീയത പ്രകടമായിരുന്നു.ഒരു തവണയെങ്കിലും പാര്‍ട്ടി സെക്രട്ടറി കസേരയില്‍ ഇരിയ്ക്കണമെന്ന കെ.ഇ ഇസ്മായിലിനന്റ ആഗ്രഹത്തിന് എന്നന്നേയ്ക്കുമായി വിട. ഇനി വീട്ടിലിരുന്ന് വിശ്രമ ജീവിതം നയിക്കാം. അതേ അവസ്ഥ തന്നെ സി.ദിവാകരനും.

രണ്ട് പേരും എഴുപത്തഞ്ച് കഴിഞ്ഞെന്ന് അറിഞ്ഞത് പാര്‍ട്ടി സമ്മേളനത്തിലാണ്. ഡൈയും പൂശി നടക്കുന്നതു കൊണ്ട് പ്രായത്തിന്െ#റ അസ്‌കിരതയെ കുറിച്ച് വേവലാതി ഇല്ലാതായി. എന്നാല്‍ സിപി ഐ പോലൊരു പാര്‍ട്ടിയ്ക്ക് അത് പറ്റുമോ. അവര്‍ ജാതകവും , സ്‌കൂള്‍ സര്‍ട്ടിഫിക്കറും നേരത്തെ തപ്പി വെച്ചിരുന്നു.

രണ്ടാളും ചില്ലറക്കാരല്ലാത്തതിനാല്‍ അട്ടിമറി ഭയന്ന കാനം പ്രായപരിധി എന്ന ഗദായുധം എടുത്ത് പ്രയോഗിച്ച്. ഓരോ സമ്മേളനത്തിലും കാനായി പിണറായി ഭക്തനാണെന്ന് അണികളെ വിട്ട് പറയിച്ചു. അതുമാത്രമാല്ല സിപി ഐയ്ക്ക് പിണറായിയുടെ വീട്ടിലെ കാലി തൊഴുത്തിലാണ് സ്ഥാനമെന്നുവരെ പറഞ്ഞു പറയിപ്പിച്ചു. അണികളില്‍ പലരും വിഭാഗീയതയുടെ ആശാന്മാരോടൊപ്പം നിന്നെങ്കിലും അവസാനം പ്രായപരിധി കടമ്പ കടക്കാനാവില്ലെന്ന സത്യം തിരിച്ചറിഞ്ഞു.

പ്രായപരിധിയിലൂടെ സംസ്ഥാന കൗണ്‍സിസിലില്‍ നിന്ന് പുറത്തായ സി.ദിവാകരന്‍ നിറകണ്ണുകളോടെയാണ് നടന്നു നീങ്ങിയത. കാനത്തിന്റെ സ്ഥാനാരോഹണ ചടങ്ങ് കാണാനും അദ്ദേഹം നിന്നില്ല. കാനത്തിന്റെ മധുര പ്രതികാരമെന്ന നിലയ്ക്ക് കെ.ഇ.ഇസ്മയിലിനെ കൊണ്ട് തന്നെ അദ്ദേഹത്തിന്റെ പേര് പറയിച്ചു സെക്രട്ടറി സ്ഥാനത്ത് എത്തുകയും ചെയ്തു.

എന്നാല്‍ വിഭാഗീയതയെന്ന ദുര്‍ഭൂതത്തെ തുറന്നു വിട്ട് ഇസ്മയില്‍- സി.ദിവാകരന്‍ കൂട്ടിനെതിരെ എന്ത് നടപടിയെടുക്കുമെന്ന ആശയക്കുഴപ്പമുണ്ടായിരുന്നു. ഉടന്‍ നടപടി വരുമെന്ന് പാര്‍ട്ടി സെക്രട്ടറി പറയുകയുമുണ്ടായി. ആദ്യത്തെ കൗണ്‍സില്‍ യോഗത്തില്‍ വിഷയം ചര്‍ച്ചയ്ക്ക് വന്നെങ്കിലും പന്ന്യന്‍ രവീന്ദ്രന്റെ ഇടപെടല്‍ മൂലം നടപടികള്‍ തല്ക്കാലം വേണ്ടെന്ന് വെച്ചു. തല്ക്കാലം വേണ്ടെന്ന് വെച്ചേന്നേയുള്ളൂ. ഇനിയും കലാപരിപാടി തുടരാനാണ് ഭാവമെങ്കില്‍ അവസാന സമയത്ത് ഈന്‍ക്വിലാബിന്റെ വിളിയില്ലാതെ യാത്രയാകേണ്ടി വരും.

ദേശീയ കൗണ്‍സിലില്‍ തുടരാനുള്ള കെ.ഇ. ഇസ്മായിലിന്റെ മോഹവും നടക്കില്ല. പ്രായപരിധി പ്രശ്‌നം കാരണം കെ.ഇ. ദേശീയ കൗണ്‍സിലില്‍ നിന്ന് സ്വാഭാവിക റിട്ടയര്‍മെന്റ് വാങ്ങി പോകും. ഒരു കാരണവശാലും അദ്ദേഹത്തിന്റെ തുടര്‍ച്ച കാനം അനുവദിക്കില്ലെന്നത് മറ്റൊരു സത്യം. സി. ദിവാകരനാകട്ടെ ദേശീയ സമ്മേളന പ്രതിനിധി പോലും ആക്കിയിട്ടില്ല. സമ്മേളനത്തിന് മുന്നേ തുടങ്ങിയ സി.ദിവവാകരന്റെ പടലപിണക്കങ്ങള്‍ ദേശീയ സമ്മേളനം കഴിഞ്ഞാലും തീരാനുള്ള സാധ്യത കുറവാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (20 minutes ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (22 minutes ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (37 minutes ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (44 minutes ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (1 hour ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (1 hour ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (2 hours ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (2 hours ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (2 hours ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (11 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (11 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (12 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (12 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (12 hours ago)

Malayali Vartha Recommends