ലൈഫ് മിഷന്‍ കേസ്... ചോദ്യം ചെയ്യലിനായി എം.ശിവശങ്കര്‍ സിബിഐക്ക് മുന്നില്‍ ഹാജരായി

ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി എം.ശിവശങ്കര്‍ സിബിഐക്ക് മുന്നില്‍ ഹാജരായി. ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിബിഐ എം.ശിവശങ്കറിന് നോട്ടീസ് നല്‍കിയിരുന്നു. ലൈഫ് മിഷന്‍ ഭവന നിര്‍മാണ പദ്ധതിയുടെ ഭാഗമായ വടക്കാഞ്ചേരി പദ്ധതി നടപ്പിലാക്കാന്‍ നിര്‍മാണത്തിന്റെ കരാറെടുത്ത യൂണിടാക്കില്‍നിന്ന് ശിവശങ്കര്‍ ഉള്‍പ്പെടെ സ്വര്‍ണക്കടത്തു കേസിലെ പ്രതികളും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും കോഴ വാങ്ങിയെന്നാണു കേസ്.
ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് ഇത് ആദ്യമായാണ് ശിവശങ്കറിനെ സിബിഐ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. ഫ്‌ലാറ്റ് നിര്‍മ്മിക്കുന്നതിന് കരാര്‍ നല്‍കിയതില്‍ അഴിമതിയുണ്ടെന്നും കമ്മീഷന്‍ പറ്റിയെന്നുമാണ് ആരോപണം. കമ്മീഷന്‍ തുക യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും, എം ശിവശങ്കറും ഇത് വീതിച്ചെടുത്തിരുന്നു എന്ന് സ്വപ്‌ന സുരേഷ് ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.
ഇതിന് പുറമെ ലൈഫ് മിഷന്‍ കേസിലെ അഴിമതി ശിവശങ്കറിന്റെ പൂര്‍ണ അറിവോടെയായിരുന്നുവെന്നും സ്വപ്ന സിബിഐക്ക് മൊഴി നല്‍കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട സാമ്ബത്തിക ഇടപാടിന്റെ മുഴുവന്‍ രേഖകളും സിബിഐ ശേഖരിച്ചിട്ടുണ്ട്. ഇതനുസരിച്ച് കൂടുതല്‍ അന്വേഷണവുമായി മുന്നോട്ട് പോകാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം . സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരും ലൈഫ് മിഷന്‍ അഴിമതി കേസിലും പ്രതിയാണ്.
https://www.facebook.com/Malayalivartha
























