നടി അന്ന രാജനെ സ്വകാര്യ ടെലികോം സ്ഥാപനത്തില്‍ പൂട്ടിയിട്ടതായി പരാതി

അങ്കമാലി ഡയറീസ് എന്ന ചിത്രത്തില്‍ ലിച്ചി ആയി അഭിനയിച്ചു പ്രേക്ഷകരുടെ മനംകവര്‍ന്ന താരമാണ് അന്ന രേഷ്മ രാജന്‍. താരത്തെ സ്വകാര്യ ടെലികോം സ്ഥാപനത്തില്‍ പൂട്ടിയിട്ടതായി പരാതി. സിം കാര്‍ഡ് എടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് നടിയെ പൂട്ടിയിടുന്നതിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംഭവവുമായി ബന്ധപ്പെട്ട് അന്ന രാജന്‍ ആലുവ പോലീസില്‍ പരാതി നല്‍കി.വ്യാഴാഴച വൈകുന്നേരമാണ് ആലുവ മുനിസിപ്പല്‍ ഓഫീസിന് സമീപമുള്ള ടെലികോം സ്ഥാപനത്തില്‍ നടി ഡ്യൂപ്ലിക്കേറ്റ് സിം എടുക്കുന്നതിനായി എത്തിയത്. സിം എടുക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം ഉണ്ടായി. ഇതേ തുടര്‍ന്നാണ് നടിയെ പൂട്ടിയിട്ടത് എന്നാണ് ലഭിക്കുന്ന വിവരം. സംഭവവുമായി ബന്ധപ്പെട്ട് നടി നല്‍കിയ പരാതി വ്യാഴാഴ്ച രാത്രിയോടെ ഒത്തുതീര്‍പ്പായതായാണ് വിവരം.
https://www.facebook.com/Malayalivartha
























