Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വടക്കാഞ്ചേരിയിലെ ബസ് അപകടം.... പുറത്തുവന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ സമാനമായി വന്ന ഒരു അപകടത്തെ കുറിച്ചുള്ള ഒരു ഡോക്ടറുടെ ഫേസ്ബുക്ക് കുറിപ്പ്

06 OCTOBER 2022 09:28 PM IST
മലയാളി വാര്‍ത്ത

ഇന്ന് നാട്ടില്‍ നിന്നുള്ള വാര്‍ത്ത അതീവ സങ്കടകരമാണ്. അഞ്ചു വിദ്യാര്‍ത്ഥികള്‍ അടക്കം 9 പേരുടെ മരണം വേദനാജനകമാണ്. അതിനെ തുടര്‍ന്ന് വരുന്ന വാര്‍ത്തകളും ആശങ്കാജനകമാണ്. പ്രസ്തുത ടൂറിന് ആസ്പദമായ ബസിന്റെ പേരില്‍ മുന്‍പും നടപടികള്‍ ഉണ്ട് എന്ന വാര്‍ത്ത. ബസ് അമിതവേഗതയില്‍ ആയിരുന്നു എന്ന വാര്‍ത്ത. ബസ്സിന്റെ ഡ്രൈവര്‍ക്ക് തൊട്ടുമുന്‍പുള്ള ട്രിപ്പ് കഴിഞ്ഞ് ആവശ്യത്തിന് വിശ്രമം ലഭിച്ചിരുന്നില്ല എന്ന വാര്‍ത്ത. ഇങ്ങനെ നിരവധി വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണ്.

ഈ വാര്‍ത്തകള്‍ എല്ലാം സത്യമാണെങ്കില്‍ നിയമലംഘനങ്ങളുടെ ഒരു കൂമ്പാരം തന്നെ അവിടെ നടന്നിട്ടുണ്ട്. എന്തെങ്കിലും ഒരു അപകടം നടക്കുമ്പോള്‍ മാത്രം അതിനെക്കുറിച്ച് ചര്‍ച്ചചെയ്യുകയും കുറച്ചുനാളത്തേക്ക് റോഡ് പരിശോധന ഊര്‍ജ്ജതമാക്കുകയും ചെയ്യുന്ന രീതി മാത്രമാണ് പൊതുവേ കണ്ടുവരുന്നത്. അങ്ങനെ എന്തെങ്കിലും ചെയ്തുകൊണ്ട് ഇത്തരത്തിലുള്ള അപകടങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാനാവില്ല. കര്‍ശനമായ നിയമപരിപാലനം എപ്പോഴും ഉറപ്പുവരുത്തുന്ന സാഹചര്യം ഉണ്ടാവണം.

കുറച്ച് ദിവസം മുമ്പ് ഓസ്‌ട്രേലിയയില്‍ കുട്ടികള്‍ ടൂര്‍ പോയ ബസ് ട്രക്കുമായി ഇടിച്ചുണ്ടായ അപകടം, ആര്‍ക്കും ജീവാപായം ഉണ്ടായില്ല.
ബാലറാറ്റ് ലൊറിറ്റോ കോളേജിലെ 9- 11 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ നാസയിലേക്ക് (അമേരിക്ക) ക്യാംപിന് പോകാനായി മെല്‍ബണ്‍ എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്നു. അവര്‍ സഞ്ചരിച്ചിരുന്ന ബസ് ഒരു ട്രക്കുമായി കൂട്ടിയിടിച്ച് അപകടമുണ്ടായി. ആകെ ഉണ്ടായിരുന്ന 27 വിദ്യാര്‍ത്ഥികള്‍ക്കും പരിക്കുകള്‍ മാത്രമേ പറ്റിയിള്ളൂ. ആരുടെയും ജീവന്‍ നഷ്ടമായില്ല. സീറ്റ് ബെല്‍റ്റ് ധരിച്ചതാണ് പ്രധാന കാരണമായി എടുത്തു പറഞ്ഞത്. അടുത്ത സുഹൃത്ത് ജോലി ചെയ്യുന്ന ആശുപത്രിയില്‍ പരിക്കേറ്റ ചില വിദ്യാര്‍ത്ഥികള്‍ അഡ്മിറ്റ് ആയിരുന്നു. ഇത്ര വലിയ അപകടം നടന്നിട്ടും ആളപായം ഉണ്ടാവാത്തത് വലിയ ഒരു ആശ്വാസമായിരുന്നു. എന്നാല്‍ ഇന്ന് നാട്ടില്‍ നിന്നുള്ള വാര്‍ത്ത അതീവ സങ്കടകരമാണ്. അഞ്ചു വിദ്യാര്‍ത്ഥികള്‍ അടക്കം 9 പേരുടെ മരണം വേദനാജനകമാണ്. അതിനെ തുടര്‍ന്ന് വരുന്ന വാര്‍ത്തകളും ആശങ്കാജനകമാണ്. പ്രസ്തുത ടൂറിന് ആസ്പദമായ ബസിന്റെ പേരില്‍ മുന്‍പും നടപടികള്‍ ഉണ്ട് എന്ന വാര്‍ത്ത. ബസ് അമിതവേഗതയില്‍ ആയിരുന്നു എന്ന വാര്‍ത്ത. ബസ്സിന്റെ െ്രെഡവര്‍ക്ക് തൊട്ടുമുന്‍പുള്ള ട്രിപ്പ് കഴിഞ്ഞ് ആവശ്യത്തിന് വിശ്രമം ലഭിച്ചിരുന്നില്ല എന്ന വാര്‍ത്ത. ഇങ്ങനെ നിരവധി വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണ്.

ഒരു അപകടമോ വിവാദമോ ആകുമ്പോള്‍ മാത്രം ആലോചിക്കേണ്ട കാര്യമല്ല ഇത്. എത്രയൊക്കെ എക്‌സ്‌പെര്‍ട്ട് ഡ്രൈവര്‍ ആണ് എന്ന് പറഞ്ഞാലും വിശ്രമം ഇല്ലെങ്കില്‍ അപകടസാധ്യത പതിന്മടങ്ങ് വര്‍ദ്ധിക്കും. ചിലപ്പോഴൊക്കെ അപകടം പറ്റാതെ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു എന്ന് വരാം. പക്ഷേ അപകടം പറ്റാനുള്ള സാധ്യത വിശ്രമം ഇല്ലാത്ത ആള്‍ക്ക് വളരെ കൂടുതലാണ് എന്ന് മറക്കരുത്. ഇതിനൊക്കെ ടൂര്‍ ഏജന്‍സിക്കും ബസ് ഉടമകള്‍ക്കും ഉത്തരവാദിത്വമുണ്ടാവണം. ഒരു വ്യക്തിയുടെ വിശ്രമമോ ആരോഗ്യമോ മാത്രമല്ല, നൂറുകണക്കിന് പേരുടെ ജീവനാണ് കയ്യില്‍ എന്ന ധാരണ വേണം.

ഓവര്‍ സ്പീഡ് അടക്കമുള്ള നിയമലംഘനങ്ങള്‍ തുടര്‍ക്കഥകള്‍ ആവുന്നത് അവസാനിപ്പിക്കണം. റോഡ് സുരക്ഷ എല്ലാവരുടെയും കടമയായി മാറണം. അതിനുള്ള അവബോധ നിര്‍മ്മാണം അത്യാവശ്യമാണ്. ഹൈവേയില്‍ ലെയ്ന്‍ തെറ്റായ രീതിയില്‍ മാറുന്നത് കൊണ്ട് പോലും അപകട സാധ്യതയുണ്ട് എന്ന് നമ്മള്‍ തിരിച്ചറിയുന്നില്ല. സീറ്റ് ബെല്‍റ്റ് പോലുള്ള സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്ന എത്ര ബസ്സുകള്‍ ഉണ്ടാവും? ഇത് നമ്മള്‍ ഇനിയും നിര്‍ബന്ധമാക്കിയിട്ടില്ല എന്ന് തോന്നുന്നു. അക്കാര്യം ചൂണ്ടിക്കാണിക്കുവാന്‍ വേണ്ടിയാണ് ഇവിടെ സംഭവിച്ച കാര്യം ആദ്യം പറഞ്ഞത്. പ്രസ്തുത അപകടത്തിന്റെ ഫോട്ടോ ചേര്‍ക്കുന്നു. ശാസ്ത്രീയമായ സുരക്ഷ കാര്യങ്ങള്‍ നിയമമാക്കാനും അത് പാലിക്കുവാനും സാധിക്കുന്ന സാഹചര്യം ഉണ്ടാവണം.

എന്തെങ്കിലും ഒരു അപകട സാഹചര്യം സംജാതമാകുമ്പോള്‍ അത് നിരോധിച്ച് ഒഴിവാകുന്ന ഒരു കാഴ്ച കാണാറുണ്ട്. ഇപ്പോഴും വിദ്യാര്‍ത്ഥികളുടെ ടൂര്‍ വേണ്ട, നിരോധിക്കണം എന്നൊക്കെ പലരും അഭിപ്രായപ്പെടുന്നുണ്ട്. അതിനോട് യോജിപ്പില്ല. ശാസ്ത്രീയമായ സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയും കൃത്യമായ നിയമപരിപാലനവും ആണ് വേണ്ടത്.ആ കുട്ടികളുടെ വേര്‍പാട് നാടിന്റെ തന്നെ നഷ്ടമാണ്. അപകടങ്ങള്‍ ഒഴിവാക്കാനുള്ള കാര്യങ്ങള്‍ നടപ്പാക്കാനും അത് പാലിക്കാനും ഇനിയൊരു വിവാദമുണ്ടാകാന്‍ കാത്തിരിക്കരുത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (16 minutes ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (18 minutes ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (33 minutes ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (40 minutes ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (1 hour ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (1 hour ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (2 hours ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (2 hours ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (2 hours ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (11 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (11 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (12 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (12 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (12 hours ago)

Malayali Vartha Recommends