Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എംഡിഎംഎയുമായി മൂന്ന് പേര്‍ എക്‌സൈസ് പിടിയില്‍... എക്‌സൈസ് നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്

06 OCTOBER 2022 10:21 PM IST
മലയാളി വാര്‍ത്ത

എംഡിഎംഎയുമായി മൂന്ന് പേര്‍ എക്‌സൈസ് പിടിയില്‍. കൊല്ലം എക്‌സൈസ് നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.

കല്ലേലിഭാഗം വില്ലേജില്‍ വേങ്ങറ മുറിയില്‍ കടവില്‍ തെക്കേതില്‍ വീട്ടില്‍ അനന്തു (25) ആണ് ഒന്നാം പ്രതി. കുന്നത്തൂര്‍ ചരിഞ്ഞയ്യത്ത് വീട്ടില്‍ പ്രവീണ്‍ (22) അന്‍സില്‍ നിവാസില്‍ അഹിനസ് (22) എന്നിവര്‍ രണ്ട്, മൂന്ന് പ്രതികളാണ്. ഇവരുടെ പക്കല്‍ നിന്ന് 51 ഗ്രാം എംഡിഎംഎ പിടികൂടിയിട്ടുണ്ട്. മൂന്നാം പ്രതിയായ അഹിനസ് താമസിച്ചു വന്നിരുന്ന വീട്ടില്‍ നിന്നാണ് എംഡിഎംഎ പിടികൂടിയത്.

ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെ കരുനാഗപ്പള്ളി തൊടിയൂര്‍പുലിയൂര്‍ വഞ്ചി ഭാഗത്ത് നിന്നാണ് ഇവരെ പിടികൂടിയത്. കരുനാഗപ്പള്ളി തൊടിയൂര്‍ ഇടക്കുളങ്ങരയിലെ ഒരു വീട് കേന്ദ്രീകരിച്ച് ചില യുവാക്കള്‍ തമ്ബടിക്കുന്നതായും പല യുവാക്കളും ബാംഗ്ലൂര്‍ സഹിതമുള്ള അന്യസംസ്ഥാന നഗരങ്ങളില്‍ നിരന്തരമായി യാത്ര ചെയ്തു വരുന്നതായും രഹസ്യ വിവരം ഉണ്ടായിരുന്നു.

തുടര്‍ന്ന് എക്‌സൈസ് ഷാഡോ നിരീക്ഷണം ഈ പ്രദേശങ്ങളില്‍ ശക്തിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ ഇവിടെ തമ്ബടിച്ച് ബാംഗ്ലൂരില്‍ നിന്നും എംഡിഎംഎ അടക്കമുള്ള മാരക സിന്തറ്റിക് ലഹരി വസ്തുക്കള്‍ കരുനാഗപ്പള്ളി മേഖലയില്‍ എത്തിച്ച് ചില്ലറ വില്‍പ്പന നടത്തിവരുന്നതായുള്ള സൂചന ലഭിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലാകുന്നത് .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (16 minutes ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (18 minutes ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (33 minutes ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (40 minutes ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (1 hour ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (1 hour ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (2 hours ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (2 hours ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (2 hours ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (11 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (11 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (12 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (12 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (12 hours ago)

Malayali Vartha Recommends