കെഎസ്ആര്‍ടിസി ബസ് പെട്ടെന്ന് ബ്രേക്കിട്ടതാണ് അപകടത്തിന് കാരണമെന്നും താന്‍ ഉറങ്ങിയിട്ടില്ലെന്നും വടക്കഞ്ചേരിയില്‍ അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ ജോമോന്‍ ...ഇടിച്ചപ്പോള്‍ പെട്ടെന്ന് ബസിന്റെ നിയന്ത്രണം നഷ്ടമായെന്നും ഡ്രൈവറുടെ മൊഴി

കെഎസ്ആര്‍ടിസി ബസ് പെട്ടെന്ന് ബ്രേക്കിട്ടതാണ് അപകടത്തിന് കാരണമെന്നും താന്‍ ഉറങ്ങിയിട്ടില്ലെന്നും അപകടത്തില്‍പെട്ട ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ ജോമോന്‍ ...ഇടിച്ചപ്പോള്‍ പെട്ടെന്ന് ബസിന്റെ നിയന്ത്രണം നഷ്ടമായെന്നും ഡ്രൈവര്‍ പോലീസിനോട് മൊഴി നല്‍കി.
അറസ്റ്റിലായ ബസുടമ അരുണ്‍, മാനേജര്‍ ജെസ്വിന്‍ എന്നിവരെയും ജോമോനൊപ്പം വടക്കഞ്ചേരി പോലീസ് സ്റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്.
അപകടം നടന്ന സ്ഥലത്ത് യാത്രക്കാരന്‍ ഇറങ്ങാനായി ഉണ്ടായിരുന്നതിനാല്‍ ബസ് ബ്രേക്കിട്ടുവെന്നാണ് ജോമോന്‍ പറയുന്നത്.
അതേസമയം, ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ പിഴവ് തന്നെയാണ് അപകടകാരണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കി. ഒരു കാറിനെ ഇടത് വശത്തുകൂടി ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചുവെന്നും ടൂറിസ്റ്റ് ബസ് അമിത വേഗത്തിലായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഗതാഗത മന്ത്രിക്കാണ് അദ്ദേഹം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
എന്നാല്‍ കാറിന്റെ കാര്യം ജോമോന്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിട്ടില്ല. പുലര്‍ച്ചെ വേളാങ്കണ്ണി യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ജോമോന്‍ രാത്രി വീണ്ടും ബസ് ഓടിക്കാനെത്തുകയായിരുന്നു.
അതേസമയം നിയന്ത്രണംവിട്ട ടൂറിസ്റ്റ് ബസ്, ട്രാന്‍സ്‌പോര്‍ട്ട് ബസിനെ മറികടന്ന് നൂറുമീറ്ററോളം മുന്നോട്ട് പോയശേഷം റോഡരികിലെ ചതുപ്പിലേക്ക് മറിഞ്ഞു. ഇടതുമുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നനിലയിലായിരുന്നു. ട്രാന്‍. ബസിന്റെ പിന്നിലെ വലതുവശത്തെ മേല്‍ഭാഗം ടൂറിസ്റ്റ് ബസിനുള്ളില്‍ അകപ്പെട്ടു.
പിന്‍ഭാഗത്തെ ഏഴ് സീറ്റുകള്‍ തകര്‍ന്നു. ക്രെയിന്‍ ഉപയോഗിച്ച് ബസ് ഉയര്‍ത്തിയാണ് അടിയില്‍ കുടുങ്ങിക്കിടന്ന രണ്ടുപേരെ പുറത്തെടുത്തത്. നാട്ടുകാരും വടക്കഞ്ചേരി, ആലത്തൂര്‍ പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
https://www.facebook.com/Malayalivartha


























