നെഞ്ചുപൊട്ടി കേരളം... ഇത്രയും കുരുന്നുകളെ കുരുതിയ്ക്ക് കൊടുത്തിട്ടും മനപൂര്‍വമല്ലാത്ത നരഹത്യ മാത്രം ചുമത്തിയതിനെതിരെ പ്രതിഷേധമിരമ്പുന്നു; ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കും; അപകടത്തിന് തൊട്ട് മുമ്പ് കെഎസ്ആര്‍ടിസി നിര്‍ത്തിയെന്ന ജോമോന്റെ വാദം തള്ളി യാത്രക്കാര്‍

മലയാളികളുടെ മനസാക്ഷിയെ ഞെട്ടിപ്പിച്ച വാഹനാപകടമാണ് വടക്കഞ്ചേരി അഞ്ചുമൂര്‍ത്തിമംഗലം വാഹനാപകടം. തികച്ചും ഒഴിവാക്കാമായിരുന്ന അപകടം. ഇത്രയും കുരുന്നുകളെ കുരുതിയ്ക്ക് കൊടുത്തിട്ടും മനപൂര്‍വമല്ലാത്ത നരഹത്യ മാത്രം ചുമത്തിയതിനെതിരെ പ്രതിഷേധമിരമ്പുന്നു. ഇതോടെ വാഹനാപകടത്തില്‍ അറസ്റ്റിലായ ഡ്രൈവര്‍ ജോമോനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കും.
നിലവില്‍ ഡ്രൈവര്‍ ജോമോനെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ജോമോനെ ഇന്ന് കൂടുതല്‍ ചോദ്യം ചെയ്യുകയും ചെയ്യും. അപകടസമയം ജില്ലാ പൊലീസ് മേധാവിയോട് ഉള്‍പ്പെടെ കള്ളം പറഞ്ഞ് കടന്നു കളഞ്ഞതിനെ കുറിച്ചും പൊലീസ് അന്വേഷിക്കും. ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പൊലീസ് അന്വേഷണം. അപകടം ഉണ്ടായ സാഹചര്യം, ഇയാള്‍ മദ്യപിച്ചായിരുന്നോ വാഹനം ഓടിച്ചത് തുടങ്ങിയ കാര്യങ്ങളെല്ലാം ആയിരിക്കും പൊലീസ് അന്വേഷിക്കുക.
അതിനിടെ കെഎസ്ആര്‍ടിസിയുടെ കുറ്റമാക്കാനും ജോമോന്‍ ശ്രമിച്ചു. ഉറങ്ങിപ്പോയതല്ല, കെഎസ്ആര്‍ടിസി ബസ് പെട്ടെന്ന് നിര്‍ത്തിയതാണ് അപകട കാരണമെന്ന് ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്‍ പറഞ്ഞത്. ബസ് കടന്നുപോകാന്‍ ഇടം ഉണ്ടായിരുന്നില്ലെന്നും ജോമോന്‍ പറയുന്നു. താന്‍ ഉള്‍പ്പെടെയുള്ളവര്‍ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നുവെന്നും ഉറങ്ങിപ്പോയിട്ടില്ലെന്നും ജോമോന്‍ പറഞ്ഞു. വടക്കഞ്ചേരി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോഴായിരുന്നു ജോമോന്റെ പ്രതികരണം. അപകടത്തിന് പിന്നാലെ ആശുപത്രിയില്‍ നിന്ന് മുങ്ങിയ ജോമോനെ കൊല്ലത്ത് നിന്നാണ് പൊലീസ് പിടികൂടിയത്.
കെഎസ്ആര്‍ടിസി ബസ് പെട്ടെന്ന് നിര്‍ത്തിയത് കൊണ്ടാണ് വടക്കഞ്ചേരിയില്‍ അപകടമുണ്ടായതെന്ന ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ വിശദീകരണം തള്ളി കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാര്‍ രംഗത്തെത്തി. അപകടത്തിന് തൊട്ട് മുമ്പ് കെഎസ്ആര്‍ടിസി ബസ് എവിടെയും നിര്‍ത്തിയിരുന്നില്ല. അടുത്ത സ്റ്റോപ്പില്‍ ഇറങ്ങാന്‍ താന്‍ മുന്‍വശത്തേക്ക് നീങ്ങിയ സമയത്താണ് അപകടമുണ്ടായത്. കെഎസ്ആര്‍ടിസി അമിത വേഗതത്തിലായിരുന്നില്ലെന്നും പിറകില്‍ വലിയ ശബ്ദം കേട്ടപ്പോഴാണ് അപകടമുണ്ടായത് അറിഞ്ഞതെന്നും പറഞ്ഞു.
അതേസമയം ബസിന്റെ ഫിറ്റ്‌നസ് റദാക്കുന്നതും, ഡ്രൈവറുടെ ലൈസന്‍സ് റദ്ധാകുന്നതും ഉള്‍പ്പെടെയുള്ള നടപടികള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാവും. ഇന്നലെ വൈകിട്ടോടെയാണ് തിരുവനന്തപുരത്തേക്ക് കടക്കാന്‍ ശ്രമിച്ച ജോമോന്‍, ബസ് ഉടമക അരുണ്‍, എന്നിവരെ കൊല്ലം ചവറയില്‍ വച്ച് പോലീസ് പിടികൂടിയത്. അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസിന്റെ നിയമലംഘനങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
പരിശോധനക്ക് ശേഷം ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എസ് ശ്രീജിത്താണ് ഇക്കാര്യങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിച്ചത്. അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസ്സിന്റെ വേഗ പൂട്ടില്‍ കൃത്രിമത്വം നടത്തിയതായി കണ്ടെത്തല്‍. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കൃത്രിമത്വം കണ്ടെത്തിയത്. ബസ് ഉടമക്കെതിരെയും കേസ് എടുക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ അറിയിച്ചു.
അതേസമയം, അപകടത്തില്‍ മരിച്ച കൊല്ലം വെളിയം സ്വദേശി അനൂപിന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് വൈദ്യന്‍ കുന്നിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം. പോസ്റ്റുമാര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇന്നലെ രാത്രിയാണ് അനൂപിന്റെ മൃതദേഹം വീട്ടിലെത്തിച്ചത്. ചെങ്ങമനാട് ഐ.ടി.ഐ യിലെ പഠനം പൂര്‍ത്തിയാക്കിയ അനൂപ് തുടര്‍ പഠനത്തിന് കോയമ്പത്തൂരിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
"
https://www.facebook.com/Malayalivartha


























