ടൂറിസ്റ്റ് ബസിന്റെ വേഗം കൂടിയപ്പോള്‍ അപകടത്തിന് മുന്‍പ് ഉടമയ്ക്ക് രണ്ടുവട്ടം സന്ദേശമെത്തി.... വടക്കഞ്ചേരിയില്‍ കെഎസ്ആര്‍ടിസി ബസില്‍ ടൂറിസ്റ്റ് ബസിടിച്ച് അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പതുപേര്‍ മരിച്ച അപകടത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ്. ശ്രീജിത്ത്...

ബുധനാഴ്ച രാത്രി 10.18നും 10.56നുമാണ് ബസ് അമിത വേഗത്തിലെന്ന് ആര്‍സി ഉടമയ്ക്ക് മുന്നറിയിപ്പ് എത്തിയത്. അപകടമുണ്ടാകുമ്പോള്‍ ബസ് 97 കിലോമീറ്റര്‍ വേഗതയിലായിരുന്നു. വാഹനത്തിലെ സ്പീഡ് ഗവേര്‍ണര്‍ സംവിധാനത്തില്‍ മാറ്റം വരുത്തിയിരുന്നതായും പരിശോധന നടത്തിയശേഷം ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പറഞ്ഞു.
അതേസമയം സ്‌കൂളില്‍ നിന്ന് പത്താംക്‌ളാസ്, പ്ലസ്ടു വിദ്യാര്‍ത്ഥികളുമായി വിനോദയാത്ര പുറപ്പെട്ട ടൂറിസ്റ്റ് ബസ് വാളയാര്‍ - വടക്കഞ്ചേരി ദേശീയപാതയില്‍ അഞ്ചുമൂര്‍ത്തി മംഗലം കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപം കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പൊലിഞ്ഞത് ഒന്‍പതുപേരുടെ ജീവന്‍.
അഞ്ചു വിദ്യാര്‍ത്ഥികളും സ്‌കൂളിലെ കായികാദ്ധ്യാപനും ട്രാന്‍.ബസ് യാത്രക്കാരായ മൂന്നുപേരുമാണ് മരിച്ചത്.കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകളും കാതടപ്പിക്കുന്ന ശബ്ദസംവിധാനങ്ങളുമായി മണിക്കൂറില്‍ 97.2 കി.മീറ്റര്‍ വേഗത്തില്‍ പാഞ്ഞ ടൂറിസ്റ്റ് ബസ് കൊട്ടാരക്കര നിന്നു കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റിനു പിന്നില്‍ ബുധനാഴ്ച രാത്രി 11.35ന് ഇടിച്ചുകയറുകയായിരുന്നു.
ഇരുബസുകളിലുമുണ്ടായിരുന്ന 45പേര്‍ക്ക് പരിക്കേറ്റു. രണ്ടുപേര്‍ തൃശൂര്‍ മെഡി.കോളേജിലും ഒരാള്‍ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലുണ്ട്. ഇവര്‍ അപകടനില തരണം ചെയ്തു. മറ്റുള്ളരെ ചികിത്സയ്ക്കുശേഷം വിട്ടയച്ചു. ബുധനാഴ്ച വൈകിട്ട് 6.45നാണ് ടൂര്‍ സംഘം സ്‌കൂളില്‍ നിന്ന് പുറപ്പെട്ടത്.
"
https://www.facebook.com/Malayalivartha