കണ്ണീരടക്കാനാവാതെ നിലവിളിച്ച്.... കളിയും ചിരിയുമായി ഊട്ടിയിലേക്ക് വിനോദയാത്ര പുറപ്പെട്ട വിദ്യാര്‍ത്ഥി സംഘത്തിലെ അഞ്ചു വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകന്റെയുമടക്കം ആറുപേര്‍ ചേതനയറ്റ് സ്‌കൂള്‍ മുറ്റത്തേക്ക് മടങ്ങിയെത്തിയപ്പോള്‍ കണ്ടു നിന്നവരുടെ നിയന്ത്രണംവിട്ട് അലമുറയായി.... ആര്‍ക്കും ആ കാഴ്ച കണ്ടു നില്‍ക്കാനായില്ല

കണ്ണീരടക്കാനാവാതെ നിലവിളിച്ച്.... കളിയും ചിരിയുമായി ഊട്ടിയിലേക്ക് വിനോദയാത്ര പുറപ്പെട്ട വിദ്യാര്‍ത്ഥി സംഘത്തിലെ അഞ്ചു വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകന്റെയുമടക്കം ആറുപേര്‍ ചേതനയറ്റ് സ്‌കൂള്‍ മുറ്റത്തേക്ക് മടങ്ങിയെത്തിയപ്പോള്‍ കണ്ടു നിന്നവരുടെ നിയന്ത്രണംവിട്ട് അലമുറയായി.... ആര്‍ക്കും ആ കാഴ്ച കണ്ടു നില്‍ക്കാനായില്ല .
സ്‌കൂള്‍മുറ്റമാകട്ടെ കണ്ണീര്‍ക്കയമായി. വാഹനാപകടത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകന്റെയും മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനു വച്ച എറണാകുളം മുളന്തുരുത്തി വെട്ടിക്കല്‍ മാര്‍ ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂള്‍ മുറ്റത്തെ ആ കാഴ്ച ആരുടെയും ഇടനെഞ്ച് പൊട്ടുന്നതായിരുന്നു.
വളരെയധികം ആഹ്ലാദത്തോടെ സ്‌കൂള്‍ മുറ്റത്തു നിന്ന് യാത്ര പോയപ്പോള്‍ അവരറിഞ്ഞില്ല ഇത് അവസാനത്തെയാത്രയാണെന്ന്. സ്‌കൂളില്‍ നിന്ന് പത്താംക്‌ളാസ്, പ്ലസ്ടു വിദ്യാര്‍ത്ഥികളുമായി വിനോദയാത്ര പുറപ്പെട്ട ടൂറിസ്റ്റ് ബസ് വാളയാര്‍ - വടക്കഞ്ചേരി ദേശീയപാതയില്‍ അഞ്ചുമൂര്‍ത്തി മംഗലം കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപം കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പൊലിഞ്ഞത് ഒന്‍പതുപേരുടെ ജീവനാണ്.
അഞ്ചു വിദ്യാര്‍ത്ഥികളും സ്‌കൂളിലെ കായികാദ്ധ്യാപനും ട്രാന്‍.ബസ് യാത്രക്കാരായ മൂന്നുപേരുമാണ് മരിച്ചത്. കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകളും കാതടപ്പിക്കുന്ന ശബ്ദസംവിധാനങ്ങളുമായി മണിക്കൂറില്‍ 97.2 കി.മീറ്റര്‍ വേഗത്തില്‍ പാഞ്ഞ ടൂറിസ്റ്റ് ബസ് കൊട്ടാരക്കര നിന്നു കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റിനു പിന്നില്‍ ബുധനാഴ്ച രാത്രി 11.35ന് ഇടിച്ചുകയറുകയായിരുന്നു.
ഇരുബസുകളിലുമുണ്ടായിരുന്ന 45പേര്‍ക്ക് പരിക്കേറ്റു. രണ്ടുപേര്‍ തൃശൂര്‍ മെഡി.കോളേജിലും ഒരാള്‍ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലുണ്ട്. ഇവര്‍ അപകടനില തരണം ചെയ്തു.
മറ്റുള്ളരെ ചികിത്സയ്ക്കുശേഷം വിട്ടയച്ചു. ബുധനാഴ്ച വൈകിട്ട് 6.45നാണ് ടൂര്‍ സംഘം സ്‌കൂളില്‍ നിന്ന് പുറപ്പെട്ടത്.സംഭവത്തില്‍ ഹൈക്കോടതി സ്വമേധയ കേസെടുത്തു.
ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നേരിട്ടോ ഓണ്‍ലൈന്‍ മുഖേനയോ ഹാജരാകാന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദ്ദേശിച്ചു.സുരക്ഷാ മാനദണ്ഡങ്ങളും നിര്‍ദ്ദേശങ്ങളും ലംഘിച്ച് ഓടുന്ന ടൂറിസ്റ്ര് ബസുകളടക്കം നിരോധിക്കണമെന്ന് ടൂറിസ്റ്റു ബസുകളെ സംബന്ധിച്ച് നിലവിലുള്ള കേസ് പരഗണിക്കവേ ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് പി.ജി. അജിത്കുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് ഉത്തരവിട്ടു.
പ്ലസ് ടു വിദ്യാര്‍ത്ഥികളായ ഉദയംപേരൂര്‍ വലിയകുളം അഞ്ജനംവീട്ടില്‍ എ.വി. അജിത്തിന്റെ മകള്‍ അഞ്ജന അജിത് (17), ആരക്കുന്നം കാഞ്ഞിരക്കപ്പിള്ളി ചിറ്റേത്ത് വീട്ടില്‍ സി.എം. സന്തോഷിന്റെ മകന്‍ സി.എസ്. ഇമ്മാനുവല്‍ (17), എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികളായ മുളന്തുരുത്തി പൈങ്ങരപ്പിള്ളി പോട്ടയില്‍വീട്ടില്‍ പി.സി. തോമസിന്റെ മകന്‍ ക്രിസ് വിന്റര്‍ബോണ്‍ തോമസ് (15), മുളന്തുരുത്തി പൈങ്ങാരപ്പിള്ളി രശ്മിനിലയത്തില്‍ രാജേഷ് ഡി. നായരുടെ മകള്‍ ദിയ രാജേഷ് (15), തിരുവാണിയൂര്‍ വണ്ടിപ്പേട്ട ചെമ്മനാട് വെമ്പ്‌ളിമറ്റത്തില്‍ ജോസ് ജോസഫിന്റെ മകള്‍ എല്‍ന ജോസ് (15), കായിക അദ്ധ്യാപകന്‍ മുളന്തുരുത്തി ഇഞ്ചിമല വട്ടത്തറയില്‍ പരേതനായ കുട്ടപ്പന്റെ മകന്‍ വി.കെ. വിഷ്ണു (33), കെ.എസ്.ആര്‍.ടി.സി യാത്രക്കാരായ ഐ.ടി.ഐ വിദ്യാര്‍ത്ഥി കൊല്ലം ഓടനാവട്ടം വെളിയം വൈദ്യന്‍ കുന്നില്‍ ശാന്തി മന്ദിരത്തില്‍ അനൂപ് (22), പാരലല്‍ കോളേജ് അദ്ധ്യാപകനും പിഎച്ച്.ഡി വിദ്യാര്‍ത്ഥിയുമായ കൊല്ലം പുനലൂര്‍ മണിയാര്‍ എരിച്ചിക്കല്‍ കോട്ടാത്തല വീട്ടില്‍ ദീപു (അപ്പൂസ്, 27), ബാസ്‌കറ്റ് ബാള്‍ താരം തൃശൂര്‍ നടത്തറ സ്വദേശി രോഹിത് (24) എന്നിവരാണ് മരിച്ചത്.
മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലുമായി പോസ്റ്റ്മോര്‍ട്ടം നടത്തി. അതേസമയം ഡ്രൈവര്‍ക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കും അശ്രദ്ധയിലും അമിത വേഗതയിലും വാഹനം ഓടിച്ചതിനും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി വടക്കഞ്ചേരി പൊലീസ് കേസെടുത്തു.
"
https://www.facebook.com/Malayalivartha


























