കൊച്ചിയില്‍ സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ച് ഇരുപത്തിരണ്ടുകാരന് ദാരുണാന്ത്യം

കൊച്ചിയില്‍ സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ച് ഇരുപത്തിരണ്ടുകാരന് ദാരുണാന്ത്യം.. ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷനിലെ എസ് ഐ ബിനുവിന്റെ മകന്‍ മുളന്തുരുത്തി വേഴപ്പറമ്പ് ഐശ്വര്യ ഭവനില്‍ അന്‍വിന്‍ (22) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 7.40ന് വൈക്കം റോഡില്‍ പുതിയകാവിനടുത്ത് ചൂരക്കാടുവെച്ചായിരുന്നു അപകടം ഉണ്ടായത്. എറണാകുളത്തെ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചീഫ് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥിയാണ് അന്‍വിന്‍.
ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കുള്ള യാത്രയ്ക്കിടെ അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് സ്‌കൂട്ടറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സമീപത്തെ വൈദ്യൂതി പോസ്റ്റിലേക്ക് തെറിച്ചുവീണു. ഗുരുതര പരിക്കേറ്റ അന്‍വിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
"
https://www.facebook.com/Malayalivartha


























