നവജാത ശിശുവിനെ കൊലപ്പെടുത്തി മറവു ചെയ്ത കേസ്... നെടുമങ്ങാട് സ്വദേശിനി ചിത്തിരക്ക് മേല്‍ കുറ്റം ചുമത്താനുത്തരവ്, കുറ്റം ചുമത്തലിന് ഡിസംബര്‍ 21 ന് പ്രതി ഹാജരാകണം, വിചാരണ കോടതിയായ തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതിയുടേതാണുത്തരവ്

നവജാത ശിശുവിനെ കൊലപ്പെടുത്തി മറവു ചെയ്ത കേസില്‍ കുഞ്ഞിന്റെ മാതാവായ നെടുമങ്ങാട് സ്വദേശിനി ചിത്തിരക്ക് മേല്‍ കുറ്റം ചുമത്താന്‍ തലസ്ഥാനത്തെ വിചാരണക്കോടതി ഉത്തരവിട്ടു. കുറ്റം ചുമത്തലിന് ഡിസംബര്‍ 21 ന് പ്രതി ഹാജരാകാന്‍ തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ. സനില്‍കുമാര്‍ ഉത്തരവിട്ടു.
കേസിലെ ഏക പ്രതി നെടുമങ്ങാട് പനവൂര്‍ വില്ലേജില്‍ മാങ്കുഴി തോട്ടിന്‍കര വീട്ടില്‍ ബീന മകള്‍ ചിത്തിര (28) യാണ് ഹാജരാകേണ്ടത്. പോലീസ് കുറ്റപത്രവും കേസ് റെക്കോര്‍ഡുകളും പരിശോധിച്ച് കോടതി നേരിട്ടു തയ്യാറാക്കുന്ന കോടതി കുറ്റപത്രമാണ് പ്രതിയെ വായിച്ചു കേള്‍പ്പിച്ച് കുറ്റം ചുമത്തുന്നത്. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 228 പ്രകാരമാണ് സെഷന്‍സ് കേസില്‍ വിചാരണക്ക് മുന്നോടിയായി പ്രതിക്കു മേല്‍ കോടതി കുറ്റം ചുമത്തുന്നത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302 (കൊലപാതകം) , 201(തെളിവ് നശിപ്പിക്കല്‍) , ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ 75 (കുഞ്ഞിനെ സംരക്ഷിക്കാന്‍ നിയമപരമായും ധാര്‍മ്മികമായും സാദ്ധ്യതപ്പെട്ട അമ്മയായ പ്രതി ആയതിന് വിരുദ്ധമായി പ്രവര്‍ത്തിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ക്കാണ് കോടതി പ്രതിക്കെതിരെ സെഷന്‍സ് കേസെടുത്തത്.
2020 നവംബര്‍ 29 നാണ് മനസ്സാക്ഷിയെ മരവിപ്പിക്കുന്ന അരുംകൊല നടന്നത്. പ്രതി മറ്റാരില്‍ നിന്നോ അവിഹിതമായി ഗര്‍ഭം ധരിച്ച വിവരം നാട്ടുകാരില്‍ നിന്നും വീട്ടുകാരില്‍ നിന്നും രഹസ്യ കാമുകനില്‍ നിന്നും കളവ് പറഞ്ഞ് മറച്ച് വെച്ച് ഒരുമിച്ച് ജീവിക്കാന്‍ അവിഹിതത്തിലൂടെ പൂര്‍ണ്ണ ഗര്‍ഭിണിയായ പ്രതി പ്രസവിക്കുന്നതിനായി ഗരുഡക്കൊടി എന്ന ചെടിയുടെ വേരും ഇളം പപ്പക്കയും ചേര്‍ത്തരച്ച് നാട്ടുമരുന്ന് തയ്യാറാക്കി രാവിലെ കഴിച്ചതിനെ തുടര്‍ന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് വീട്ടിനുള്ളില്‍ പരമ്പില്‍ കിടന്ന് പര സഹായമില്ലാതെ പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഒരാണ്‍ കുഞ്ഞിനെപ്രസവിച്ച ശേഷം കുഞ്ഞിന്റെ മുഖം കൈ കൊണ്ടമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം സാരിയിലും ബെഡ്ഷീറ്റുകളിലുമായി പൊതിഞ്ഞ് ആരുമറിയാതെ പിറ്റേന്ന് രാവിലെ വീട്ട് കോമ്പൗണ്ടില്‍ കിണറിന് സമീപം മണ്‍വെട്ടി ഉപയോഗിച്ച് ആഴത്തില്‍ സ്വയം കുഴി കുത്തി മൃതശരീരം മറവ് ചെയ്ത് തെളിവുകള്‍ നശിപ്പിച്ചും കുഞ്ഞിനെ സംരക്ഷിക്കാന്‍ നിയമപരമായും ധാര്‍മ്മികമായും ബാദ്ധ്യതപ്പെട്ട അമ്മയായ പ്രതി ആയതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നുമാണ് കേസ്.
https://www.facebook.com/Malayalivartha


























