വീടിന് അടുത്തുള്ള കടയില്‍ നിന്നും നൂറ് രൂപ വാങ്ങി ഫാസ്റ്റ് ബസിൽ കയറി കെ.എസ്.ആര്‍.ടി.സി സൂപ്പർഫാസ്റ്റ് ബസിൽ കയറി തിരുവനന്തപുരം ഭാഗത്തേക്ക് പോയി...ഒരു ബാഗും അതിൽ മൂന്ന് ജോഡി വസ്ത്രങ്ങളും കൈവശം.. പോത്തന്‍കോടുനിന്ന് ഒരാഴ്ച മുന്നേ കാണാതായ പെണ്‍കുട്ടിയെ കുറിച്ച് ഇപ്പോഴും വിവരങ്ങൾ ഇല്ല...

ഈ കഴിഞ്ഞ മുപ്പതാം തീയതിയാണ് പത്തൊന്‍പത് വയസുകാരിയായ സുആദയെ കാണാതായത്.ജാസ്മിൻ സജൂൻ ദമ്പതികളുടെ മകളും തിരുവനന്തപുരം എംജി കോളേജിലെ ഒന്നാം വര്‍ഷ ഫിസിക്സ് വിദ്യാര്‍ഥിനിയുമായ സുആദ.കഴിഞ്ഞ വെള്ളിയാഴ്ചയാണ് സുആദ വീട്ടില്‍ നിന്ന് ഇറങ്ങിയത്. കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കാന്‍ പോയതെന്നാണ് വീട്ടുകാർ ആദ്യം കരുതിയത്.പക്ഷെ വൈകിട്ട് നാലരയ്ക്ക് വീട്ടില്‍ നിന്നിറങ്ങിയ സുആദ ട്യൂഷന്‍ സമയം കഴിഞ്ഞ് നേരം വൈകിയിട്ടും വീട്ടില്‍ എത്താതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ അന്വേഷണം നടത്തിയത്.
ബന്ധുക്കളും പൊലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കന്യാകുളങ്ങരയിലെ ഒരു കടയിലെ സിസിടിവി ദൃശ്യത്തിൽ നിന്നും സുആദ റോഡ് മുറിച്ചു കടക്കുന്നതും, കെ.എസ്.ആര്‍.ടി.സി സൂപ്പർഫാസ്റ്റ് ബസിൽ കയറി തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്നതും വ്യക്തമാണ്.വീടിന് അടുത്തുള്ള ഒരു കടയില്‍ നിന്ന് സുആദ നൂറ് രൂപ വാങ്ങിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഒരു ബാഗും അതിൽ മൂന്ന് ജോഡി വസ്ത്രങ്ങളും സുആദയുടെ കൈവശമുണ്ട്
ഫോണ്‍ പരിശോധിച്ചെങ്കിലും കാര്യമായ സൂചനകളൊന്നും ലഭിച്ചില്ല. സുഹൃത്തുക്കളെ വിളിച്ച് അന്വേഷിച്ചെങ്കിലും അന്വേഷണത്തില്‍ യാതൊരു പുരോഗതിയുമില്ല . .
https://www.facebook.com/Malayalivartha


























