ബസിന് പിഴ..... തലശ്ശേരിയില്‍ വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാതെ മഴയത്ത് നിര്‍ത്തിയ സംഭവത്തില്‍ ബസിന് പിഴയിട്ട് ആര്‍ ടി ഒ.... ബസ് കസ്റ്റഡിയിലെടുത്ത് തലശ്ശേരി പോലീസ്

ബസിന് പിഴ..... തലശ്ശേരിയില്‍ വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാതെ മഴയത്ത് നിര്‍ത്തിയ സംഭവത്തില്‍ ബസിന് പിഴയിട്ട് ആര്‍ ടി ഒ.... ബസ് കസ്റ്റഡിയിലെടുത്ത് തലശ്ശേരി പോലീസ്.
സിഗ്മ എന്ന പ്രൈവറ്റ് ബസിനെതിരെയാണ് നടപടിയെടുത്തത്. പതിനായിരം രൂപയാണ് തലശ്ശേരി ആര്‍ ടി ഒ പിഴയിട്ടത്. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ബസ്, ഇന്നലെ രാവിലെ ഒമ്പത് മണിയോടെ തലശേരി ബസ് സ്റ്റാന്‍ഡിലെത്തിയപ്പോഴായിരുന്നു സംഭവം ഉണ്ടായത്.
നല്ല മഴയായിരുന്നിട്ടും, മറ്റ് യാത്രക്കാരെല്ലാം കയറിയതിന് ശേഷം ബസ് പുറപ്പെടാനായി നോക്കുമ്പോള്‍ മാത്രമാണ് വിദ്യാര്‍ത്ഥികളെ വാഹനത്തില്‍ കയറാനായി അനുവദിച്ചത്.
ജീവനക്കാരുടെ അനുമതിക്കായി ബസിന്റെ ഡോറിന് സമീപത്തായി മഴ നനഞ്ഞുകൊണ്ട് കാത്തുനില്‍ക്കുന്ന വിദ്യാര്‍ത്ഥികളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
https://www.facebook.com/Malayalivartha
























