Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രത്യേക പൊലീസ് യൂണിറ്റായ 'സിങ്കപ്പെൺ' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്


പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം


  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 3160 രൂപയുടെ കുറവ്


ചക്രവാതച്ചുഴിയുടെ സ്വാധീനം... സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത... . ഇന്നും നാളെയും അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത


സന്താനഭാഗ്യ വാർത്തയും കോടതി കാര്യങ്ങളിൽ വൻ വിജയവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

വിഴിഞ്ഞം സമര പന്തൽ പൊളിച്ച് മാറ്റണമെന്ന് സമരക്കാരോട് നിർദേശിച്ച് ഹൈക്കോടതി; കോടതിവിധി പരിശോധിച്ച ശേഷം നടപടിയെന്ന് സമരക്കാർ; പന്തൽ പൊളിച്ച് മാറ്റണമെന്ന് സമരക്കാർക്ക് നേരത്തെ നിർദേശം കൊടുത്തിരുന്നുവെന്ന് സർക്കാർ കോടതിയിൽ; അദാനി നൽകിയ കോടതിയലക്ഷ്യ കേസ് പരിഗണിച്ച് ഹൈക്കോടതി

07 OCTOBER 2022 01:41 PM IST
മലയാളി വാര്‍ത്ത

More Stories...

ഭർത്താവുമായുണ്ടായ കലഹ കലി തീർത്തത് കുട്ടിയോട്; മീൻ കാണിച്ചുതരാമെന്നു പറഞ്ഞ് കിണറിനടുത്ത് കൊണ്ടുപോയി ഒൻപതുകാരിയെ തള്ളിയിട്ട് അമ്മ; കണ്ടു നിന്ന അയൽവാസി കൂടെ ചാടി; പിന്നാലെ സംഭവിച്ചത്...!!!!

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; ആക്രമണം പൊലീസുകാർ തടഞ്ഞില്ലെന്നും ലാത്തിച്ചാർജ് നടത്തിയില്ലെന്നും വിമർശനം; ഓഫീസിലേക്ക് വിളിച്ചുവരുത്തി ശാസിച്ചത് പൊലീസ് കമ്മീഷണർ

സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണ ടിയോട് ചോദിക്കാനുള്ള ദ്യാവലി തയ്യാർ; 2.78 കോടി വിനിയോഗിച്ചതെങ്ങനെയെന്ന് വ്യക്തത വരുത്തും

വയനാട്ടില്‍ സമ്പര്‍ക്കത്തിലൂടെ ഷിഗെല്ല വ്യാപിക്കുന്നതായി സംശയമെന്ന് മന്ത്രി

വീണ ടി മാസപ്പടി കേസില്‍ അറസ്റ്റിലേക്ക്; കാര്യങ്ങളുടെ പോക്ക് കേരള രാഷ്ട്രീയം കണ്ട ഏറ്റവും നാണം കെട്ട സംഭവവികാസങ്ങളിലേക്ക്

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിച്ചിരുന്നു. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ ഹൈക്കോടതി നിർണ്ണായകമായ തീരുമാനം എടുത്തിരിക്കുകയാണ്. വിഴിഞ്ഞം സമര പന്തൽ എത്രയും പെട്ടെന്ന് പൊളിച്ച് മാറ്റണമെന്നാണ് ഹൈക്കോടതി സമരക്കാർക്ക് നിർദേശം നൽകിയിരിക്കുന്നത്. അദാനി നൽകിയ കോടതിയലക്ഷ്യ കേസിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചു ഇപ്പോൾ ഉത്തരവ് പുറപ്പെടുവച്ചിരിക്കുന്നത്.

പന്തൽ പൊളിച്ച് മാറ്റണമെന്ന് സമരക്കാർക്ക് നേരത്തെ നിർദേശം കൊടുത്തിരുന്നുവെന്ന് സർക്കാർ കോടതിയെ അറിയിച്ചു. എന്തായാലും മാസങ്ങളായി തുടർന്ന് വരുന്ന സമരപ്പന്തൽ പൊളിക്കണമെന്നാണ് ഹൈക്കോടതി നൽകിയിരിക്കുന്ന നിർദേശം. എന്നാൽ കോടതിവിധി പരിശോധിക്കട്ടെ എന്നാണ് ഈ ഒരു വിഷയത്തിൽ സമരക്കാർ പ്രതികരിച്ചിരിക്കുന്നത്. അതാണ് ഈ ഗ്രൂപ്പാണ് പൊതുവഴി കൈയേറിയത് എന്നും സമരക്കാർ പൊതുവഴി കയ്യേറിയിട്ടില്ല എന്നും അവർ പറയുന്നു. വിധി പരിശോധിച്ച ശേഷം കൂടുതൽ പ്രതികരിക്കാം എന്നും ഫാദർ യൂജിൻ പെരേര പറഞ്ഞു.

വിഴിഞ്ഞത്തെ തീരെ സോഷ്യൽ പഠിക്കാൻ വിദഗ്ധസമിതിയെ നിർദ്ദേശിച്ചിരിക്കുകയാണ് ഹൈക്കോടതി. എംഡി കുടാലെ അധ്യക്ഷനായ സമിതിയിൽ നാൽ അംഗങ്ങൾ ഉണ്ട്. വിഴിഞ്ഞം സമരസമിതി അംഗങ്ങൾ സംഘത്തിൽ ഇല്ല എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയും നല്‍കിയ ഹര്‍ജികളുള്‍പ്പെടെയാണ് കോടതി ഇന്ന് പരിഗണിച്ചത്.

തുറമുഖ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി പോലീസ് സുരക്ഷ ഒരുക്കണമെന്ന ഇടക്കാല ഉത്തരവ് നടപ്പിലാക്കിയില്ലെന്നാരോപണവും ഹര്‍ജികളിൽ ഉണ്ട് . ഇടക്കാല ഉത്തരവ് നടപ്പിലാക്കിയത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി കോടതി കഴിഞ്ഞ ദിവസം സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ടായിരുന്നു.. അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ്,ഹോവെ എന്‍ജിനീയറിംഗ് പ്രൊജക്ടസ് എന്നീ കമ്പനികളാണ് ഹര്‍ജി നല്‍കിയത്.

കരാര്‍ പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ബന്ധപ്പെട്ടവര്‍ക്ക് പോലീസ് സംരക്ഷണം നല്‍കാനായി ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇത് നടപ്പായില്ല.പദ്ധതിക്ക് തടസ്സമുണ്ടാക്കാതെയും പദ്ധതി മേഖലയിലേക്കു അതിക്രമിച്ചു കടക്കാന്‍ അനുവദിക്കാതെയും പ്രതിഷേധം സമാധാനപരമായി തുടരാമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.

എന്നാല്‍ ഈ ഉത്തരവ് സര്‍ക്കാരും പോലീസും പാലിച്ചില്ലെന്നാരോപിച്ചാണ് അദാനി കോടതി അലക്ഷ്യ ഹര്‍ജി നല്‍കിയത്. ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയും സമരം നയിക്കുന്ന വൈദികര്‍ക്കെതിരെയും നടപടി വേണമെന്നും ഹര്‍ജിയിൽ ആവശ്യപെട്ടിരുന്നു. ഹൈക്കോടതി വിധി സര്‍ക്കാര്‍ നടപ്പാക്കിയില്ലെന്നും തുറമുഖ നിര്‍മാണം സ്തംഭിച്ചിരിക്കുകയാണെന്നും അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ അറിയിച്ചു.

സുരക്ഷാ മേഖലയില്‍ ആയിരത്തിലധികം പ്രതിഷേധക്കാര്‍ തമ്പടിച്ചിരിക്കുകയാണ്. വിഴിഞ്ഞം തുറമുഖ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചെന്ന് അദാനി ഗ്രൂപ്പ് പറഞ്ഞു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സുരക്ഷയൊരുക്കാതെ ഇതുമായി മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും ഹൈക്കോടതിയില്‍ അറിയിച്ചു. തുറമുഖ നിർമാണത്തിനെതിരെ ലത്തീൻ സഭ വൻ പ്രതിഷേധം നടത്തുന്നതിനിടെയാണ് അദാനി ഗ്രൂപ്പ് കോടതിയെ സമീപിച്ചത്.

തുറമുഖ നിര്‍മാണത്തിനായി സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയും ചേര്‍ന്ന് നേരത്തെ കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ഈ ഉത്തരവ് പാലിക്കാന്‍ തയാറായില്ല. സമരക്കാര്‍ ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്രമിച്ചു. തുറമുഖത്തേക്ക് വന്ന വാഹനങ്ങള്‍ തടയുകയും ചെയ്തിരുന്നു.

ബാരിക്കേഡ് മറികടന്ന് അക്രമാസക്തരായ സമരക്കാര്‍ അകത്തുക കയറി. പൊലീസ് ഇവരെ തടഞ്ഞു. ഇതേ തുടര്‍ന്ന് സമരക്കാരും പൊലീസുമായി ഉന്തും തള്ളുമുണ്ടായി.നേരത്തെ ഈ വിഷയത്തിൽ ഹൈക്കോടതി അറിയിച്ചത് പൊലീസിന് സംരക്ഷണം നല്‍കാനായില്ലെങ്കില്‍ കേന്ദ്ര സേനയുടെ സഹായം തേടാമെന്നായിരുന്നു.

പദ്ധതി തടസ്സപ്പെടുത്താൻ പ്രതിഷേധക്കാർക്ക് അവകാശമില്ലെന്നും തുറമുഖ നിർമാണത്തിന് മതിയായ സുരക്ഷയൊരുക്കണമെന്നും സിംഗിൾ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. പൊലീസ് സുരക്ഷയൊരുക്കാൻ സർക്കാറിന് കഴിയില്ലെങ്കിൽ കേന്ദ്ര സേനയെ വിളിക്കണമെന്നും നിർദ്ദേശം നൽകിയിരുന്നു. പക്ഷേ കേരള സർക്കാരാണ് ഇതിനെ എതിർക്കുകയുണ്ടായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭർത്താവുമായുണ്ടായ കലഹ കലി തീർത്തത് കുട്ടിയോട്; മീൻ കാണിച്ചുതരാമെന്നു പറഞ്ഞ് കിണറിനടുത്ത് കൊണ്ടുപോയി ഒൻപതുകാരിയെ തള്ളിയിട്ട് അമ്മ; കണ്ടു നിന്ന അയൽവാസി കൂടെ ചാടി; പിന്നാലെ സംഭവിച്ചത്...!!!!  (11 minutes ago)

തടവുകാരുടെ ന്യായമായ പരോളുകള്‍ നിഷേധിക്കില്ല; പക്ഷേ രാഷ്ട്രീയ കാരണങ്ങളാല്‍ തടവുകാര്‍ക്ക് അനാവശ്യമായ പരോളുകള്‍ കിട്ടുന്നത് നീട്ടിക്കൊണ്ടുപോകില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (15 minutes ago)

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; ആക്രമണം പൊലീസുകാർ തടഞ്ഞില്ലെന്നും ലാത്തിച്ചാർജ് നടത്തിയില്ലെന്നും വിമർശനം; ഓഫീസിലേക്ക് വിളിച്ചുവരുത്തി ശാസിച്ചത് പൊലീസ് കമ്മീഷണർ  (30 minutes ago)

സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണ ടിയോട് ചോദിക്കാനുള്ള ദ്യാവലി തയ്യാർ; 2.78 കോടി വിനിയോഗിച്ചതെങ്ങനെയെന്ന് വ്യക്തത വരുത്തും  (42 minutes ago)

വയനാട്ടില്‍ സമ്പര്‍ക്കത്തിലൂടെ ഷിഗെല്ല വ്യാപിക്കുന്നതായി സംശയമെന്ന് മന്ത്രി  (58 minutes ago)

പി.എം.ആർഷോയ്ക്ക് അനർഹമായി പിജി ക്ലാസിലേക്കു പ്രവേശനം; മഹാരാജാസ് കോളജ് മുൻ പ്രിൻസിപ്പൽ ഡോ.വി.എസ്.ജോയിക്കെതിരെയുള്ള നടപടിയിൽ പ്രതിഷേധം; താക്കീത് മാത്രം നൽകി നടപടി  (1 hour ago)

പരീക്ഷയ്ക്ക് പോയ യുവതിയെ വഴിയില്‍ ഇറക്കിവിട്ട സംഭവം  (1 hour ago)

വീണ ടി മാസപ്പടി കേസില്‍ അറസ്റ്റിലേക്ക്; കാര്യങ്ങളുടെ പോക്ക് കേരള രാഷ്ട്രീയം കണ്ട ഏറ്റവും നാണം കെട്ട സംഭവവികാസങ്ങളിലേക്ക്  (1 hour ago)

പോലീസുദ്യോഗസ്ഥൻ നിരപരാധികളായ മനുഷ്യരെ പ്രതികാരമനോഭാവത്താൽ കള്ളക്കേസ് ചുമത്തി ഹാജരാക്കുമ്പോൾ അവിടെ കോടതിയെ കബളിപ്പിച്ച് നീതിപീഠത്തെ കരിവാരിത്തേക്കുന്നത് ആ പോലീസുകാരനാണ്; ഒരു പോലീസുകാരനാൽ ജീവിതം തലകീഴായ  (1 hour ago)

പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം  (3 hours ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രത്യേക പൊലീസ് യൂണിറ്റായ 'സിങ്കപ്പെൺ' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്  (5 hours ago)

നിന്റെയൊക്കെ ലാത്തി എവിടായിരുന്നു തറയിലടിച്ച് കമ്മീഷണര്‍..!വെള്ളിയാഴ്ചത്തേക്കുള്ള ഇഷ്ടിക എത്തി? വീണ കൊച്ചിയിൽ എത്തില്ല  (5 hours ago)

ഓഹരി വിപണിയില്‍ മുന്നേറ്റം....ബിഎസ്ഇ സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി, നിഫ്റ്റി 23,400ലേക്ക്  (5 hours ago)

ആഭ്യന്തര മാർക്കറ്റിൽ റബറിന് റെക്കോഡ് വില...  (5 hours ago)

റെയിൽവേ ഗേറ്റ് തലയിൽ പതിച്ചെങ്കിലും ഹെൽമറ്റ് ധരിച്ചതിനാൽ സ്കൂട്ടർ യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (5 hours ago)

Malayali Vartha Recommends