ശശിതരൂര്‍ ആഞ്ഞടിക്കുന്നു... ബിജെപിയ്ക്ക് വലിയ സ്വാധീനമുള്ള ഗുജറാത്തില്‍ രമേശ് ചെന്നിത്തല എന്തിന് പോയി വോട്ട് പിടിച്ചു; ചെന്നിത്തല ഗുജറാത്തില്‍ വട്ടം ചുറ്റുമ്പോള്‍ വിവാദം കേരളത്തില്‍; ഖാര്‍ഗെക്ക് ഗുജറാത്ത് പിസിസിയുടെ പരസ്യ പിന്തുണ; പരാതിയുമായി ശശി തരൂര്‍ വിഭാഗം

നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും തട്ടകമാണ് ഗുജറാത്ത്. ബിജെപിയ്ക്കും ആര്‍എസ്എസിനും വലിയ സ്വാധീനമുള്ള സ്ഥലം. ശശി തരൂരിനെ തോല്‍പ്പിക്കാന്‍ ചെന്നിത്തല എന്തിന് ഗുജറാത്തില്‍ പോയി എന്ന ചോദ്യമാണ് ഉയരുന്നത്.
ചെന്നിത്തല തന്നെയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കാര്യങ്ങള്‍ വിവരിക്കുന്നത്.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഏറ്റവും പരിചയസമ്പന്നനും തലമുതിര്‍ന്ന നേതാവുമായ ശ്രീ. മല്ലികാര്‍ജുന്‍ ഖാര്‌ഗെജിയെ ഗുജറാത്തിലേക്ക് സ്വീകരിച്ചു. ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ അദ്ദേഹവുമൊത്ത് പ്രചാരണത്തിനിറങ്ങും. വലിയ പ്രതീക്ഷ ആണ് ഈ തെരഞ്ഞെടുപ്പ് പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും നല്‍കിയിരിക്കുന്നത്. ശ്രീ. രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര നയിക്കുന്ന ഈ വേളയില്‍ ജനങ്ങളും സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരും ആഗ്രഹിക്കുന്നത്‌പോലെ നമ്മുടെ പാര്‍ട്ടി തിരിച്ചുവരും എന്ന് നമുക്ക് പ്രത്യാശിക്കാം എന്നാണ് ചെന്നിത്തല പറയുന്നത്.
അത്സമയം കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞടുപ്പ് രംഗം ചൂടുപിടിക്കുകയാണ്. പരസ്യ പ്രചരണം സംബന്ധിച്ച് മാര്‍ഗരേഖ നിലനില്‍ക്കെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് ഗുജറാത്ത് പിസിസി പരസ്യമായി പിന്തുണ പ്രകടിപ്പിച്ചു. മഹാരാഷ്ട്രയിലും വമ്പന്‍ വരവേല്‍പാണ് ഖാര്‍ഗെയ്ക്ക് ഒരുക്കിയത്.
പിസിസി അധ്യക്ഷന്‍മാരടക്കം മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പരസ്യ പിന്തുണ പ്രഖ്യാപിക്കുന്നതിനെതിരെ ശശി തരൂര്‍ വിഭാഗം ഹൈക്കമാന്‍ഡിന് രേഖാമൂലം പരാതി നല്‍കി. ഗുജറാത്തില്‍ വോട്ട് തേടിയെത്തിയ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് വിമാനത്താവളം മുതല്‍ പിസിസി അധ്യക്ഷന്റെ നേതൃത്വത്തില്‍ വമ്പന്‍ വരവേല്‍പ്പാണ് ഒരുക്കിയത്. സംസ്ഥാന അധ്യക്ഷന്‍ ജഗദീഷ് ഠാക്കൂര്‍, പ്രതിപക്ഷ നേതാവ് സുഖ്‌റാം രത്, ഗുജറാത്ത് തെരഞ്ഞെടുപ്പിനുള്ള സ്‌ക്രീനിംഗ് കമ്മറ്റി ചെയര്‍മാന്‍ രമേശ് ചെന്നിത്തല, സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി രഘു ശര്‍മ്മ, പിന്നെ ജിഗ്‌നേഷ് മേവാനി അടക്കം ഒരു കൂട്ടം എംഎല്‍എമാര്‍ വിമാനത്താവളത്തിലെത്തി.
രാവിലെ സബര്‍മതി ആശ്രമം സന്ദര്‍ശിക്കാന്‍ ഖാര്‍ഗെ എത്തിയപ്പോഴും പിസിസി ആസ്ഥാനത്ത് വോട്ട് തേടിയെത്തിയപ്പോഴും നേതാക്കള്‍ ഒപ്പമുണ്ടായിരുന്നു. വൈകീട്ട് മുംബൈയിലെത്തിയപ്പോഴും സ്ഥിതി വ്യതസ്തമല്ല. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി എച്ച് കെ പാട്ടീലാണ് വിമാനത്താവളത്തില്‍ സ്വീകരിച്ചത്. മഹാരാഷ്ട്രയിലെ നേതാക്കള്‍ക്ക് പുറമെ ഗോവ പിസിസി പ്രസിഡന്റെ അമിത് പാത്കറും ശേഷിക്കുന്ന എംഎല്‍എമാരും മുംബൈയിലെ പാര്‍ട്ടി ആസ്ഥാനത്തേക്ക് എത്തിയിരുന്നു.
ഔദ്യോഗിക സ്ഥാനാര്‍ഥിയില്ലെന്ന് ഹൈക്കമാന്‍ഡ് ആവര്‍ത്തിക്കുമ്പോഴാണ് ഖാര്‍ഗെയുടെ പ്രചാരണത്തിന് പിസിസി അധ്യക്ഷനും സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയുമെല്ലാമെത്തുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി തരൂരിനെ അനുകൂലിക്കുന്ന നേതാക്കള്‍ തെരഞ്ഞെടുപ്പ് അതോറിറ്റി അധ്യക്ഷന്‍ മദുസൂദന്‍ മിസ്ത്രിയ്ക്ക് പരാതി എഴുതി നല്‍കിയിട്ടുണ്ട് . അതേസമയം തമിഴ്‌നാട്ടിലെ പ്രചാരണ പരിപാടികള്‍ പൂര്‍ത്തിയാക്കി തരൂര്‍ ഇന്ന് ദില്ലിയിലേക്ക് മടങ്ങി.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന തിരുവനന്തപുരം എംപി ശശി തരൂരിന് വമ്പന്‍ സ്വീകരണം ഒരുക്കി തമിഴ്‌നാട്ടിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍. വിമാനത്താവളത്തില്‍ ഉള്‍പ്പെടെ നൂറക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരാണ് തരൂരിനെ സ്വീകരിക്കാന്‍ എത്തിയത്. കഴിഞ്ഞ ദിവസം കേരളത്തില്‍ സംഭവിച്ച പോലെ തന്നെ ശശി തരൂരിനെ സ്വീകരിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ ആരും ഉണ്ടായില്ല. ഊഷ്മളമായ സ്വീകരണമാണ് തമിഴ്‌നാട്ടിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരുക്കിയതെന്ന് ശശി തരൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു. പക്ഷേ, 'നേതാക്കള്‍' ആരും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. പിന്തുണ അറിയിക്കാന്‍ ഡസന്‍ കണക്കിന് സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്തിയതിലെ സന്തോഷവും അദ്ദേഹം പങ്കുവെച്ചു.
"
https://www.facebook.com/Malayalivartha























