ശബരിമലയിലെ സ്വര്‍ണ ഉരുപ്പടികളുടെ ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ട് ഇന്ന് അന്വേഷണ സംഘത്തിന് കൈമാറും

ശബരിമലയിലെ സ്വര്‍ണ ഉരുപ്പടികളുടെ ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ട് ഇന്ന് അന്വേഷണ സംഘത്തിന് കൈമാറും. ഇന്നലെയാണ് വിഎസ്എസ്‌സിയില്‍ നിന്നും ശാസ്ത്രീയ പരിശോധനാഫലം സീല്‍ വെച്ച കവറില്‍ കൊല്ലം വിജിലന്‍സ് കോടതിയില്‍ നല്‍കിയത്.
ആ റിപ്പോര്‍ട്ടാണ് ഇന്ന് കോടതി എസ്‌ഐടിക്ക് കൈമാറുന്നത്. ഈ റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച ശേഷമായിരിക്കും തുടര്‍നടപടികള്‍ കൈക്കൊള്ളും. അന്വേഷണത്തിന്റെ ഗതി തന്നെ നിര്‍ണ്ണയിക്കുന്ന റിപ്പോര്‍ട്ടാണ് വിഎസ്എസ്‌സി കൈമാറിയിട്ടുള്ളത്.
സ്വര്‍ണ്ണപാളികള്‍ മാറ്റിയോ, ശബരിമലയില്‍ ഇപ്പോഴുള്ളത് പഴയപാളികളാണോ അതോ പുതിയ പാളികളാണോ, പാളികളിലെ സ്വര്‍ണ്ണത്തിന്റെ അളവ് തുടങ്ങിയവ നിര്‍ണ്ണയിക്കുന്ന പരിശോധനയാണ് നിലവില്‍ നടത്തിയിട്ടുള്ളത്.
"https://www.facebook.com/Malayalivartha























