വ്യാജിവാഹനത്തില്‍ വ്യാജന്‍മാര്‍ കുടുങ്ങും... വാജിവാഹനവും കേരളത്തിന് പുറത്തുകൊണ്ടുപോയോ എന്ന സംശയം ബലപ്പെടുന്നു, ശബരിമല തട്ടിപ്പില്‍ അന്വേഷണം കോൺഗ്രസിലേക്കും

ശബരിമലയുടെ പേരില്‍ നടന്ന തട്ടിപ്പുകള്‍ ഒന്നൊന്നായി പുറത്താവുകയാണ്. 2017 ൽ തന്ത്രിക്കു കൈമാറിയ വാജിവാഹനത്തിനു പിന്നാലെയും അന്വേഷണവുമായി എസ്ഐടി. സ്വർണപ്പാളി കൊണ്ടുപോയി ആന്ധ്രയിലും കർണാടകയിലും ക്ഷേത്രങ്ങളിലും വ്യവസായികളുടെ വീട്ടിലും പ്രദർശിപ്പിച്ചതു പോലെ വാജിവാഹനവും ഹൈദരാബാദിൽ എത്തിച്ചിരുന്നുവെന്ന വിവരമാണ് സ്വർണക്കൊള്ളക്കേസ് അന്വേഷിക്കുന്ന എസ്ഐടിക്കു ലഭിച്ചത്.
കാനം, എൻ.ഇ.ബലറാം സ്മാരകങ്ങൾ; സിപിഐ അപേക്ഷകളിൽ തീരുമാനമില്ല
ഇപ്പോഴത്തെ വിവാദം ഉയർന്നതിനു പിന്നാലെയാണ് ഇതു ഹൈദരാബാദിൽനിന്ന് കേരളത്തിലെത്തിച്ചതെന്ന വിവരത്തിലാണ് എസ്ഐടി വ്യക്തത തേടുന്നത്. ഇതിനായി തന്ത്രി രാജീവരെ വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം. പുതിയ കൊടിമരം സ്ഥാപിച്ചതിനു പിന്നാലെ പഴയ കൊടിമരത്തിനു മുകളിലുള്ള വാജിവാഹനം (കുതിര) അന്നത്തെ ദേവസ്വം ബോർഡ് തന്ത്രിക്കു കൈമാറിയിരുന്നു.
വാജിവാഹനം പ്രദർശിപ്പിച്ചു പാരിതോഷികം കൈപ്പറ്റിയിട്ടുണ്ടോയെന്നാണ് അന്വേഷണം. ഇതിനായി ഉണ്ണിക്കൃഷ്ണൻ പോറ്റിയെയും ചോദ്യം ചെയ്യും. വാജിവാഹനം തന്ത്രിക്കു കൈമാറിയത് നിയമാനുസൃതമല്ലെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. ദേവസ്വത്തിന്റെ സ്വത്തായ വാജിവാഹനം ദേവസ്വത്തിന് അവകാശപ്പെട്ടതാണെന്നും സ്ട്രോങ് റൂമിൽ സൂക്ഷിക്കേണ്ടതാണെന്നുമുള്ള മുൻ ദേവസ്വം ബോർഡ് സർക്കുലറുകളാണ് ഇപ്പോൾ പുറത്തുവന്നത്.
വാജിവാഹനവും ഉപയോഗിച്ചു പണമുണ്ടാക്കിയെന്നതിൽ പുതിയ കേസിനും സാധ്യത നോക്കുകയാണ് എസ്ഐടി. വാജിവാഹനം കൈമാറിയ അന്നത്തെ ദേവസ്വം ബോർഡ് അംഗങ്ങളുടെയും മൊഴിയെടുക്കേണ്ടിവരുമെന്ന സൂചനയും എസ്ഐടി നൽകുന്നുണ്ട്.
ശബരിമലയിലെ കൊടിമരം മാറ്റിസ്ഥാപിച്ചതും പഴയ കൊടിമരത്തിലെ വാജിവാഹനം തന്ത്രി വീട്ടിൽ കൊണ്ടുപോയതുമുൾപ്പെടെയുള്ള വിഷയങ്ങൾ പരിശോധിക്കുന്നുണ്ട്. അന്വേഷണം കോൺഗ്രസിലേക്കെത്തുമെന്ന സൂചനയാണ് ഇതു നൽകുന്നത്
ശബരിമലയിലെ കൊടിമരം പുനരുദ്ധാരണത്തിന്‍റെ ഭാഗമായി മാറ്റിയ വാജിവാഹനം തന്ത്രിക്ക് സമർപ്പിച്ചത് ചട്ടവിരുദ്ധമെന്ന് വ്യക്തമാക്കുന്ന ഉത്തരവ് പുറത്തായതോടെ കോൺഗ്രസ് വെട്ടിൽ. കോൺഗ്രസ് നേതൃത്വത്തിലെ ബോർഡ് ഭരണ സമിതിയാണ് വാജിവാഹനം തന്ത്രിക്ക് കൈമാറിയത്. ഇതു വിവാദമായതോടെ കീഴ്വഴക്കമനുസരിച്ചാണ് വാജിവാഹനം കൈമാറിയെന്ന് വിശദീകരിച്ച് അന്നത്തെ ബോർഡ് അംഗവും കോൺഗ്രസ് നേതാവുമായ അജയ് തറയിൽ രംഗത്തെത്തിയിരുന്നു.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ക്ഷേത്രങ്ങളുമായും ബന്ധപ്പെട്ട ഉത്തരവാണിപ്പോൾ പുറത്തുവന്നത്. ശബരിമലയിലെ ഭൗതികവസ്തുക്കള്‍ ദേവസ്വം ബോർഡ് സ്വത്തായി സൂക്ഷിക്കണമെന്നാണ് 2012ലെ ഉത്തരവിൽ പറയുന്നത്. വാജിവാഹനം തന്ത്രിക്ക് കൈമാറാൻ വ്യവസ്ഥയില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ശബരിമലയിലെ കൊടിമരം മാറ്റിസ്ഥാപിച്ചതും പഴയ കൊടിമരത്തിലെ വാജിവാഹനം തന്ത്രി വീട്ടിൽ കൊണ്ടുപോയതുമുൾപ്പെടെയുള്ള വിഷയങ്ങൾ പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. അന്വേഷണം കോൺഗ്രസിലേക്കെത്തുമെന്ന സൂചനയാണ് ഇതു നൽകുന്നത്.
2017ൽ മാറ്റി സ്ഥാപിച്ച കൊടിമരത്തിന്‍റെ വാജിവാഹനമാണ് 2019ൽ തന്ത്രി കണ്ഠരര് രാജീവർക്ക് കൈമാറിയത്. തന്ത്രി അറസ്റ്റിലായതിന് പിന്നാലെ കഴിഞ്ഞയാഴ്ചയാണ് തന്ത്രിയുടെ വീട്ടിൽ നിന്ന് അന്വേഷണ സംഘം വാജിവാഹനം കണ്ടെടുത്തത്.
അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പ്രയാർ ഗോപാലകൃഷ്ണന്‍റെ നേതൃത്വത്തിൽ അജയ് തറയിൽ അംഗമായിട്ടുള്ള ദേവസ്വം ബോർഡായിരുന്നു വാജി വാഹനം സൂക്ഷിക്കേണ്ടിയിരുന്നത്. എന്നാൽ, അത് തന്ത്രി കണ്ഠര് രാജീവർക്ക് കൊടുത്തുവിടുകയായിരുന്നു.
വാജിവാഹനം കൊടുത്തുവിട്ടത് തന്ത്രവിധി പ്രകാരമായിരുന്നെന്ന് പ്രതികരിച്ച അജയ് തറയിൽ ഉത്തരവിനെക്കുറിച്ച് അറിയില്ലെന്നും തന്ത്രിക്ക് കൈമാറിയതിൽ തെറ്റില്ലെന്നുമാണ് വിശദീകരിക്കുന്നത്. എന്നാൽ, നിയമപരിമായ ഉത്തരവ് നിലനിൽക്കുന്നതിനാൽ അന്വേഷണ സംഘത്തിന്‍റെ നീക്കങ്ങൾ അജയ് തറയിലിന് കുരുക്കായേക്കും.
1971ൽ നിർമിച്ച കൊടിമരം ചിതലരിച്ചെന്ന് പറഞ്ഞാണ് 2017ൽ മാറ്റിസ്ഥാപിച്ചത്. തേക്കിൽ തീർത്ത, സ്വർണം പൊതിഞ്ഞ കൊടിമരമാണ് സ്ഥാപിച്ചത്. വാജിവാഹനം തന്ത്രിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയെങ്കിലും പഴയ കൊടിമരത്തിലെ അഷ്ടദിക്‌പാലകരെ കണ്ടെത്താൻ ഇതുവരെ എസ്‌ഐടിക്ക് കഴിഞ്ഞിട്ടില്ല. പഴയ കൊടിമരം മാറ്റാൻ തീരുമാനിച്ച യുഡിഎഫ് സർക്കാരിന്‍റെ കാലത്തെ ഇടപെടലുകളും ഉന്നതബന്ധങ്ങളും എസ്‌ഐടിയുടെ അന്വേഷണത്തിന്‍റെ പരിധിയിൽ വരും.
ശബരിമലയിലെ വാജിവാഹനക്കൈമാറ്റത്തില്‍ തന്ത്രിക്കും മുന്‍ ദേവസ്വം ബോര്‍ഡിനും കുരുക്കായി 2012ലെ ഉത്തരവ്. വാജിവാഹനം തന്ത്രിക്ക് അവകാശപ്പെട്ടതല്ലെന്നാണ് ഉത്തരവ് വ്യക്തമാക്കുന്നത്. ഭൗതികവസ്തുക്കള്‍ ദേവസ്വം സ്വത്തായി സൂക്ഷിക്കണം. ഇവ തന്ത്രിക്ക് കൈമാറാമെന്ന വ്യവസ്ഥ ഉത്തരവിലൂടെ മാറ്റുകയായിരുന്നു.
അതേസമയം, വാജിവാഹനം കൊടുത്തുവിട്ടത് തന്ത്രവിധിപ്രകാരമെന്ന് ബോര്‍ഡ് അംഗമായിരുന്ന അജയ് തറയില്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചു. 2012 ലെ ഉത്തരവിനെപ്പറ്റി അറിയില്ലെന്നും തന്ത്രിക്ക് കൊടുത്തതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വാജിവാഹനം കൊടുത്തുവിട്ടത് അറിയില്ലെന്നായിരുന്നു മുന്‍ ബോര്‍ഡ് അംഗം കെ.രാഘവന്‍റെ പ്രതികരണം. ബോര്‍ഡിന് മുന്നില്‍ ഇക്കാര്യം ഫയലായി വന്നിട്ടില്ലെന്നും കെ.രാഘവന്‍ വ്യക്തമാക്കി.
അതേസമയം, തന്ത്രിമാരെ മാറ്റി പുതിയ തന്ത്രിമാരെ കൊണ്ടുവരാന്‍ ഗൂഢാലോചന നടക്കുന്നുവെന്ന് യോഗക്ഷേമ സഭയുടെ ആരോപണം. പുതിയ തന്ത്രിമാരെക്കൊണ്ടുവരാനാണ് നീക്കമെന്ന് യോഗക്ഷേമ സഭ പ്രസിഡന്റ് പി.എന്‍.ഡി.നമ്പൂതിരി പറഞ്ഞു. വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടതാണ്. ദേവസ്വം ബോര്‍ഡ് തന്നെയാണ് വാജി വാഹനം തന്ത്രിക്ക് നല്‍കിയതും. വാജി വാഹനം മോഷണം പോയെന്ന പരാതി ബോര്‍ഡിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊടിമരം മാറ്റിസ്ഥാപിക്കുമ്പോള്‍ പഴയ കൊടിമരത്തിന് മുകളിലെ വാഹനം ക്ഷേത്രം തന്ത്രിക്ക് അവകാശപ്പെട്ടതെന്നാണ് തന്ത്രസമുച്ചയത്തിന്‍റെ പത്താം അധ്യായത്തില്‍ പറയുന്നതെന്നാണ് മറ്റ് ക്ഷേത്രങ്ങളിലെ തന്ത്രിമാര്‍ പറയുന്നത്. 1971ല്‍ നിര്‍മിച്ച കൊടിമരം മാറ്റി 2017ല്‍ ആണ് ശബരിമലയില്‍ പുതിയ കൊടിമരം സ്ഥാപിക്കുന്നത്. 2017 ഫെബ്രുവരി17ന് ആയിരുന്നു ചടങ്ങുകള്‍. ആ സമയത്ത് ആചാരപ്രകാരം ഔദ്യോഗികമായി വാജി വാഹനം തന്ത്രി കണ്ഠര് രാജീവര്‍ക്ക് കൈമാറിയെന്ന് നിയോഗിച്ച അഭിഭാഷക കമ്മിഷൻ എൻ.ആർ.സി. കുറുപ്പ് വ്യക്തമാക്കിയിരുന്നു. ഈ വാഹനമാണ് ഹൈദരാബാദിലെ വ്യവസായിക്ക് കൈമാറിയതായി ആരോപണം ഉയര്‍ന്നത്. ഇതോടെ വാജിവാഹനം തന്‍റെ വീട്ടിലുണ്ടെന്നും തിരിച്ചെടുക്കണമെന്നും തന്ത്രി ഒക്ടോബര്‍ 17ന് ദേവസ്വം ബോര്‍ഡിന് കത്തു നല്‍കി. പക്ഷേ ദേവസ്വം ബോര്‍ഡ് ഇത് ഏറ്റെടുത്തിരുന്നില്ല. സ്വര്‍ണക്കൊള്ളയില്‍ തന്ത്രി അറസ്റ്റിലായതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘം വാജിവാഹനം തന്ത്രിയുടെ വീട്ടില്‍ നിന്നും ഏറ്റെടുത്തത്.
അതേസമയം ശബരിമല സന്നിധാനത്തെ നെയ് ക്രമക്കേടില്‍ കൂടുതല്‍ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്യുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ.ജയകുമാര്‍. ഗുരുതര വീഴ്ചയാണ് സംഭവിച്ചത്. പിഴവ് പരിഹരിക്കാന്‍ ശ്രമം തുടങ്ങിയെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു. 13,675 പാക്കറ്റ് നെയ്യാണ് കാണാതെയായത്. ഇതേത്തുടര്‍ന്ന് രാവിലെ സന്നിധാനത്ത് വിജിലന്‍സ് പരിശോധന നടത്തി. സന്നിധാനത്തെ ഓഫിസിലും കൗണ്ടറിലുമുള്‍പ്പടെയാണ് പരിശോധന നടത്തിയത്.
ക്രമക്കേടില്‍ ഇന്നലെ വിജിലന്‍സ് കേസെടുത്തിരുന്നു. ഇതിന്‍റെ ചുമതലയിലുണ്ടായിരുന്ന സുനില്‍കുമാര്‍ പോറ്റിയെന്ന ഉദ്യോഗസ്ഥനെ നേരത്തെ ദേവസ്വം ബോര്‍ഡ് സസ്പെന്‍ഡ് ചെയ്തിരുന്നു. ജീവനക്കാരും ശാന്തിക്കാരും ഉള്‍പ്പടെ 33 പേരാണ് കേസിലെ പ്രതികള്‍. നെയ്യ് വിറ്റ പണം ബോര്‍ഡിന്‍റെ അക്കൗണ്ടിലേക്ക് എത്താതിരുന്നതിലാണ് പ്രധാനമായും വീഴ്ച സംഭവിച്ചത്.
ശബരിമലയില്‍ നെയ്യഭിഷേകത്തിന് അവസരം കിട്ടാത്ത അയ്യപ്പന്‍മാരാണ് ആടിയ ശിഷ്ടം നെയ്യ് വാങ്ങുന്നത്. 100 മില്ലീ ലീറ്ററിന് 100 രൂപയെന്ന കണക്കിലാണ് വില്‍ക്കുന്നത്. ഏറ്റുവാങ്ങിയ പാക്കറ്റിന് അനുസൃതമായ തുക ദേവസ്വം അക്കൗണ്ടിലെത്താതിരുന്നതിനെ തുടര്‍ന്ന് ദേവസ്വം വിജിലന്‍സ് പരിശോധിച്ചപ്പോഴാണ് വന്‍ ക്രമക്കേട് തെളിഞ്ഞത്.
ക്രമക്കേട് തെളിഞ്ഞതിനെ തുടര്‍ന്ന് സമഗ്ര വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. മണ്ഡല മകരവിളക്കിന് നട തുറന്ന നവംബർ 17 മുതൽ ഡിസംബർ 26 വരെയും ഡിസംബർ 27 മുതൽ ജനുവരി രണ്ടുവരെയും ഉള്ള കാലത്ത് 35 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായാണ് കോടതി കണ്ടെത്തിയത്. ദീർഘകാലമായി ക്ഷേത്രത്തിലെ മറ്റു വരുമാന മാർഗങ്ങളിലും നടന്നിരിക്കാവുന്ന ക്രമക്കേടിന്റെ വ്യാപ്തി സങ്കൽപിക്കാൻ പോലും ബുദ്ധിമുട്ടാണെന്നു ജസ്റ്റിസ് രാജാ വിജയരാഘവൻ, ജസ്റ്റിസ് കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് അഭിപ്രായപ്പെട്ടു.
ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ താന്‍ നേതൃത്വം നല്‍കിയിരുന്ന ബോര്‍ഡിനെയും ഉദ്യോഗസ്ഥരെയും കുടുക്കാന്‍ ബോധപൂർവ നീക്കം നടത്തുന്നതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത്. തന്റെ ഭരണകാലത്ത് സ്വര്‍ണപ്പാളികള്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തയച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് ചെന്നൈയിലേക്ക് കൊണ്ടുപോയതെന്നും പ്രശാന്ത് പറഞ്ഞു. ദേവസ്വം ബോര്‍ഡിന് ഒരു നഷ്ടവും ഉണ്ടായിട്ടില്ല. സ്വര്‍ണപ്പാളികളുടെ ഭാരം പണിക്ക് ശേഷം കൂടുകയാണ് ചെയ്തത്. മാത്രമല്ല സ്വര്‍ണപ്പാളികള്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തയച്ചിട്ടില്ലെന്നും പ്രശാന്ത് പറഞ്ഞു.
ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ, തന്ത്രിയുടെ നിര്‍ദ്ദേശവും അനുജ്ഞയും കൃത്യമായ ആചാരങ്ങളും പാലിച്ചുകൊണ്ട് തന്നെയാണ് പാളികള്‍ ചെന്നൈയിലേക്ക് കൊണ്ടുപോയത്. എന്നാല്‍, സ്‌പെഷല്‍ കമ്മിഷണറെ മുന്‍കൂട്ടി അറിയിക്കുന്നതില്‍ പിഴവുണ്ടായിരുന്നു. അതിന് ഹൈക്കോടതിയില്‍ മാപ്പു പറയുകയും ചെയ്തു. അയ്യപ്പ സംഗമത്തിന് ഉണ്ണികൃഷ്ണന്‍ പോറ്റിയെ ക്ഷണിച്ചിരുന്നില്ല. തുടര്‍ന്ന് നടത്തിയ വെളിപ്പെടുത്തലാണ് പോറ്റിക്ക് കുരുക്കായതെന്നും പ്രശാന്ത് പറഞ്ഞു.
‘‘2025ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ചെന്നൈ സ്മാര്‍ട്ട് ക്രിയേഷനിലേയ്ക്ക് നേരിട്ട് കൊണ്ട് പോകാം എന്ന് ആവശ്യപ്പെട്ടിട്ടും തിരുവാഭരണ കമ്മിഷണര്‍ ഉള്‍പ്പടെയുള്ള ബോര്‍ഡ് ഉദ്യോഗസ്ഥരോ ദേവസ്വം ബോര്‍ഡോ അതിന് അനുമതി നല്‍കിയില്ല. പകരം പത്തോളം ദേവസ്വം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ക്യത്യമായ മഹസര്‍ തയ്യാറാക്കി വിഡിയോ ചിത്രീകരണം നടത്തി സുരക്ഷിത വാഹനത്തിലാണ് ചെന്നൈയില്‍ എത്തിച്ചത്. അറ്റക്കുറ്റ പണികള്‍ തീര്‍ത്ത് തിരികെ കൊണ്ട് വരുന്നത് വരെ ദേവസ്വം ഉദ്യോഗസ്ഥരുടെ സാന്നിധ്യവും ഉണ്ടായിരുന്നു. അതുകൊണ്ട് ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കും സംഘത്തിനും അപഹരണത്തിനുള്ള ഒരു അവസരവും ഉണ്ടായിട്ടില്ല. ക്യത്യമായ മഹസര്‍ പ്രകാരം 12 പാളികളിലായി ആകെ തൂക്കം 22.833 കിലോഗ്രാമും അതില്‍ സ്വർണത്തിന്റെ ഭാരം 281.200 ഗ്രാമും എന്നിങ്ങനെ ക്യത്യമായി രേഖപ്പെടുത്തി തികച്ചും സുതാര്യമായിട്ടാണ് കൊണ്ടുപോയത്. പാളികള്‍ ഒക്ടോബര്‍ 17ന് സ്‌പെഷല്‍ കമ്മിഷണറുടെ സാന്നിധ്യത്തില്‍ ശബരിമലയില്‍ പുനസ്ഥാപിക്കുകയും ചെയ്തു. മഹസര്‍ പ്രകാരം ഇപ്പോള്‍ സന്നിധാനത്തെ ദ്വാരപാലക ശില്‍പ്പങ്ങളുടെ ആകെത്തൂക്കം 22.876 കിലോ ആയും അതില്‍ സ്വർണത്തിന്റെ അളവ് 290.698 ഗ്രാമായും വര്‍ധിച്ചിരിക്കുന്നു. ആകെത്തൂക്കം 43 ഗ്രാം ആയും സ്വർണത്തിന്റെ അളവ് 9.498 ഗ്രാം ആയും വര്‍ധിച്ചുവെന്നും പ്രശാന്ത് പറഞ്ഞു.
സ്വർണപ്പാളിക്കേസിൽ എസ്ഐടി വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. സീൽചെയ്ത കവറിലാണ് കൊല്ലം വിജിലൻസ് കോടതിയിൽ പ്രത്യേകാന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. 1998-ൽ പൊതിഞ്ഞ സ്വർണം അതേ അളവിൽ 2019-ലും പൂശിയോ എന്നത് സംബന്ധിച്ച കണക്ക് അടക്കം റിപ്പോർട്ടിൽ ഉണ്ടെന്നാണ് വിവരം. കോടതി നിർദേശപ്രകാരം വിഎസ്എസ്സിയിൽ നടത്തിയ ശാസ്ത്രീയ പരിശോധനയുടെ ഫലവും റിപ്പോർട്ടിലുണ്ട്.
ദ്വാരപാലക ശില്പത്തിന്റേയും കട്ടിളപ്പാളികളുടേയും സാമ്പിളുകൾ വിഎസ്എസ്സി നേരത്തെ ശേഖരിച്ചിരുന്നു. സ്വർണത്തിന്‍റെ കാലപ്പഴക്കവും പരിശുദ്ധിയും നിർണയിക്കാനുള്ള ശാസ്ത്രീയ പരിശോധനകളും നടന്നിരുന്നു. ഈ പരിശോധന ഫലം ഉൾപ്പെടുന്ന റിപ്പോർട്ടാണ് ഇപ്പോൾ എസ്ഐടി കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. സ്വർണം പൊതിഞ്ഞ പാളി ചെമ്പുപാളിയാക്കി മാറ്റിയോ എന്ന കാര്യവും എസ്ഐടി റിപ്പോർട്ടിൽ ഉണ്ടെന്നാണ് സൂചന.
അതിനിടെ, ശബരിമലയിലെ പഴയ കൊടിമരത്തിൽ ഉണ്ടായിരുന്ന പഞ്ചലോഹത്തിൽ നിർമിച്ച് സ്വർണം പൊതിഞ്ഞ വാജിവാഹനം തന്ത്രി കൈക്കലാക്കിയ സംഭവത്തിൽ ദേവസ്വംബോർഡിന്‍റെ രേഖ പുറത്തുവന്നു. ഇത്തരം വസ്തുക്കൾ തന്ത്രിക്ക് കൊണ്ടുപോകാനാകില്ലെന്ന് വ്യക്തമാക്കുന്ന രേഖയാണ് പുറത്തുവന്നത്. തന്ത്രി സമാജത്തിന്റെ ആവശ്യപ്രകാരം 2012-ൽ ദേവസ്വം ബോർഡ് നൽകിയ വിശദീകരണമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ശബരിമല സ്വർണക്കൊടിമര നിർമ്മാണത്തിന്റെ മറവിലും വൻ തട്ടിപ്പ് നടന്നുവെന്ന് കണ്ടെത്തൽ. കൊടിമര നിർമ്മാണത്തിന് ദേവസ്വം ഭരണ സമിതിയുടെ നേതൃത്വത്തിൽ നടന്ന വ്യാപക പണപ്പിരിവിലാണ് തട്ടിപ്പ്. കൊടിമരം ഫോണെക്സ് ഫൗണ്ടേഷൻ സ്പോൺസർ ചെയ്തിട്ടും പ്രമുഖ സിനിമാതാരങ്ങളിൽ നിന്നടക്കം കോടിക്കണക്കിന് രൂപ പിരിച്ചു എന്നാണ് അന്വേഷ സംഘം കണ്ടെത്തിയത്. സ്പോൺസർ ചെയ്തത് മറച്ചുവെച്ചിട്ടാണ് കോണ്‍ഗ്രസ് നേതാക്കളായ പ്രയാർ ഗോപാലകൃഷ്ണനും അജയ് തറയിലും ഭരണസമിതി തലപ്പത്തുണ്ടായ കാലത്ത് പണപ്പിരിവ് നടത്തിയിരിക്കുന്നത്.
ഫോണെക്സ് ഫൗണ്ടേഷൻ തുക നിക്ഷേപിച്ചതിന് തെളിവ് റിപ്പോർട്ടറിന് ലഭിച്ചു. സ്വർണക്കൊടിമരം നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങള്‍ നടന്നത് 2016-17 കാലഘട്ടത്തിലായിരുന്നു. അന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അധ്യക്ഷനായ പ്രയാർ ഗോപാലകൃഷ്ണന്‍റേയും അംഗമായ അജയ് തറയലിന്റെയും നേതൃത്വത്തിൽ വ്യാപകമായ പണപ്പിരിവ് അനധികൃതമായി നടത്തിയെന്നാണ് കണ്ടെത്തല്‍.
കൊടിമര നിർമ്മാണത്തിനായി ഫോണക്സ് ഫൗണ്ടേഷൻ സ്പോൺസർ തുകയായ 3.22 കോടി രൂപ ശബരിമല എക്സിക്യൂട്ടീവ് ഓഫീസറുടെ പേരിലുള്ള ധനലക്ഷ്മി ബാങ്കിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു. 2016 ഡിസംബർ 23 മുതൽ നാല് തവണയായിട്ടാണ് ആ പണം ശബരിമല ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ ധനലക്ഷ്മി ബാങ്കിലുള്ള അക്കൗണ്ടിലേക്ക് എത്തിയത്. ഈ പണം ലഭിച്ചിട്ടും കൊടിമരത്തിന് പണമില്ല, സ്പോൺസർ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് അധ്യക്ഷൻ പ്രയാർ ഗോപാലകൃഷ്ണനും അജയ് തറയിലും കൂടി പലരെയും സമീപിച്ചു.
തുടർന്ന് നടത്തിയ പിരിവിലൂടെ പ്രമുഖ സിനിമാതാരങ്ങളില്‍ നിന്നടക്കം കോടിക്കണക്കിന് രൂപ പിരിച്ചെടുത്തു എന്നാണ് കണ്ടെത്തല്‍. ഏതാണ്ട് രണ്ടര കോടി രൂപയിലേറെ ഈ തരത്തിൽ പിടിച്ചെടുത്തു. ഇതേ ദേവസ്വം ബോർഡ് ഭരണസമിതി തന്നെയാണ് അമൂല്യ വസ്തുവായ വാജിവാഹനം അത് ദേവസ്വം മാനുവൽ ലംഘിച്ചുകൊണ്ട് ശബരിമല തന്ത്രിക്ക് കൈമാറിയത്.
അതേസമയം, ശബരിമല ദ്വാരപാലകശില്‍പങ്ങളിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിലും തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ജയിലില്‍ എത്തിയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ കട്ടിളപ്പാളി കേസില്‍ തന്ത്രിയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു.
ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപ്പാളി കടത്തിയ കേസില്‍ രാജീവരെ പ്രതി ചേര്‍ക്കാന്‍ വിജിലന്‍സ് കോടതി എസ്‌ഐടിക്ക് അനുമതി നല്‍കി. തന്ത്രിയെ ജയിലില്‍ എത്തി അറസ്റ്റ് ചെയ്യാനായിരുന്നു അനുമതി. സ്വര്‍ണപ്പാള്ളി ചെമ്പായി മാറിയെന്ന മഹസറിൽ തന്ത്രി ഒപ്പിട്ടിരുന്നു. ഇതുവഴി തന്ത്രിക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് എസ്‌ഐടി കണ്ടെത്തല്‍.
അതേസമയം, കട്ടിളപ്പാളിക്കേസില്‍ തന്ത്രിയുടെ ജാമ്യാപേക്ഷ ജനുവരി 19ന് കോടതി പരിഗണിക്കും. തിരുവിതാംകൂര്‍ മാനുവലിലെ തന്ത്രിയുടെ കടമകള്‍ കട്ടിളപ്പാളി കേസിലെ എസ്‌ഐടിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പ്രത്യേകം പറഞ്ഞിരുന്നു. അസി. കമ്മീഷണറുടെ അതേ ഉത്തരവാദിത്തങ്ങള്‍ വഹിക്കേണ്ട തന്ത്രി ക്ഷേത്ര സ്വത്തുക്കള്‍ സംരക്ഷിക്കാനും ബാധ്യസ്ഥനാണെന്നായിരുന്നു എസ്‌ഐടി നിലപാട്. ഈ ഉത്തരവാദിത്തം മറന്നാണ് തന്ത്രി കട്ടിളപ്പാളികള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് മൗനാനുവാദം നല്‍കിയതെന്നായിരുന്നു എസ്‌ഐടി കണ്ടെത്തല്‍.
https://www.facebook.com/Malayalivartha






















