ഇതെല്ലാം വേറെ ലെവലാ... പാലക്കാട് ബസപകടം നടന്നതോടെ പുറത്താകുന്നത് കൊമ്പന്റേയും അസുരന്റേയും ലീലാ വിലാസങ്ങള്‍; എല്ലാ നിയമങ്ങളും ലംഘിച്ച് ഫാന്‍സുകാരെയുണ്ടാക്കി ടൂറിസ്റ്റ് ബസുകളുടെ മത്സര പ്രകടനങ്ങള്‍; അസുരന്റെ ബുക്കിംഗിനായി ടൂറുപോലും നീട്ടി വയ്ക്കും

ഇപ്പോള്‍ ടൂറിസ്റ്റ് ബസുകളാണ് നാട്ടില്‍ കുപ്രസിദ്ധിയിലുള്ളത്. പാലക്കാട്ടെ ബസപകടത്തോടെ പല ബസ് കൊമ്പന്‍മാരുടേയും തനി രൂപം പുറത്ത് വരികയാണ്. അതേസമയം പല ബസുകളും ഒതുക്കിയിട്ട് മോടിപിടിപ്പിച്ച അമിത സ്പീക്കറുകളും ലൈറ്റുകളും ഊരി മാറ്റുകയാണ്.
അസുരന്‍ ബസുകളെ ഇഷ്ടപ്പെടുന്നവര്‍ ധാരാളം ഉണ്ടത്രെ. രൂപമാറ്റം വരുത്തുകയും നിയമങ്ങള്‍ ലംഘിച്ച് സാഹസികപ്രകടനം നടത്തുകയും ചെയ്യുന്ന വാഹനങ്ങളോടാണ് ഭൂരിഭാഗം സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കും താല്‍പര്യം. സാധാരണ ബസുകള്‍ ഈടാക്കുന്നതിന്റെ നാലിരട്ടി വരെ തുക ഈടാക്കിയാണ് 'കൊമ്പന്‍മാരും അസുരന്മാരും' ബുക്കിങ് എടുക്കുക.
അസുരന്‍ എന്നു പേരുള്ള സ്വകാര്യ ബസ് ആണ് വടക്കഞ്ചേരി അപകടത്തിനിടയാക്കിയത്. വാഹനം ഓടിക്കുന്നതിനിടയില്‍ ഡാന്‍സ് കളിച്ചും ഓവര്‍ടേക്ക് ചെയ്തും അമിതവേഗം കാട്ടിയും വിദ്യാര്‍ഥികളെ ഹരംപിടിപ്പിക്കുന്ന ഡ്രൈവര്‍മാരാണ് ഭൂരിഭാഗം അപകടങ്ങള്‍ക്കും കാരണമാകുന്നത്.
മുളന്തുരുത്തി ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്നു ബുധനാഴ്ച വൈകിട്ട് പുറപ്പെട്ട ലൂമിനസ് ബസ് നിരോധിത ഹോണുകളും ശബ്ദ-ലൈറ്റ് സംവിധാനങ്ങളുമായാണ് യാത്ര പുറപ്പെട്ടത്. ബസ് പുറപ്പെടുന്നതിനു മുന്‍പ് ചിത്രീകരിച്ച വിഡിയോയില്‍ ഇതു വ്യക്തമാണ്. വൈകിയാണ് യാത്ര തുടങ്ങിയതെന്നു വിഡിയോയിലെ ശബ്ദരേഖയില്‍ പറയുന്നുണ്ട്.
ഈ ബസിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഫാന്‍ പേജുകള്‍ ഉണ്ട്. വിവിധ പാട്ടുകളുടെ പശ്ചാത്തലത്തില്‍ ബസ് ഓടുന്ന വിഡിയോകള്‍ അവതരിപ്പിച്ചാണ് സമൂഹമാധ്യമ ലൈക്കുകള്‍ നേടുന്നത്. ചില വിഡിയോയില്‍ അപകടകരമായ രീതിയില്‍ മറ്റു വാഹനങ്ങളെ മറികടക്കുന്ന ദൃശ്യങ്ങളുണ്ട്. വിചിത്രമായ വിളിപ്പേരുകള്‍ ഉപയോഗിച്ചാണ് ബസുകള്‍ ആളുകളെ ആകര്‍ഷിക്കുന്നത്.
അപകടത്തില്‍പെട്ട ലൂമിനസ് 'അസുര' എന്ന പേരിലാണ് 'ആരാധകരെ' സൃഷ്ടിച്ചത്. ബസിന്റെ പിന്നില്‍ എഴുതിയ വലിയ പേരും അതായിരുന്നു. വടക്കഞ്ചേരിയില്‍ അപകടത്തില്‍പ്പെട്ട ലൂമിനസ് ബസിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ് നടക്കുന്നത്.
ലൂമിനസ് ബസിന്റെ ഔദ്യോഗിക പേജുകളില്‍ നിന്നുള്ള ദൃശ്യങ്ങളൊക്കെ ഇന്നലെ രാവിലെതന്നെ അപ്രത്യക്ഷമായെങ്കിലും ഇത്തരം വാഹനങ്ങളെ ഭ്രാന്തമായി ആരാധിക്കുന്നവരുടെ പേജുകളിലും പോസ്റ്റുകളിലും ബസ് ഇപ്പോഴും 'മിന്നി നില്‍ക്കുന്നു'. ലൂമിനസിനെ പുകഴ്ത്തുന്ന ഒന്നേകാല്‍ മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയ്ക്കുപുറമേ വിവിധ കോളേജുകളിലും സ്‌കൂളുകളിലും നല്‍കിയ സ്വീകരണങ്ങളും ആഘോഷങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
നിയമലംഘനങ്ങള്‍ കൈമുതലാക്കിയ 'ലൂമിനസ്' അസുര ബസ് ദുരന്തത്തിലേക്ക് പാഞ്ഞുകയറിയത് മണിക്കൂറില്‍ 97.7 കിലോമീറ്റര്‍ വേഗതയിലാണ്. പരമാവധി വേഗത 65 കി.മി/ മണിക്കൂര്‍ ആണ്. അമിതവേഗതയ്ക്കും അനാവശ്യമായി എയര്‍ഹോണ്‍ മുഴക്കിയതിനും ലൈറ്റുകള്‍കൊണ്ട് ആര്‍ഭാടം കാട്ടിയതിനുമൊക്കെ ലൂമിനസ് ബസിന് കേസുകളുണ്ട്.
മോട്ടോര്‍ വാഹനവകുപ്പ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍ ക്രിമിനല്‍ കേസിലെ പ്രതികളോടെന്നപോലെയുള്ള ശിക്ഷാനടപടികള്‍ ബസിന്റെ കാര്യത്തില്‍ ഇല്ലാത്തതുകൊണ്ട് ലൂമിനസിന്റെ ചുറ്റിക്കളി അനസ്യൂതം തുടര്‍ന്നു. ഡ്രൈവര്‍ ജോമോന്‍ എന്ന ജിജോ പത്രോസിന്റെ തന്ത്രങ്ങള്‍ക്ക് മുമ്പില്‍ വീണുപോയ നിരവധി ആളുകള്‍ ലൂമിനസിന്റെ ആരാധകരാണ്. പ്രത്യേകിച്ച് യുവാക്കള്‍. അത്തരത്തില്‍ ജോമോന്റെ വലയില്‍വീണവരാണ് മുളന്തുരുത്തി മാര്‍ ബസേസിയോസ് സ്‌കൂള്‍ അധികൃതരും. ബുധനാഴ്ച ഊട്ടിക്ക് പോയി ശനിയാഴ്ച മടങ്ങിവരുന്ന രീതിയിലായിരുന്നു ഇത്തവണത്തെ പാക്കേജ്. പിന്നെ സംഭവിച്ചതെല്ലാം ദുര്‍വിധികളായിരുന്നു.
"
https://www.facebook.com/Malayalivartha























