മലപ്പുറത്ത് ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ അപകടത്തില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം....ഗുരുതര പരിക്കുകളോടെ ഭര്‍ത്താവ് കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍

മലപ്പുറത്ത് ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ അപകടത്തില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം....ഗുരുതര പരിക്കുകളോടെ ഭര്‍ത്താവ് കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍
ഹഫ്സത്ത് ബീവി (30)യാണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന യുവതിയുടെ ഭര്‍ത്താവ് അബ്ദുല്ലക്കോയ തങ്ങള്‍( 40) ഗുരുതര പരിക്കുകളോടെ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാവിലെ 10.30ഓടെയാണ് സംഭവം നടന്നത്.
ഹഫ്സത്ത് ബീവിയും ഭര്‍ത്താവും സഞ്ചരിച്ചിരുന്ന ബൈക്കില്‍ ടാങ്കര്‍ ലോറി ഇടിച്ചതിനെ തുടര്‍ന്ന് യുവതി റോഡിലേക്ക് തെറിച്ച് വീണു. റോഡില്‍ വീണ യുവതിയുടെ ശരീരത്തിലുടെ ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന മിനിലോറി കയറി ഇറങ്ങി.
സംഭവത്തെ തുടര്‍ന്ന് പൊലീസ് കേസെടുത്തു. യുവതിയുടെ മൃതദേഹം കുറ്റിപ്പുറം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്മോര്‍ട്ടത്തിനായി പൊന്നാനി താലുക്ക് ആശുപത്രിയിലേക്ക് മാറ്റി.
"
https://www.facebook.com/Malayalivartha