ഐ.ടി വകുപ്പിന് കീഴിലുള്ള സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന കാലത്ത് 17 ലക്ഷത്തോളം രൂപ സ്വപ്നയ്‌ക്ക് ശമ്പളം!!! ഈ തുക തിരിച്ചടക്കണമെന്ന് നിയമന ഏജൻസിയായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിന് നോട്ടീസയച്ച് കേരള സ്റ്റേറ്റ് ഇൻഫര്‍മേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്; പണം തിരികെ പിടിക്കാൻ നിയമ പോരാട്ടം

സ്വപ്നയ്ക്ക് കൊടുത്ത പണം തിരിച്ച് പിടിക്കണം... രണ്ടും കൽപ്പിച്ച് സർക്കാർ... ഇനി നിയമ പോരാട്ടത്തിലേക്ക്.... സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ശമ്പളമായി നൽകിയ ലക്ഷങ്ങൾ നിയമ വഴിയിലൂടെ തിരിച്ചുപിടിക്കാനാണ് സർക്കാർ ശ്രമിക്കുന്നത് . ഐ.ടി വകുപ്പിന് കീഴിലുള്ള സ്ഥാപനത്തിലായിരുന്നു സ്വപ്നയ്ക്ക് നിയമനം കിട്ടിയത്. ജോലി ചെയ്തിരുന്ന കാലത്ത് 17 ലക്ഷത്തോളം രൂപ സ്വപ്നയ്‌ക്ക് ശമ്പളം കിട്ടി.
ഈ തുക തിരിച്ചടക്കണമെന്നാവശ്യവുമായി നിയമന ഏജൻസിയായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിന് കേരള സ്റ്റേറ്റ് ഇൻഫര്‍മേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് നോട്ടീസ് അയച്ചു . പക്ഷെ കഴിയില്ലെന്നായിരുന്നു അവർ കൊടുത്ത മറുപടി. സ്വപ്നയെ നിയമിച്ച ഏജൻസിയിൽ നിന്നും പണം തിരികെ കിട്ടില്ലെന്ന് ഉറപ്പായി . ഇതോടെയാണ് സർക്കാർ നിയമ വഴി തെരെഞ്ഞെടുക്കുന്നത്. കോടതിയിൽ നിന്ന് അനുകൂല വിധി സ്വന്തമാക്കാൻ സാധിക്കുമെന്ന പ്രതീക്ഷ സർക്കാർ പുലർത്തുന്നുണ്ട്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറും സ്വപ്നയ്‌ക്ക് ജോലി കിട്ടാൻ ശുപാർശ ചെയ്തിരുന്നു.
ഇതിന്റെ കൂടെ പിൻബലത്തിലാണ് കേരള സ്റ്റേറ്റ് ഇൻഫര്‍മേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് കീഴിലെ സ്പേസ് പാർക്കിൽ സ്വപ്നയ്ക്കു ജോലി കിട്ടിയത് . ആ ജോലിക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയില്ലാതിരുന്ന സ്വപ്നയ്ക്ക് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് ഈ ജോലി നേടി കൊടുത്തത്. വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ ആൾ അറസ്റ്റിലായിരുന്നു. സ്വർണക്കടത്തിൽ പ്രതിയായതോടെ സ്വപ്നയെ പിരിച്ചുവിടുകയും ചെയ്തു .
സ്വപ്നയുടെ ശമ്ബള തുക തിരിച്ചടക്കണമെന്നാവശ്യവുമായി നിയമന ഏജൻസിയായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിന് കേരള സ്റ്റേറ്റ് ഇൻഫര്‍മേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് നോട്ടീസ് അയച്ചപ്പോൾ കഴിയില്ലെന്ന മറുപടി കൊടുത്തു. എന്നാൽ വീണ്ടും ഈ കാര്യം ആവശ്യപ്പെട്ടപ്പോൾ പി.ഡബ്ല്യു.സിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു .ഇതോടെകാര്യങ്ങൾ കൂടുതൽ രൂക്ഷമായി. വിലക്കേർപ്പെടുത്തിയ കേസ് കോടതിയുടെ പരിഗണനയിലിരിക്കെ എന്തിനാണ് നോട്ടീസ് അയച്ചതെന്നായിരുന്നു പി.ഡബ്ല്യു.സി ചോദിച്ചത് . ഒരേ വിഷയവുമായി ബന്ധപ്പെട്ട കാര്യമായതിനാൽ കോടതിയിൽ മറുപടി പറയാമെന്ന നിലപാടായിരുന്നു പി.ഡബ്ല്യു.സി എടുത്തത് .
അതോടെ ഇക്കാര്യം കോടതിയിൽ നേരിടാമെന്ന നിലപാടിലേക്ക് കെ.എസ്.ഐ.ടി.ഐ.എൽ എത്തുകയും ചെയ്തു. തുക തിരിച്ചു പിടിക്കുന്നതിന് നിയമോപദേശം തേടിയ ശേഷമാണ് കെഎസ്ഐടിഐഎൽ നോട്ടിസ് നൽകിയത്...സ്വപ്ന സ്വർണക്കടത്തിൽ പ്രതിയാകുകയും ജോലിയിൽനിന്ന് ഒഴിവാക്കുകയും ചെയ്തതോടെ ജിഎസ്ടി ഒഴിച്ചുള്ള തുക പിഡബ്ല്യുസിയിൽനിന്ന് ഈടാക്കാനായിരുന്നു കേരള സ്റ്റേറ്റ് ഇൻഫര്‍മേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് എംഡി അടിയന്തരമായി നടപടി കൈക്കൊള്ളണമെന്ന് ധനകാര്യപരിശോധനാ വിഭാഗം റിപ്പോർട്ട് നൽകിയത് .
പിഡബ്ല്യുസിയിൽനിന്ന് തുക ഈടാക്കാൻ കഴിയില്ലെങ്കിൽ അന്നത്തെ ഐടി സെക്രട്ടറിയും കേരള സ്റ്റേറ്റ് ഇൻഫര്‍മേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് ചെയർമാനുമായിരുന്ന ശിവശങ്കർ ഐഎഎസ്, അന്നത്തെ എംഡി സി.ജയശങ്കർ പ്രസാദ്, സ്പെഷൽ ഓഫിസറായിരുന്ന സന്തോഷ് കുറുപ്പ് എന്നിവരിൽനിന്ന് തുല്യമായി തുക ഈടാക്കണമെന്നും ശുപാർശ ചെയ്തിരുന്നു.
ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയും ശമ്പളം ഉദ്യോഗസ്ഥരിൽനിന്ന് തിരിച്ചു പിടിക്കണമെന്ന നിർദേശം കൊടുത്തിരുന്നു.2020 ജൂലൈ 16നാണ് സ്വപ്നയെ നിയമിച്ച പിഡബ്ല്യുസിയെ വിലക്കണമെന്ന് ചീഫ് സെക്രട്ടറിതല സമിതി ശുപാർശ കൊടുത്തത്. കെ ഫോൺ സംബന്ധിച്ച കൺസൾട്ടൻസി കരാർ തീരുന്നതിനു മൂന്നു ദിവസം മുന്‍പ് നവംബറിലായിരുന്നു വിലക്കേർപ്പെടുത്തി കൊണ്ടുള്ള ഉത്തരവിറങ്ങിയത്.
https://www.facebook.com/Malayalivartha























