കരിപ്പൂര്‍ വിമാനത്തവള പരിസരത്ത് നിന്ന് 10 കോടിയുടെ തിമിംഗല ഛര്‍ദ്ദി പിടിച്ചെടുത്തു, വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 27 കിലോയോളം തിമിംഗല ഛര്‍ദ്ദിയുമായി പിടിയിലായത് കാസര്‍കോട് സ്വദേശികൾ

കരിപ്പൂർ വിമാനത്താവളം വഴി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച പത്ത് കോടി വില വരുന്ന തിമിംഗല ഛര്‍ദ്ദിയുമായി കാസര്‍ക്കോട് സ്വദേശികള്‍ പിടിയില്‍. കാസര്‍കോട് രാംദാസ് നഗര്‍ സ്വദേശി പര്‍നടുക്ക വീട്ടില്‍ അനില്‍ കുമാര്‍ (40) എടനീര്‍ തട്ടാന്‍ മൂല സ്വദേശി ബേലക്കാട് വീട്ടില്‍ പ്രസാദ് (38) എന്നിവരെയാണ് കരിപ്പൂര്‍ വിമാനത്തവള പരിസരത്തു നിന്നും കൊണ്ടോട്ടി പോലീസ് പിടികൂടിയത്.
വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 27 കിലോയോളം വരുന്ന തിമിംഗല ഛര്‍ദ്ദിയാണ് ഇവരില്‍ നിന്നും പിടികൂടിയത്. കര്‍ണാടക സ്വദേശികളില്‍ നിന്നാണ് ഇവര്‍ ഇത് വാങ്ങിച്ചതെന്നാണ് വിവരം. കടത്തി കൊണ്ടു വരാന്‍ ഉപയോഗിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കും തെളിവെടുപ്പിനുമായി പ്രതികളെ ഫോറസ്റ്റ് ഡിപ്പാര്‍ട്ടുമെന്റനു കൈമാറും.
മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി ഡിവൈഎസ്പി അഷറഫിന്റെ നേത്യത്വത്തില്‍ കൊണ്ടോട്ടി സി.ഐ മനോജ്, എസ്.ഐ നൗഫല്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ ഡന്‍സാഫ് ടീമാണ് പ്രതികളെ പിടികൂടിയത്.
https://www.facebook.com/Malayalivartha























