കണ്ണൂര്‍ സര്‍വകലാശാല പഠനബോര്‍ഡുകളിലേക്കുള്ള വിസിയുടെ പട്ടിക ഗവര്‍ണര്‍ തള്ളി; അതാത് വിഷയങ്ങളിലെ വിദഗ്ധരെ ഒഴിവാക്കി വ്യത്യസ്തമായ വിഷയങ്ങളിൽ നിന്നും പഠന ബോർഡുകളിൽ ഉൾപ്പെടുത്തിയ അംഗങ്ങളെയും ലിസ്റ്റിൽനിന്ന് ഒഴിവാക്കാൻ നിർദേശം; യോഗ്യരായവരെ ഉൾപ്പെടുത്തി ലിസ്റ്റ് സമർപ്പിക്കാൻ വിസിയോട് പറഞ്ഞ് ഗവർണർ

കണ്ണൂര്‍ സര്‍വകലാശാല വിസിയും ഗവർണറും തമ്മിൽ പോരാട്ടം കടുക്കുകയാണ്. കഴിഞ്ഞ ദിവസവും ഇവർ തമ്മിലുള്ള അസ്വാരസ്യങ്ങൾ എടുത്ത് കാണിക്കുന്ന തരത്തിൽ ഒരു സംഭവം ഉണ്ടായി. കണ്ണൂര്‍ സര്‍വകലാശാല പഠനബോര്‍ഡുകളിലേക്കുള്ള വിസിയുടെ പട്ടിക ഗവര്‍ണര്‍ നിഷ്ക്കരുണം നിരസിക്കുന്ന സാഹചര്യമുണ്ടായിരിക്കുകയാണ്. പട്ടിക സമർപ്പിച്ചപ്പോൾ യോഗ്യതയില്ലാത്തവരെ ഒഴിവാക്കാന്‍ ഗവർണർ നിര്‍ദേശം നല്‍കുകയായിരുന്നു.
അതാത് വിഷയങ്ങളിലെ വിദഗ്ധരെ ഒഴിവാക്കി വ്യത്യസ്തമായ വിഷയങ്ങളിൽ നിന്നും പഠന ബോർഡുകളിൽ ഉൾപ്പെടുത്തിയ അംഗങ്ങളെയും ലിസ്റ്റിൽനിന്ന് ഒഴിവാക്കണമെന്നും ഗവർണ്ണർ നിർദേശിച്ചിരിക്കുകയാണ്. പകരം യോഗ്യരായവരെ ഉൾപ്പെടുത്തി ലിസ്റ്റ് സമർപ്പിക്കാൻ ഗവർണർ വിസിയോട് പറയുകയും ചെയ്തു. ഗവർണറുടെ നിലപാട് വിസിക്കു കനത്ത പ്രഹരമായെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം ചാൻസലറുടെ അധികാരം സ്വയം ഏറ്റെടുത്ത് വിസി 72 പഠന ബോർഡുകൾ രൂപീകരിക്കുന്ന സാഹചര്യമുണ്ടായിരുന്നു .
പ്രസ്തുത പഠന ബോർഡുകളിൽ വ്യാപകമായ ക്രമക്കേടുകൾ ഉണ്ടായി. അടിസ്ഥാന യോഗ്യത പോലും ഇല്ലാത്ത 68 പേരെ അധ്യാപകർ എന്ന നിലയിൽ പഠന ബോർഡുകളിൽ നിയമിക്കുകയും ചെയ്‌തു. ചട്ടങ്ങൾ മറികടന്നായിരുന്നു അയോഗ്യരെ ഉള്‍പ്പെടുത്തിയതെന്ന് ഹൈക്കോടതിയും കണ്ടെത്തിയിരുന്നു എന്നതാണ് വളരെ ശ്രദ്ധേയമായ കാര്യം. . ഇതിന്റെ അടിസ്ഥാനത്തിൽ ക്രമവിരുദ്ധമായി രൂപീകരിച്ച പഠന ബോർഡുകൾ റദ്ദാക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഉത്തരവിടുകയും ചെയ്തു . വീണ്ടും അതേ അംഗങ്ങളെ പഠന ബോർഡുകളിൽ നിലനിർത്തി , ചാൻസലർ കൂടിയായ ഗവർണർ നാമനിർദേശം നടത്തണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാൻസലർ ഗവർണർക്ക് കത്ത് അയയ്ക്കുകയായിരുന്നു. എന്തായാലും കഴിഞ്ഞ ദിവസം അയച്ച പഠനബോര്‍ഡുകളിലേക്കുള്ള വിസിയുടെ പട്ടിക ഗവര്‍ണര്‍ വീണ്ടും തള്ളിയിരിക്കുകയാണ്.
പുതിയ വൈസ്ചാൻസലറെ തിരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റിന്റെ പ്രതിനിധിയെ എത്രയും പെട്ടെന്ന് നിയമിക്കണമെന്ന് ഗവർണർ കടുപ്പിച്ച് പറഞ്ഞിരുന്നു. എന്നാൽ ഗവർണ്ണറുടെ ആ ഉത്തരവിനെ പരിഗണിക്കാതെയുള്ള നീക്കമായിരുന്നു കേരള വൈസ് ചാൻസിലർ നടത്തിയിരുന്നു . ഗവർണർ രൂപീകരിച്ച രണ്ടംഗ സെർച്ച്കമ്മിറ്റി റദ്ദാക്കണമെന്ന സെനറ്റ് പ്രമേയത്തിൽ എന്ത് നടപടിയെടുത്തെന്നു കേരള സർവകലാശാലാ വി.സി ഡോ.മഹാദേവൻ പിള്ള ഗവർണ്ണറോട് ചോദിക്കുന്ന സാഹചര്യമുണ്ടായി
എന്നാൽ ഈ ചോദ്യത്തിനുള്ള മറുപടി കത്ത് വിസിക്ക് ഗവർണർ അയച്ചിരുന്നു. അക്ഷരാർത്ഥത്തിൽ താക്കീതാണ് ഗവർണർ അന്ന് നൽകിയത്.സെനറ്റ് പ്രതിനിധിയെ അറിയിക്കണമെന്നത് ചാൻസലറുടെ ഉത്തരവാണ്. അത് അനുസരിച്ചേ മതിയാവൂ എന്നാണ് ഗവർണർ വി.സിക്ക് മറുപടിക്കത്ത് നൽകി. പ്രതിനിധിയെനിർദേശിച്ചാലും ഇല്ലെങ്കിലും സെർച്ച് കമ്മിറ്റിയുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുമെന്നും ഗവർണർ നിലപാട് തറപ്പിച്ച് പറഞ്ഞിരുന്നു.
ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ വിസി ഒക്ടോബർ പതിനൊന്നിന് സെനറ്റ് യോഗം വിളിപ്പിച്ചിരിക്കുകയാണ്. സെനറ്റ് യോഗത്തിൽ അറിയിപ്പ് രജിസ്ട്രാർ അംഗങ്ങൾക്ക് അയച്ചു കൊടുക്കുകയായിരുന്നു. സെർച്ച് കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയുടെ തിരഞ്ഞെടുപ്പ് മാത്രമാണ് ഇപ്പോൾ അജണ്ടയാക്കിയിരിക്കുന്നത്.
ഗവർണറുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ജൂലായ് 15ന് ചേർന്ന സെനറ്റ് യോഗം പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാനെ തിരഞ്ഞെടുക്കുകയായിരുന്നു.അദ്ദേഹം പിന്നീട് സ്ഥാനം ഒഴിയുകയും ചെയ്തു.അദ്ദേഹത്തിന്റെ പകരക്കാരനെ 11ന് ചേരുന്ന സെനറ്റ് യോഗത്തിൽ തിരഞ്ഞെടുക്കുകയാണ്. രാഷ്ട്രീയ കാരണങ്ങളാൽ ഇടതുപക്ഷ അംഗങ്ങൾ പേര് നിദ്ദേശിക്കാൻ തയ്യാറാവുന്നില്ലങ്കിൽ, യു.ഡി.എഫ് അംഗങ്ങൾ നിർദ്ദേശിക്കുന്നയാളെ വി.സിക്ക് സെനറ്റ് പ്രതിനിധിയായി അംഗീകരിക്കേണ്ടി വരുമെന്ന സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്.
https://www.facebook.com/Malayalivartha























